Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സർക്കാർ പറയുന്നത് കള്ളം ,അങ്ങിനെ ഒരു സർക്കുലർ ഉണ്ടായിരുന്നു

20 DECEMBER 2018 11:44 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

വനിതാമതിലിൽ  പങ്കെടുക്കണമെന്ന് റീജിയണൽ ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നിന്ന് ഹയർ സെക്കണ്ടറി പ്രിൻസിപ്പൽമാർക്ക് അയച്ച സർക്കുലർ പുറത്തുവന്നു. ഇതോടെ നിർബന്ധിത സർക്കുലർ ഇല്ല എന്ന സർക്കാർ വാദം പൊളിയുന്നു.    ജനുവരി ഒന്നിനു സര്‍ക്കാര്‍ നടത്തുന്ന വനിതാ മതില്‍ വിജയിപ്പിക്കാന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെയും  സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥിനികളെയും അണിനിരത്താനുള്ള     നിർദ്ദേശമാണ് സർക്കാർ ഇപ്പോൾ പാടെ വിഴുങ്ങിക്കളഞ്ഞിരിക്കുന്നത് . വിദ്യാര്‍ത്ഥി സംഘടനാ ഭാരവാഹികള്‍ വഴിയാണു വിദ്യാര്‍ത്ഥിനികളെ എത്തിക്കാനുള്ള പദ്ധതി ഇട്ടിരുന്നത് . ഇതു സംബന്ധിച്ചു മുന്നൊരുക്ക യോഗങ്ങളില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു എന്നുള്ളതിന്റെ തെളിവാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ഈ സർക്കുലർ .  ക്രിസ്മസ് അവധി കഴിഞ്ഞ് ജനുവരി ഒന്നിന് സ്‌കൂള്‍ തുറക്കുമ്പോൾ കുട്ടികളെ പങ്കെടുപ്പിക്കാമെന്നായിരുന്നു കണക്കു കൂട്ടൽ . വിദ്യാര്‍ത്ഥി സംഘടനകളെ ചുമതല ഏല്‍പ്പിക്കുമെങ്കിലും കുട്ടികളെ എത്തിക്കേണ്ട ചുമതല അദ്ധ്യാപകര്‍ക്ക് നല്‍കാനായിരുന്നു പദ്ധതി.    എന്നാൽ ഹൈക്കോടതി ഇടപെട്ടതോടെ ആരെയും നിർബന്ധിച്ചു പങ്കെടുപ്പിക്കാൻ പറ്റില്ലെന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.    വനിതാ മതിലില്‍ അദ്ധ്യാപകരെയും സര്‍ക്കാര്‍ ജീവനക്കാരെയും പങ്കെടുപ്പിക്കാന്‍ വകുപ്പുകളോട് ആവശ്യപ്പെട്ടുകൊണ്ടുള്ള ഉത്തരവിനെതിരെ പ്രതിഷേധം ശക്തമായപ്പോഴാണ് ആരെയും നിർബന്ധിച്ചു പങ്കെടുപ്പിക്കില്ല എന്ന് സർക്കാർ പറഞ്ഞത്    ഇതിനിടെ മലപ്പുറത്തു മന്ത്രി കെ ടി ജലീലിന്റെ അധ്യക്ഷതയിൽ   ചേരുന്ന യോഗത്തിൽ പങ്കെടുക്കണമെന്ന് നവോത്ഥാന മൂല്യസംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സന്നദ്ധ-രാഷ്ട്രീയ സംഘടനാപ്രതിനിധികൾ, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ പ്രതിനിധികൾ, സാമൂഹിക--സാംസ്കാരിക-സർവീസ് സംഘടനകളുമായി ബന്ധപ്പെട്ട വനിതാപ്രതിനിധികൾ, കോളേജ് -യൂണിവേഴ്‌സിറ്റി വിദ്യാർഥിപ്രതിനിധികൾ, സാമുദായികസംഘടനാ പ്രതിനിധികൾ, വനിതാസംഘടനകളുടെ പ്രതിനിധികൾ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർക്കും  മലപ്പുറം ജില്ലാ കളക്ടർ അറിയിക്കുന്ന ഉത്തരവും പുറത്തു വന്നിരുന്നു . ഇത്തരം ഉത്തരവുകൾക്കെതിരെയുള്ള പ്രതിഷേധം ശക്തിയാകുകയും വനിത മതിലിനെതിരേയുള്ള ഹർജി ഹൈക്കോടതിയുടെ  പരിഗണനയിൽ വരുകയും ചെയ്തപ്പോഴാണ് സർക്കാർ അടവ് മാറ്റിയത്.     കേരളം മുഴുവന്‍ മതില്‍ കെട്ടാനുള്ള സ്ത്രീകള്‍ എത്തുമോ എന്ന ആശങ്കയിൽ സ്‌കൂള്‍ കുട്ടികളേയും കോളേജ്  വിദ്യാർത്ഥിനികളെയും മതിലിന്റെ ഭാഗമാക്കാന്‍ നീക്കം തുടങ്ങിയത് എന്നതാണ് യാഥാർഥ്യം    ജാതിമത സംഘടനകളുടെ സഹായത്തോടെയാണ് മതില്‍ കെട്ടുന്നത്. എന്നാല്‍ ശബരിമല വിഷയത്തില്‍ വിശ്വാസ സമൂഹം സര്‍ക്കാരിന് എതിരാണ്. അതുകൊണ്ട് തന്നെ വനിതകള്‍ സ്വയം മതിലില്‍ അണിചേരാനെത്തുമെന്ന് സര്‍ക്കാരിന് തീരെ  പ്രതീക്ഷ ഇല്ല. അതിനാലാണ് നിർബന്ധിത സർക്കുലറിലൂടെ മതിൽ കെട്ടിപ്പൊക്കാമെന്നു കരുതിയത് . ഇതിന് വേണ്ടി ചീഫ് സെക്രട്ടറി ഉത്തരവും പുറത്തിറക്കി. അതിനിടെ സിപിഎമ്മിന്റെ രാഷ്ട്രീയപരിപാടിയായ വനിതാമതിലില്‍ സര്‍ക്കാര്‍ ജീവനക്കാരെല്ലാം പങ്കെടുക്കണമെന്ന് ഉത്തരവിട്ട ചീഫ് സെക്രട്ടറി ജനങ്ങളോട് ഉത്തരം പറയേണ്ടിവരുമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയതോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. . സാലറി ചാലഞ്ചിനുശേഷം അടുത്ത ആനമണ്ടത്തരവുമായി പിണറായി സര്‍ക്കാര്‍ ഇറങ്ങിയിരിക്കുകയാണെന്നാണ്  ചെന്നിത്തല ഇതേകുറിച്ച് പറഞ്ഞത് .    ശബരിമല വിഷയത്തില്‍ തുടർ സമരപരിപാടികൾ തീരുമാനിക്കാൻ ചേര്‍ന്ന യുഡിഎഫ് യോഗത്തിൽ 'വനിതാമതിൽ വർഗീയ മതിൽ' എന്ന പ്രചാരണവുമായി മുന്നോട്ടുപോകാന്‍ യുഡിഎഫും തീരുമാനിച്ചിട്ടുണ്ട്    വനിതാമതിലിൽ പങ്കാളിയാകാൻ ആരെയും നിർബന്ധിക്കുന്നില്ലെന്നും ഖജനാവിൽനിന്ന് ഇതിന് പണം ചെലവഴിക്കുന്നില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. വനിതാമതിലിൽ പങ്കെടുക്കണമെന്ന സർക്കാർ നിർദേശം നിർബന്ധിത സ്വഭാവത്തിലുള്ളതാണെന്ന ഡി.ബി. ബിനുവിന്റെ ഹർജിയിലാണ്  സർക്കാർ ഇക്കാര്യം പറഞ്ഞത്    അതേസമയം നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനായി സംഘടിപ്പിക്കുന്ന വനിതാമതില്‍ ഏകോപിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുന്നതില്‍ തെറ്റില്ലെന്ന് ഹൈക്കോടതി വിലയിരുത്തി.പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ വനിതാ മതില്‍ പോലുള്ള പരിപാടികള്‍ ഒഴിവാക്കണമെന്ന വാദവും കോടതി അംഗീകരിച്ചില്ല. പ്രളയമുണ്ടായത് കൊണ്ട് മറ്റ് കാര്യങ്ങള്‍ മാറ്റിവയ്ക്കാനാവില്ല. സ്ത്രീപുരുഷസമത്വം സമൂഹത്തിന് ഗുണമാണോ ദോഷമാണോ എന്ന് ഹര്‍ജിക്കാരനായ വിവരാവകാശ പ്രവര്‍ത്തകന്‍ ഡി ബി ബിനുവിനോട് കോടതി ആരാഞ്ഞു. ഗുണകരമാണെന്ന ഹര്‍ജിക്കാരന്റെ മറുപടിയോട് നന്ദി എന്നായിരുന്നു കോടതിയുടെ പ്രതികരണം.    വനിതാമതിൽ സംഘടിപ്പിക്കുന്നത് സർക്കാരിന്റെ നയതീരുമാനത്തിന്റെ ഭാഗമാണ്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഉദ്യോഗസ്ഥരെ ഉപയോഗിക്കുന്നതിൽ എന്താണ്‌ തെറ്റെന്ന് ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വാക്കാൽ ചോദിച്ചു ജനുവരി ഒന്നിന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നത്  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends