Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആ വെടി സിനിമയില്‍ നിന്നോ... രവി പൂജാരിയില്‍ തുടങ്ങിയ വെടിവയ്പ്പ് അന്വേഷണം എത്തി നില്‍ക്കുന്നത് സിനിമാ മേഖലയിലേക്ക്; നടിയെ ആക്രമിക്കപ്പെട്ട കേസ് പോലെ നിര്‍ണായകമായ വഴിത്തിരിവുണ്ടാകാന്‍ സാധ്യത; കേസിന്റെ എല്ലാ വശങ്ങളും അന്വേഷിക്കാന്‍ പോലീസ്

20 DECEMBER 2018 10:56 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ അലയൊലികള്‍ ഇപ്പോഴും മാറിയിട്ടില്ല. സിനിമ മേഖലയിലെ ക്വട്ടേഷന്‍ ആദ്യം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ആരും വിശ്വസിച്ചില്ല. എന്നാല്‍ ദിലീപ് ഉള്‍പ്പെടെയുള്ള വരം അറസ്റ്റ് ചെയ്തപ്പോഴാണ് സിനിമയിലെ ഉള്ളുകളികള്‍ ജനങ്ങള്‍ക്ക് മനസിലായത്. സമാന അവസ്ഥയുള്ള ക്വട്ടേഷന്‍ കേസായി പനമ്പിള്ളി നഗറില്‍ നടി ലീന മരിയയുടെ ബ്യൂട്ടി പാര്‍ലറില്‍ നടന്ന വെടിവയ്പ്പ് മാറുമെന്നാണ് സൂചന. ഇത് മുന്നില്‍ കണ്ട് പോലീസ് അന്വേഷണം സിനിമാ മേഖലയിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. 

പല ചലച്ചിത്ര താരങ്ങളും ബ്യൂട്ടി പാര്‍ലറില്‍ നിത്യ സന്ദര്‍ശകരായിരുന്നുവെന്നാണ് വിവരം
ഇവരുടെ പണ നിക്ഷേപങ്ങള്‍ ബിനാമി പേരില്‍ നടത്തിയിട്ടുണ്ടോയെന്നും ഇവരെ ഹവാല ഇടപാടുകളിലെ കാരിയര്‍ന്മാരായി ഉപയോഗിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ലീനയ്ക്കു സിനിമയിലുള്ള അടുത്ത സുഹൃത്തുക്കളുടെ ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം നടന്നത്.

ചലച്ചിത്ര നടിയുടെ ബ്യൂട്ടി പാര്‍ലറിലേക്ക് തോക്കുമായെത്തിയ രണ്ടംഗ ക്വട്ടേഷന്‍ സംഘം ഉടന്‍ പിടിയിലാകുമെന്നാണ് സൂചന. ഇവര്‍ എവിടെയാണെന്നതു സംബന്ധിച്ചു നിര്‍ണായക വിവരം പോലീസിനു ലഭിച്ചു, ഇവരെ പിടി കൂടിയാല്‍ മാത്രമേ കേസ് മുന്നോട്ടു പോകൂ. അതു കൊണ്ടു തന്നെ വിവിധ സ്‌ക്വാഡുകളായി തിരിഞ്ഞ് ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്
ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഭവത്തിനു പിന്നിലെന്നു സൂചനയുമുണ്ട്. കോടികളുടെ ഇടപാടുകളാണ് ലീനയുടെ ആണ്‍ സുഹൃത്ത് സുകേഷ് നടത്തിയിരിക്കുന്നത്. തമിഴ് നാട്ടില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ ഇടപാടുകളില്‍ ഇയാള്‍ ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്. ഇയാളുമായി ബന്ധപ്പെട്ട ഇടപാടുകളും പോലീസ് അന്വേഷിച്ചു വരികയാണ്.

ലീനയെ വിളിച്ചു വരുത്തി പോലീസ് മൊഴി രേഖപ്പെടുത്തിയെങ്കിലും മുംബൈ അധോലോക നായകന്‍ രവി പൂജാരയാണ് തന്റെ പാര്‍ലറിനു നേരെ ആക്രമണത്തിനു സംഘത്തെ അയച്ചതെന്ന നിലപാടില്‍ തന്നെയാണ് അവര്‍.

പോലീസ് ഇതു വിശ്വാസത്തിലെടുത്തിട്ടില്ല. ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ ഒളിവില്‍ കഴിയുന്ന രവി പൂജാര കൊച്ചിയില്‍ സംഘാംഗങ്ങളെ അയച്ചു വെന്ന കഥ അത്ര വിശ്വസനീയമല്ലെന്നാണ് പോലീസ് നിലപാട്. രവി പൂജാരയാണെന്നും താനാണ് ആക്രമണത്തിനു പിന്നില്‍ എന്നും പറഞ്ഞത്. ചില മാധ്യമങ്ങള്‍ക്കു വന്ന ഫോണ്‍ വിളികള്‍ എവിടെ നിന്നാണെന്നത് അടക്കമുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്.

കേസന്വേഷണം വഴിതെറ്റിക്കാന്‍ മറ്റാരെങ്കിലും ശ്രമം നടത്തുന്നുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത്. ലീനയുടെ മൊഴി രേഖപ്പെടുത്തിയപ്പോള്‍ മുംബൈ ആസ്ഥാനമാക്കി ഇവര്‍ നടത്തിയിരുന്ന ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങളും പോലീസിനു ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടും അന്വേഷണം നടക്കുകയാണ്.

അതേസമയം വിവാദമായ ലീന മേരി പോളിനെതിരെ കേരളത്തില്‍ കേസുകളുണ്ടോയെന്ന് കേരള ഹൈക്കോടതി ചോദിച്ചു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ലീന മരിയ പോള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ഇത് ലീനയെ കൂടുതല്‍ കുഴപ്പത്തിലാക്കും. 

അധോലോക രാജാവ് രവി പൂജാരിയില്‍ നിന്ന് തനിക്ക് ഭീഷണിയുണ്ടെന്നാണ് ലീന മരിയ പോള്‍ ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം, ലീന മരിയ പോളുമായി ബന്ധപ്പെട്ട കേസുകളുടെ വിശദാംശങ്ങള്‍ നല്‍കാന്‍ ഹൈക്കോടതി പൊലീസിന് സമയം അനുവദിച്ചു.

രവി പൂജാരിയില്‍ നിന്ന് നിരന്തരം ഭീഷണി നേരിടുന്നെണ്ടെന്നും 25 കോടി തന്നോട് ആവശ്യപ്പെട്ടെന്നുമാണ് പരാതിയില്‍ പറയുന്നത്. തന്റെ സ്ഥാപനത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ രവി പൂജാരി തന്നെയാണെന്നും അവര്‍ പറഞ്ഞു.

നാല് ദിവസം മുന്‍പാണ് രണ്ട് പേര്‍ ബൈക്കിലെത്തിയ ശേഷം നടിയുടെ എറണാകുളം കടവന്ത്ര യുവജനസമാജം റോഡിലുളള ബ്യൂട്ടിപാര്‍ലറിന് നേരെ വെടിയുതിര്‍ത്തത്. എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. 0.22 കാലിബര്‍ പെല്ലറ്റ് കൊണ്ട് ചുവരില്‍ വീണ അടയാളം പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

അക്രമികള്‍ ഉപേക്ഷിച്ച് പോയ പേപ്പറില്‍ രവി പൂജാരി എന്ന് എഴുതി വച്ചിരുന്നു. ഇത് അധോലോക രാജാവിനെ ഉദ്ദേശിച്ചുളളതാണെന്ന് നടിയാണ് മൊഴി നല്‍കിയത്. കുറച്ചുനാളുകളായി നടി സ്വകാര്യ സുരക്ഷാ ഗാര്‍ഡുമാരുമായാണ് സഞ്ചാരം. എന്തായാലും മറ്റൊരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമാ മേഖല വിവാദത്തിലായിരിക്കുകയാണ്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends