Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

30 ലക്ഷത്തിലേറെ പേരെ അണിനിരത്തി പിണറായിയുടെ ഹൈടെക് തന്ത്രം; വാദ്യമേളങ്ങള്‍, മറ്റ് നാടന്‍ കലാരൂപങ്ങള്‍ എന്നിവ വിളംബര ജാഥകള്‍ക്ക് കൊഴുപ്പേകും.. പുതുവത്സര ദിനത്തില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന വനിതാ മതില്‍ ചരിത്ര വിജയമാക്കാന്‍ കുടുംബശ്രീ അംഗങ്ങളും രംഗത്ത്

20 DECEMBER 2018 10:08 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി ജനുവരി ഒന്നിന് നടക്കുന്ന വനിതാമതിലിൽ 30 ല​ക്ഷ​ത്തി​ലേ​റെ പേ​ർ അ​ണി​നി​ര​ക്കും. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ​നി​ന്ന്​ അ​ഞ്ചു​ ല​ക്ഷ​വും മ​റ്റ്​ ജി​ല്ല​ക​ളി​ൽ​നി​ന്ന്​ മൂ​ന്നു​ല​ക്ഷം പേ​ർ വീ​ത​വു​മാ​ണ്​​ പങ്കെ​ടു​ക്കു​ക. ദേ​ശീ​യ​പാ​ത ഏ​റ്റ​വും കൂ​ടു​ത​ൽ ദൂ​രം ക​ട​ന്നു​പോ​കു​ന്ന ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന്​ നാ​ലു ല​ക്ഷം പേ​രാ​കും അ​ണി​നി​ര​ക്കു​ക. മ​ന്ത്രി​സ​ഭ യോ​ഗ​മാ​ണ്​ മ​​തി​ലിന്റെ ഒ​രു​ക്കം വി​ല​യി​രു​ത്തി​യ​ത്. ജി​ല്ല​ക​ളു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി​മാ​ർ ന​ട​പ​ടി വി​ശ​ദീ​ക​രി​ച്ചു. മ​തി​ൽ കെ​ട്ട​ലി​ന്​​ അ​ര​മ​ണി​ക്കൂ​ർ മു​മ്പ്, വൈ​കു​ന്നേ​രം മൂ​ന്ന​ര​ക്കും 3.45നും ​ഇ​ട​യി​ൽ ട്ര​യ​ൽ. നാ​ലി​ന്​ മ​തി​ൽ ഉ​യ​രും. പ​രി​പാ​ടി​ക്കു​ശേ​ഷം പ്ര​ധാ​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ പൊ​തു​സ​മ്മേ​ള​നം. ദേ​ശീ​യ​പാ​ത ക​ട​ന്നു​പോ​കു​ന്ന ഒ​മ്പ​ത് ജി​ല്ല​ക​ളി​ലാ​വും വ​നി​താ​മ​തി​ലു​യ​രു​ക. ഒ​രു ജി​ല്ല​യി​ൽ 30 സ​മ്മേ​ള​ന​ങ്ങ​ളെ​ങ്കി​ലു​മു​ണ്ടാ​കും.

വ​നി​താ​മ​തി​ൽ സ്​​നേ​ഹ​മ​തി​ലാ​ക​ണ​മെ​ന്നും എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​ദേ​ശി​ച്ചു. അതേസമയം കേരളം ഇന്നുവരെ കൈവരിച്ച സാമൂഹ്യ പരിഷ്‌ക്കരണ നേട്ടങ്ങളും നവോത്ഥാന മൂല്യങ്ങളും സംരക്ഷിക്കുന്നതിനും സ്ത്രീ പുരുഷ സമത്വം ഉറപ്പുവരുത്തുന്നതിനും വേണ്ടി സംസ്ഥാന സര്‍ക്കാര്‍ പുതുവത്സര ദിനത്തില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന വനിതാ മതില്‍ ചരിത്ര വിജയമാക്കാന്‍ കുടുംബശ്രീ അംഗങ്ങളും രംഗത്ത്.
ദേശീയപാതയില്‍ കോഴിക്കോട് ജില്ലയുടെ വടക്കന്‍ അതിര്‍ത്തിയായ അഴിയൂര്‍ മുതല്‍ തെക്കേ അതിര്‍ത്തിയായ ഇടിമുഴിക്കല്‍ വരെയുള്ള 74 കിലോമീറ്റര്‍ ദൂരത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ സി ഡി എസുകളുടെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങങളിലായി കുടുംബശ്രീ പ്രവര്‍ത്തകര്‍ അണി നിരക്കും. ലോകശ്രദ്ധയാകര്‍ഷിക്കുന്ന ക്യാമ്പയിനില്‍ രണ്ടര ലക്ഷം കുടുംബശ്രീ പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനുള്ള ഊര്‍ജ്ജിതമായ ശ്രമത്തിലാണ് ജില്ലയിലെ കുടുംബശ്രീ സംഘടനാ സംവിധാനം.

സാമൂഹ്യ പരിഷ്‌ക്കരണ പ്രസ്ഥാനങ്ങളുടെ ശ്രമഫലമായി സമൂഹം നേടിയെടുത്ത നവോത്ഥാന നേട്ടങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള വനിതകളുടെ ശക്തമായ ആഹ്വാനമാകും മതിലിലെ ജില്ലയിലെ കുടുംബശ്രീ പങ്കാളിത്തം. വനിതാ മതിലിന്റെ പ്രചരണാര്‍ത്ഥം 26 ന് കോഴിക്കോട് നഗരത്തില്‍ ജില്ലാ തലത്തില്‍ വിപുലമായ വിളംബര ജാഥ സംഘടിപ്പിക്കും. സി ഡി എസ് ചെയര്‍പേഴ്‌സണ്‍മാര്‍, അക്കൗണ്ടന്റുമാര്‍, വിവിധ തലങ്ങളിലെ വനിതാ ഉദ്യോഗസ്ഥര്‍, മറ്റ് പിന്തുണാ സംവിധാനങ്ങളിലെ വനിതകള്‍ എന്നിവര്‍ നവോത്ഥാന സന്ദേശവുമായി ജാഥയില്‍ പങ്കെടുക്കും. എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും കുടുംബശ്രീ സി ഡി എസുകളുടെ നേതൃത്വത്തിലും വിളംബര ജാഥകള്‍ സംഘടിപ്പിക്കും. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ വനിതാ ജനപ്രതിനിധികള്‍, സി ഡി എസ് ഭരണ സമിതി അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരും പ്രചാരണ പരിപാടികളുടെ ഭാഗഭാക്കാകും. വാദ്യമേളങ്ങള്‍, മറ്റ് നാടന്‍ കലാരൂപങ്ങള്‍ എന്നിവ വിളംബര ജാഥകള്‍ക്ക് കൊഴുപ്പേകും. വാര്‍ഡ്, എ ഡി എസ് തലത്തിലും ഇത്തരം പ്രാചരണ പരിപാടികള്‍ സംഘടിപ്പിക്കും. ഇതിനുപുറമെ വനിതകളുടെ ഫ്‌ളാഷ് മോബ്, പോസ്റ്റര്‍ പ്രദര്‍ശനം എന്നിവയും വേറിട്ട മറ്റ് പ്രചാരണ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. സംസ്ഥാന മിഷന്റെ നിര്‍ദ്ദേശപ്രകാരം അയല്‍ക്കൂട്ടതലത്തില്‍ നടന്നുവരുന്ന കുടുംബശ്രീ സ്‌കൂളുകളുടെ ഭാഗമായും വനിതാമതില്‍ സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കും.

തുടര്‍ന്ന് അയല്‍ക്കൂട്ടതലത്തില്‍ ചെറുജാഥകള്‍ സംഘടിപ്പിച്ചും പ്രചാരണ പ്രവര്‍ത്തനം താഴെത്തട്ടില്‍ വരെ വ്യാപിപ്പിക്കും. അയല്‍ക്കൂട്ടത്തിലേക്കുള്ള ഇതുസംബന്ധിച്ച കുറിപ്പ് ജില്ലാമിഷന്‍ തയ്യാറാക്കി അയല്‍ക്കൂട്ടങ്ങള്‍ക്ക് ഇതിനോടകം ലഭ്യമാക്കിയിട്ടുണ്ട്. വനിതാമതില്‍ വിജയിപ്പിക്കുന്നതിന് വേണ്ടി പ്രത്യേക സിഡിഎസ് യോഗങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് വരുന്നു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ലിംഗപഠന പ്രക്രിയക്ക് ഗതിവേഗം പകരുന്ന തരത്തിലാവും വനിതാമതിലിലെ ജില്ലയിലെ സംഘാടനം. സൂക്ഷ്മ സംരംഭങ്ങള്‍, അക്കൗണ്ടിംഗ് ഗ്രൂപ്പുകള്‍, റിസോഴ്‌സ് ഗ്രൂപ്പുകള്‍, പരിശീലന ഏജന്‍സികള്‍ എന്നിവയിലെ അംഗങ്ങളും മതിലില്‍ പങ്കാളികളാവും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends