സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തി: രമേഷ് പിഷാരടിക്കെതിരെ പരാതി നല്‍കി ബിജെപി മഹിളാ മോര്‍ച്ച

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി മഹിളാ മോര്‍ച്ച. മഹിളാ മോര്‍ച്ചാ പാലക്കാട് ജില്ലാ പ്രസിഡന്റ് കവിതാ മേനോനാണ് പരാതി നല്‍കിയത്.
ബലാത്സംഗങ്ങളെ വ്യക്തിപരമായി ചിത്രീകരിക്കുക വഴി ബലാത്സംഗത്തില്‍ അകപ്പെട്ട ഇരകളെയും സ്ത്രീത്വത്തെയും അവഹേളിക്കുകയാണ് പിഷാരടി ചെയ്തതെന്ന് ആരോപിച്ചാണ് പരാതി. പിഷാരടിക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും കവിതാ മേനോന്‍ ആവശ്യപ്പെട്ടു.
രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട് രമേഷ് പിഷാരടി നടത്തിയ പരാമര്‍ശമാണ് മഹിളാമോര്‍ച്ചയുടെ പരാതിക്ക് കാരണം. മാധ്യമപ്രവര്‍ത്തകരെ കാണുമ്പോഴായിരുന്നു രമേഷ് പിഷാരടിയുടെ പരാമര്‍ശം ഉണ്ടായത്.
രാഹുല്‍ ചെയ്ത കാര്യങ്ങള്‍ വ്യക്തിപരമെന്നും അതിനെ ചൂഴ്ന്ന് നോക്കാനാകില്ലല്ലോ എന്നുമാണ് രമേഷ് പിഷാരടി പറഞ്ഞത്. ഇതിനെതിരെയാണ് പരാതി.
https://www.facebook.com/Malayalivartha


























