Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...

ശബരിമല ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനെ അപമാനിച്ച എസ്.പി യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടിയുണ്ടായേക്കും, പാര്‍ലമെന്റില്‍ എസ്.പിയെ സ്പീക്കര്‍ വിളിച്ചുവരുത്തി വിശദീകരണം തേടിയേക്കും, എസ്.പി മാപ്പ് അപേക്ഷനല്‍കി തടിയൂരിയേക്കും

19 DECEMBER 2018 03:19 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീര്‍ക്കാഴ്ചയായി.... കാലടി മലയാറ്റൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍

രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി

ശബരിമല ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനെ അപമാനിച്ച എസ്.പി യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടിയുണ്ടായേക്കും. ഇത് സംബന്ധിച്ച് പൊന്‍രാധാകൃഷ്ണന്‍ അവകാശലംഘനത്തിന് സ്പീക്കര്‍ സുമിത്രമഹാജന് പരാതി നല്‍കി. ദര്‍ശനത്തിനെത്തിയ തന്നോട് എസ്.പി അപമര്യാദയായി പെരുമാറിയെന്നും അപമാനിച്ചെന്നും നോട്ടീസില്‍ പറയുന്നു. നോട്ടീസ് പരിഗണിക്കാമെന്ന് സ്പീക്കര്‍ സുമിത്രാ മഹാജന്‍ ഉറപ്പ് നല്‍കി. അതിനാല്‍ നടപടിയുണ്ടാകുമെന്നറിയുന്നു. ഏത് തരത്തിലുള്ള പരാതി നല്‍കണമെന്ന് പാര്‍ലമെന്റ് സമ്മേളനം തുടങ്ങിയ ദിവസം മുതല്‍ കേന്ദ്രമന്ത്രി ആലോചിച്ചിരുന്നു. എസ്.പിയുടെ പെരുമാറ്റം മോശമായിരുന്നെന്നും സ്പീക്കര്‍ക്ക് അദ്ദേഹത്തെ വിളിച്ച് വരുത്തി നടപടി സ്വീകരിക്കാവുന്നതാണെന്നും മുന്‍രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെകുര്യന്‍ വ്യക്തമാക്കിയിരുന്നു.

ശബരിമല ദര്‍ശനത്തിനായി നിലയ്ക്കലില്‍ എത്തിയ പൊന്‍രാധാകൃഷ്ണന്റെ കൂടെ വന്നവരുടെ സ്വകാര്യവാഹനങ്ങള്‍ പമ്പയിലേക്ക് വിടാനാവില്ലെന്ന് എസ്.പി അറിയിച്ചതിനെ മന്ത്രി ചോദ്യം ചെയ്തിരുന്നു. പ്രളയത്തില്‍ പമ്പ തകര്‍ന്ന് കിടക്കുകയാണെന്നും സ്വകാര്യവാഹനങ്ങള്‍ പോയാല്‍ ട്രാഫിക്ജാം ഉണ്ടാകുമെന്നും എസ്.പി അറിയിച്ചു. അപ്പോള്‍ കെ.എസ്.ആര്‍.ടി.സി പോകുന്നതിനെ കുറിച്ച് മന്ത്രി ചോദിച്ചു. കെ.എസ്.ആര്‍.ടി.സി അവിടെ പാര്‍ക്ക് ചെയ്യുന്നില്ലെന്ന് വ്യക്തമാക്കി. സ്വകാര്യവാഹനങ്ങള്‍ കടത്തിവിടാത്തത് ശരിയല്ലെന്ന് മന്ത്രി പറഞ്ഞു. സാര്‍ ഉത്തരവിട്ടാല്‍ കടത്തിവിടാമെന്നും അവിടെ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് ഉള്‍പ്പെടെയുള്ള കാര്യങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും എസ്.പി പറഞ്ഞു.

ഉത്തരവിടാന്‍ തനിക്ക് അധികാരമില്ലെന്നും ഉത്തരവാദിത്വം ഏറ്റെടുക്കില്ലെന്നും മന്ത്രി അറിയിച്ചു. ഉത്തരവിറക്കാന്‍ അധികാരമുള്ളവര്‍ പറഞ്ഞതാണ് താന്‍ അനുസരിക്കുന്നതെന്ന് എസ്.പി പറഞ്ഞു. അതോടെ മന്ത്രി പൊന്‍രാധാകൃഷ്ണനൊപ്പം ഉണ്ടായിരുന്ന ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍ എസ്.പിയോട് ക്ഷുഭിതനായി. എസ്.പിയുടെ പെരുമാറ്റം വളരെ മോശമായിരുന്നെന്നും കേരളത്തിലെ ഒരു മന്ത്രിയോട് ഇത്തരത്തില്‍ സംസാരിക്കുമോ എന്നും കേന്ദ്രമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. മലകയറിയ കേന്ദ്രമന്ത്രി ദേവസ്വംബോര്‍ഡിന്റെ ആഥിത്യവും സ്വീകരിച്ചില്ല. 

രാത്രി രണ്ട് മണിയോടെ അദ്ദേഹവും ഒപ്പം ഉണ്ടായിരുന്ന സ്വകാര്യവാഹനങ്ങളും പമ്പയില്‍ നിന്ന് നിലയ്ക്കലേക്ക് പോയി. അതിനിടെ മന്ത്രിക്കൊപ്പം വന്ന സ്വകാര്യവാഹനം ഏഴ് മിനിറ്റ് വൈകിയാണ് വന്നത്. അതോടെ എസ്.പി ഹരിശങ്കറിന്റെ നേതൃത്വത്തില്‍ ആ വാഹനം തടഞ്ഞു. തന്റെ കൂടെ വന്ന വാഹനം കാണാതെ കേന്ദ്രമന്ത്രി തിരികെയെത്തി. എസ്.പി ഹരിശങ്കറോട് കാര്യങ്ങള്‍ തിരക്കി. ഈ സംഭവവും വിവാദമായിരുന്നു. എന്നാല്‍ മന്ത്രിയെ തടഞ്ഞില്ലെന്ന് തെളിയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് അന്ന് തന്നെ പുറത്ത് വിട്ടു. ദര്‍ശനത്തിനെത്തിയ ഹിന്ദുഐക്യവേദി നേതാവ് കെ.പി ശശികലയോട് പരുഷമായി പെരുമാറിയ എസ്.പി യതീഷ് ചന്ദ്രയ്‌ക്കെതിരെ അവരുടെ മകള്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്ത് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു....  (10 minutes ago)

കണ്ണീരടക്കാനാവാതെ.... ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം, രണ്ടു പേര്‍ക്ക് പരുക്ക്  (34 minutes ago)

കണ്ണീര്‍ക്കാഴ്ചയായി.... കാലടി മലയാറ്റൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു  (58 minutes ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍  (1 hour ago)

രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്ര  (1 hour ago)

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (11 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (13 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (13 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (14 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (14 hours ago)

ദൃശ്യങ്ങൾ പുറത്ത്  (14 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (14 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (14 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (14 hours ago)

Malayali Vartha Recommends