Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം വരവ്... കേരളത്തില്‍ 15 സീറ്റുവരെ നേടി രാഹുല്‍ ഗാന്ധിക്ക് കരുത്ത് പകരാന്‍ യുഡിഎഫ്; രാഹുല്‍ ഗാന്ധി അധികാരത്തില്‍ വന്നാല്‍ ഉമ്മന്‍ ചാണ്ടിക്ക് ഡല്‍ഹിയില്‍ സുപ്രധാന റോള്‍; വയനാട്ടില്‍ നിന്നും ഉമ്മന്‍ചാണ്ടിയുടെ ഡല്‍ഹിയാത്ര ഇങ്ങനെ 

20 DECEMBER 2018 10:29 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കേരളത്തിലും നിര്‍ണായകമാകുമെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. ബിജെപിയെ വളര്‍ത്തി കോണ്‍ഗ്രസിനെ തകര്‍ക്കാമെന്നാണ് പിണറായിയുടെ ശ്രമം. എന്നാല്‍ കേന്ദ്രത്തില്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകാന്‍ സാധ്യതയെന്ന് നേരിയ പ്രതീക്ഷയെങ്കിലുമുണ്ടെങ്കില്‍ കളി മാറും. ഇടഞ്ഞു നില്‍ക്കുന്ന എന്‍എസ്എസും എസ്എന്‍ഡിപിയും എന്തിന് ക്രൈസ്തവ സംഘടനകളെല്ലാം മലക്കം മറിയും. അതോടെ കേരളത്തില്‍ യുഡിഎഫ് തൂത്തു വാരും. മുന്‍ കാലത്തെ ഭൂരിപക്ഷം ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും യുഡിഎഫിന്റെ കുതിപ്പ് കണ്ടതാണ്. അതേ അവസ്ഥ തന്നെയാകും. അങ്ങനെ വലിയ മുന്നേറ്റമുണ്ടായാല്‍ അതില്‍ ഏറെ ഗുണം ചെയ്യുന്നത് ഉമ്മന്‍ ചാണ്ടിക്കാണ്. അപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം തിരിച്ചു വരവാകും. ഡല്‍ഹിയില്‍ തന്ത്രപ്രധാന റോള്‍ വഹിക്കുകയും ചെയ്യും. അതിനുള്ള തന്ത്രങ്ങളാണ് മെനയുന്നത്. 

കേരളം പിടിച്ചെടുക്കാന്‍ യുഡിഎഫ് ശക്തമായ നീക്കം നടത്തുകയാണ്. കേരളത്തില്‍ നിന്നും പതിമൂന്നിനും പതിനഞ്ചിനും ഇടയ്ക്കു സീറ്റുകള്‍ നേടാനാണ് യു ഡി എഫ് ലക്ഷ്യം.ശബരിമല വിഷയത്തില്‍ ഇതേ ലക്ഷ്യം വെച്ചുകൊണ്ടുതന്നെയാണ് ദേശീയ നേതൃത്വത്തില്‍ നിന്നും വിഭിന്നമായി സ്വതന്ത്ര നിലപാട് സ്വീകരിക്കാന്‍ സംസ്ഥാന ഘടകത്തിന് അനുമതി കിട്ടിയതും.കഴിഞ്ഞതവണ നഷ്ടപ്പെട്ട കോണ്‍ഗ്രസിന്റെ സീറ്റുകള്‍ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി അംഗവുമായ ഉമ്മന്‍ ചാണ്ടി ഇടുക്കി ലോകസഭാ മണ്ഡത്തില്‍ നിന്നും ജനവിധി തേടാനൊരുങ്ങുന്നു. രാഹുല്‍ ഗാന്ധിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് ഉമ്മന്‍ ചാണ്ടി ലോകസഭയിലേക്കു മത്സരിക്കാന്‍ ഒരുങ്ങുന്നത് എന്നാണു റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ടു വരും ദിവസങ്ങളില്‍ ഇടുക്കി ലോകസഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ്സ് നേതാക്കളുടെ യോഗവും ഉമ്മന്‍ ചാണ്ടി വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

മുന്‍പ് കോണ്‍ഗ്രസ്സിന്റെ ഉറച്ച സീറ്റായ ഇടുക്കി കഴിഞ്ഞ തവണ ജോയിസ് ജോര്‍ജിലൂടെയാണ് ഇടതുപക്ഷം പിടിച്ചെടുത്തത്. ഇത് തിരിച്ചു പിടിക്കാന്‍ കൂടെ വേണ്ടിയാണ് ഉമ്മന്‍ ചാണ്ടിയെ കളത്തിലിറക്കുന്നത്. ഉമ്മന്‍ ചാണ്ടിയാണ് സ്ഥാനാര്‍ഥി എങ്കില്‍ മറ്റാരും സീറ്റിനായി അവകാശവാദം ഉന്നയിക്കില്ല എന്നും കേന്ദ്ര നേതൃത്വം കരുതുന്നു. സഭയുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന ഉമ്മന്‍ ചാണ്ടിയാണ് മത്സരിക്കുന്നത് എങ്കില്‍ വിജയസാധ്യത ഏറെയുള്ള മണ്ഡലമാണ് ഇടുക്കി എന്നും കേന്ദ്ര നേതൃത്വം കരുതുന്നു.രാജ്യവ്യാപകമായി കൂടുതല്‍ സീറ്റുകള്‍ ഒറ്റയ്ക്ക് ജയിച്ചാല്‍ മാത്രമേ അടുത്ത് വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ സാധിക്കൂ എന്ന ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തലിന്റെ ഭാഗമായി ആണ് ഉമ്മന്‍ ചാണ്ടിയെ മത്സരത്തിന് ഇറക്കുന്നത്.

എന്‍എസ്എസും പിണറായിയും തമ്മില്‍ പിണങ്ങിയതിന്റെ ഗുണവും യുഡിഎഫിനായിരിക്കും കിട്ടുക. ഇതിന് പുറമേ രാഹുല്‍ തിരിച്ചുവരുമെന്ന പ്രവചനങ്ങളും വന്നിട്ടുണ്ട്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ ഭരണം ബിജെപിയില്‍ നിന്ന് പിടിച്ചെടുത്തതോടെ ദേശീയരാഷ്ട്രീയത്തിലെ ശക്തനായ നേതാവായി രാഹുല്‍ മാറിയിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ തിരിച്ചുവരവും അടയാളപ്പെടുത്തിയ വിജയം കേരളത്തിലെ കോണ്‍ഗ്രസിനും വലിയ ഊര്‍ജമാണ് നല്‍കിയത്.

അടുത്ത പ്രധാനമന്ത്രി രാഹുല്‍ ഗാന്ധിയാകണമെന്നാണ് ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. പല പാര്‍ട്ടി നേതാക്കളം ഈ പ്രസ്താവനയെ തള്ളിയും രംഗത്തെത്തി. പ്രധാനമന്ത്രിയിലേക്ക് രാഹുലിന് ഇനിയുമേറെ ദൂരമുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമായ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ ജനകീയതയും ചര്‍ച്ചയാകുകയാണ്.

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ രാഹുലിന്റെ ജനപ്രീതി മോദിയോടടുത്തതായി സര്‍വെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജനപ്രീതിയുടെ കാര്യത്തില്‍ ഇരുവര്‍ക്കും ഇടയിലെ അന്തരം കുറഞ്ഞുവരുന്നതായി എല്ലാ സര്‍വേകളും സൂചിപ്പിക്കുന്നു.

2017 മുതലാണ് രാഹുലിന്റെ ജനപ്രീതിയില്‍ വര്‍ധനവുണ്ടായത്. ഉത്തര്‍പ്രദേശിലെ വലിയ തോല്‍വി കോണ്‍ഗ്രസിനെയും രാഹുലിനെയും ചെറുതല്ലാത്ത രീതിയില്‍ ഉലച്ചു. പിന്നീട് ആശ്വാസം പകര്‍ന്നത് പഞ്ചാബിലെ ജയം. 2014ന് ശേഷമുള്ള വലിയ ജയമായിരുന്നെങ്കിലും ക്രെഡിറ്റ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനായിരുന്നു. അതേ വര്‍ഷം ജൂലൈയില്‍ ബിഹാറിലും കോണ്‍ഗ്രസിന് അടിതെറ്റി. പ്രതിപക്ഷത്തിന് ഉത്തരമില്ലാതിരുന്ന നാളുകള്‍.

എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കോണ്‍ഗ്രസ് നേടിയത് അമ്പരപ്പിക്കുന്ന വളര്‍ച്ചയാണ്. കോണ്‍ഗ്രസിന്റെ നേട്ടത്തോട് രാഹുലും വളര്‍ന്നു. ജനപ്രീതിയില്‍ മോദിയും രാഹുലും തമ്മിലുള്ള അന്തരവും കുറഞ്ഞു.

സിഎസ്ഡിഎസ് സര്‍വേ പ്രകാരം 34 ശതമാനം പേര്‍ മോദി പ്രധാനമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 24 ശതമാനം പേര്‍ രാഹുലിന്റെ പേരുപറഞ്ഞു. ദലിത്, ആദിവാസി വിഭാഗങ്ങള്‍ക്കിടയിലും രാഹുല്‍ തന്നെയാണ് ജനപ്രിയന്‍. എന്തായാലും ഈ സര്‍വേ വിജയിച്ചാല്‍ അത് ഉമ്മന്‍ ചാണ്ടിയുടെ വിജയം കൂടിയാകും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends