Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തോന്നാസ്യത്തിന് സമരം ചെയ്താല്‍ ജോലി തരാനാകില്ല ! ; ഡിവൈഎസ്പി കൊലപ്പെടുത്തിയ സനലിന്റെ കുടുംബത്തെ എം.എം. മണി അപമാനിച്ചതായി പരാതി

19 DECEMBER 2018 06:26 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

നെയ്യാറ്റിൻകരയിൽ ഡിവൈഎസ്പി ഹരികുമാർ കൊലപ്പെടുത്തിയ സനലിന്റെ കുടുംബത്തെ വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി അപമാനിച്ചതായി ആരോപണം. ഒരു മാസം കൊണ്ട് തരാൻ ജോലി ആരും എടുത്തുവച്ചിട്ടില്ലെന്ന് സെക്രട്ടറിയേറ്റിനു മുന്നിൽ സമരത്തിലുള്ള സനലിന്റെ ഭാര്യ വിജിയോടു പറഞ്ഞതായാണ് ആരോപണം.

‘ഒരു മാസം കൊണ്ട് തരാന്‍ ജോലി ആരും എടുത്തുവച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും കയ്യില്‍ ജോലി ഇരിപ്പില്ലെന്നും മന്ത്രി ഭാര്യ വിജിയോട് പറ​ഞ്ഞു. ജോലിക്കാര്യത്തിൽ മുഖ്യമന്ത്രി ഉറപ്പ് നൽകിയെങ്കിൽ സമരം കിടക്കാതെ പോയി മുഖ്യമന്ത്രിയെ കാണണം. സനലിന്റെ ഭാര്യ വിജി ഫോണില്‍ വിളിച്ചപ്പോഴായിരുന്നു മന്ത്രിയുടെ ഇത്തരത്തിലുള്ള പ്രതികരണം.

സർക്കാർ തുടർച്ചയായി തന്നെ വേദനിപ്പിക്കുകയാണെന്ന് സനലിന്റെ ഭാര്യ മാധ്യമങ്ങളോട് തുറന്നു പറഞ്ഞു. സഹായത്തിനായി പല മന്ത്രിമാരെയും വിളിച്ചിരുന്നു. എന്നാൽ ഫോൺ എടുത്തത് മണി മാത്രമാണ്. കടകംപള്ളിയും മുഖ്യമന്ത്രിയും വാഗ്ദാനം നല്‍കിയിരുന്ന കാര്യം അറിയിച്ചപ്പോൾ സമരം ചെയ്യാതെ മുഖ്യമന്ത്രിയെ കാണാനായിരുന്നു മന്ത്രിയുടെ ഉപദേശം – വിജി പറഞ്ഞു.

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം കിടക്കുന്നത് അവസാനിപ്പിക്കണമെന്നും മന്ത്രി മണി വിജിയോട് ആവശ്യപ്പെട്ടതായി വിജി പറയുന്നു. ഫോൺ സംഭാഷണം അവസാനിപ്പിച്ച വിജി സമരപ്പന്തലിൽ ഇരുന്നു പൊട്ടിക്കരഞ്ഞു.

സനല്‍ കൊല്ലപ്പെട്ട് ഒരുമാസം പിന്നിട്ടിട്ടും സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത നഷ്ട പരിഹാര തുകയോ ജോലിയോ ഇതുവരെ നല്‍കിയിട്ടില്ല. ഇത് ആവശ്യപ്പെട്ടാണ് സനലിന്റെ ഭാര്യ വിജിയും രണ്ട് കുട്ടികളും അമ്മയും സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ആരംഭിച്ചത്. അതേസമയം സനലിന്റെ കുടുംബം നടത്തുന്ന സമരത്തെ തുടര്‍ച്ചയായി അവഗണിച്ച് സി.പി.എമ്മും സര്‍ക്കാരും മുന്നോട്ടുപോകുകയാണ്. ജോലിയും നഷ്ടപരിഹാരവും നല്‍കണമെന്ന അപേക്ഷ മന്ത്രിസഭയോഗം പരിഗണിച്ചത് പോലുമില്ല. സനലിന്റെ അമ്മയും ഭാര്യയും രണ്ട് കുഞ്ഞുങ്ങളും സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം കിടക്കാന്‍ തുടങ്ങിയിട്ട് പത്ത് ദിവസമായിട്ടും ഒരു ഭരണകക്ഷി എംഎല്‍എ പോലും സമരപന്തല്‍ സന്ദര്‍ശിക്കാനും തയാറായിട്ടില്ല.

അതേസമയം സര്‍ക്കാരില്‍ നിന്ന് എന്തെങ്കിലും ഉറപ്പു കിട്ടുന്നതു വരെ രാവിലെ ഒമ്പത് തൊട്ട് വൈകീട്ട് അഞ്ച് വരെ സെക്രട്ടറിയേറ്റിന് മുന്നില്‍ ഇരിക്കാനാണ് തീരുമാനമെന്നും ഇനിയും സര്‍ക്കാര്‍ കണ്ണടക്കുകയാണെങ്കില്‍ നിരാഹാര സമരത്തിലേക്ക് കടക്കുകയല്ലാതെ മറ്റൊരു വഴിയില്ലെന്നും വിജി സമരം ആരംഭിക്കുന്നതിന് മുന്നോടിയായി പറഞ്ഞിരുന്നു.

2018 നവംബര്‍ അഞ്ചിനായിരുന്നു ഡിവൈഎസ്പി ഹരികുമാര്‍ വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ടതിനെ തുടര്‍ന്ന് സനല്‍ കൊല്ലപ്പെട്ടത്. സനലിന്റെ വീട്ടിലെത്തിയ പലരും സര്‍ക്കാര്‍ ജോലി നല്‍കുമെന്നും കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും വാഗ്ദാനം നല്‍കിയിരുന്നുവെങ്കിലും ഇതുവരെ നടപടി ഉണ്ടായില്ല. സനലിനെ കൊലപ്പെടുത്തിയതോടെ ആണ്‍തുണയെല്ലാം നഷ്ടമായ ഈ കുടുബം ജപ്തിഭീഷണിയിലാണ്. ജോലി നല്‍കാമെന്ന് മൂന്ന് മന്ത്രിമാര്‍ വീട്ടിലെത്തി നല്‍കിയ വാഗ്ദാനം പാലിച്ചുമില്ല. അതിനാല്‍ ജീവിക്കാന്‍ ഒരു ജോലിയും സഹായവും തേടിയാണ് സമരം. പക്ഷെ കണ്‍മുന്നിലെ സമരം കണ്ടില്ലെന്ന് നടിക്കുകയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും. സമരം തുടങ്ങിയ ശേഷം കൂടിയ രണ്ടാം മന്ത്രിസഭായോഗത്തിലും ഈ കുടുംബത്തെ പരിഗണിച്ചില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends