Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സി.പി.എമ്മും ഇടത് മുന്നണിയും വനിതാമതില്‍ പടുത്ത് ഉയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ അതിനെതിരെ ഹാലിളകി നടക്കുന്ന പ്രതിപക്ഷവും ബി.ജെ.പിയും എന്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സമുദായ സംഘടനകളും അതിന് പിന്നിലെ വോട്ട് ബാങ്ക് രാഷ്ട്രീയം തിരിച്ചറിയുന്നില്ല

19 DECEMBER 2018 06:50 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സി.പി.എമ്മും ഇടത് മുന്നണിയും വനിതാമതില്‍ പടുത്ത് ഉയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ അതിനെതിരെ ഹാലിളകി നടക്കുന്ന പ്രതിപക്ഷവും ബി.ജെ.പിയും എന്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സമുദായ സംഘടനകളും അതിന് പിന്നിലെ കളികള്‍ മനസിലാക്കുന്നില്ല. ശബരിമല യുവതീപ്രവേശനത്തിന്റെയും വനിതാ മതിലിന്റെയും മറവില്‍ തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കുകയും അത് ലക്ഷ്യത്തിലെത്തിക്കുകയുമാണ്.

സമുദായസംഘടനകളുമായും തന്ത്രികുടുംബവുമായും ചര്‍ച്ച ചെയ്യാതെ സുപ്രീംകോടതി വിധി നടപ്പാക്കാനിറങ്ങിയ സര്‍ക്കാര്‍ അത് ചെയ്യാഞ്ഞത് മനപ്പൂര്‍വമാണ്. സര്‍ക്കാരിന് യുവതീപ്രവേശനം ലക്ഷ്യമേ ആയിരുന്നില്ല. അധികാരവും സര്‍വ്വസന്നാഹവും ഉള്ള സര്‍ക്കാരിന് യുവതികളെ ദര്‍ശനം നടത്താന്‍ നിഷ്പ്രയാസം കഴിയുമായിരുന്നു.

യുവതിപ്രവേശനത്തെ എതിര്‍ക്കുന്ന ബി.ജെ.പിയും ആര്‍.എസ്.എസും അക്രമം അഴിച്ച് വിടുമെന്ന് സി.പി.എമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമായി അറിയാമായിരുന്നു. അവരുടെ അക്രമം സമാധാന ജീവിതം ആഗ്രഹിക്കുന്ന കേരള ജനത അംഗീകരിക്കില്ലെന്നും അങ്ങനെ ബി.ജെ.പിയുടെ രാഷ്ട്രീയം ചവറ്റുകുട്ടയിലാകുമെന്നും സി.പി.എമ്മിന് വ്യക്തമായി അറിയാമായിരുന്നു. ഏതാണ്ട് ആ നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ശബരിമല വിഷയത്തില്‍ അക്രമം നടത്തി ജനങ്ങളെയും ഭക്തരെയും ബുദ്ധിമുട്ടിച്ച ബി.ജെ.പി അവസാനം അനാവശ്യ ഹര്‍ത്താലുകളുടെ പെരുമഴ തീര്‍ത്തു. അതോടെ സമൂഹത്തിന്റെ നാനാ തുറകളിലും ഉള്ളവര്‍ എതിര്‍പ്പുമായി രംഗത്തെത്തി. ഇനി ഒരു ഹര്‍ത്താലുകളോടും സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായികളും തിയേറ്റര്‍ ഉടമകളും ഫിലിംചേമ്പറും നിര്‍മാതാക്കളും ഇതേ നിലപാട് സ്വീകരിച്ചിരിക്കുകയാണ്. 

ബി.ജെ.പി ശബരിമലയുടെ പേരില്‍ കലാപം അഴിച്ചുവിടാന്‍ ശ്രമിച്ചപ്പോള്‍ ന്യൂനപക്ഷവിഭാഗങ്ങള്‍ സി.പി.എമ്മിനൊപ്പം ചേരുമെന്ന് ഉറപ്പായി. ഈ അപകടം മുന്‍കൂട്ടികണ്ടാണ് കോണ്‍ഗ്രസ് ശബരിമല യുവതീപ്രവേശനത്തില്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞത്. ന്യൂനപക്ഷങ്ങളുടെ വോട്ടും ഭൂരിപക്ഷം വരുന്ന ഹൈന്ദവരിലെ മതേതരവാദികളുടെ വോട്ടുമാണ് സി.പി.എം ഉന്നംവയ്ക്കുന്നതെന്ന് കോണ്‍ഗ്രസിനും മുസ്്‌ലിംലീഗിനും മനസിലായി. എന്നാല്‍ ബി.ജെ.പിയുടെ പൊള്ളത്തരം ജനം തിരിച്ചറിഞ്ഞതോടെ സി.പി.എമ്മും സര്‍ക്കാരും പുതിതന്ത്രം മെനഞ്ഞു. അതാണ് വനിതാമതില്‍. കര്‍സേവയ്ക്ക് പോയ സുഗതനെ വരെ നവോത്ഥനാ മതിലിന് ചുക്കാന്‍ പിടിക്കാന്‍ സര്‍ക്കാര്‍ ക്ഷണിച്ചത് അതിനാണ്. 

യുവതീപ്രവേശനത്തിന് അനുകൂലമല്ലെങ്കിലും അതിനെതിരെ സമരവും അക്രമവും നടത്തുന്നതിനോട് യോജിപ്പില്ലെന്ന് വ്യക്തമാക്കിയ എസ്.എന്‍.ഡി.പിയും അവര്‍ക്കൊപ്പം സര്‍ക്കാരിനെ പിന്തുണച്ച കെ.പി.എം.എസുമാണ് ഇനി കേരളരാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തികളാവാന്‍ പോകുന്നത്. അക്കാര്യം എന്‍.എസ്.എസിനും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കും ഇതുവരെ പിടികിട്ടിയിട്ടില്ലെന്ന് മാത്രം.

കേരളത്തിലെ വോട്ടുബാങ്കില്‍ ഏതാണ്ട് 50 ശതമാനം എസ്.എന്‍.ഡി.പിയും കെ.പി.എം.എസുമാണ്. അതില്‍ 35 ശതമാനം വോട്ടും ന്യൂനപക്ഷങ്ങളുടെ വോട്ടും പിന്നെ സി.പി.എമ്മിനൊപ്പം പരമ്പരാഗതമായി നില്‍ക്കുന്ന നായര്‍ വോട്ടും കൂടിയാകുമ്പോള്‍ പിണറായിക്ക് രണ്ടാമൂഴത്തിന് നിഷ്പ്രയാസം കളമൊരുങ്ങും. അത് വ്യക്തമായതോടെയാണ് ഇതുവരെ എന്‍.എസ്.എസിനെതിരെ മൗനംപാലിച്ച കോടിയേരി കഴിഞ്ഞ ദിവസം ആഞ്ഞടിച്ചത്. എന്‍.എസ്.എസിന്റെ വോട്ട് ശതമാനം 12ല്‍ താഴെയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends