വനിതാ മതിൽപ്പോര് മുറുകുന്നു... എൻ എസ്എസിനൊപ്പം കൂട്ടി തിരഞ്ഞെടുപ്പിൽ വൻ നേട്ടം കൊയ്യാൻ ബിജെപിയും കോൺഗ്രസ്സും

ലോക സഭ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ എൻഎസ്എസും സിപിഎമ്മും തമ്മിലുള്ള നേർക്ക് നേർപ്പോര് അപകടാവസ്ഥയിൽ എത്തിനിൽക്കുകയാണ്. എസ് എൻ ഡി പി ജനറൽ സെക്രട്ടറി സുകുമാരനെ നായർ തുടങ്ങി വച്ച അതി രൂക്ഷമായ പ്രസ്താവനകൾക്ക് മറുപടിയുമായി സിപി എം സംസ്ഥാനസെക്രട്ടറി കോടിയേരിയും മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയതോടെ പ്രശ്നം രൂക്ഷമാകുകയാണ്. അതേസമയം ഈ ഒരു സാഹചര്യം പരമാവധി മുതലെടുത്ത് എൻ എസ്എസിനെ ഒപ്പം കൂട്ടി തിരഞ്ഞെടുപ്പിൽ വൻ നേട്ടം കൊയ്യാനാണ് ബിജെപിയും കോൺഗ്രസ്സും ശ്രമിക്കുന്നത്. ‘വനിതാ മതിലിൽ’ കഴിഞ്ഞദിവസം ഏറ്റുമുട്ടിയ കോടിയേരിയും സുകുമാരൻ നായരും ശബരിമല കർമസമിതിയുടെ 26 ലെ അയ്യപ്പ ജ്യോതിയുടെ പേരിലാണ് ഇന്നലെ ഇടഞ്ഞത്. ഇതോടെ യുവതീപ്രവേശ വിവാദത്തിൽ സിപിഎമ്മും എൻഎസ്എസുമായുള്ള അകൽച്ചയേറി എന്ന് തന്നെ പറയാം.
വനിതാമതിലിനും മുഖ്യമന്ത്രിക്കുമെതിരെ രംഗത്തെത്തിയ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകകൃഷ്ണന്‍ രംഗത്തെത്തിയത്. വനിതാ മതിലില്‍ എന്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയത്. എന്‍എസ്എസിനെ ആര്‍എസ്എസിന്‍റെ തൊഴുത്തില്‍ കെട്ടാന്‍ ശ്രമിക്കുന്നു എന്ന് കോടിയേരി പറഞ്ഞു. വനിതാ മതിലില്‍ എന്‍എസ്എസിന്‍റെ പ്രതികരണം ശരിയായില്ല. എന്‍എസ്എസ് നേതൃത്വം നിലപാട് തിരുത്തണം. എന്‍എസ്എസിന്‍റെ നടപടി ആത്മഹത്യാപരമെന്നും കോടിയേരി പറഞ്ഞു. യാഥാസ്ഥിതിക ചിന്താഗതിക്കാര്‍ ചില സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ച് നാമജപത്തിന് രംഗത്തിറക്കിയെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസും ബിജെപിയും ഇതിനെ പ്രോത്സാഹിപ്പിച്ചു. ബിജെപി നേതൃത്വം ഭീരുക്കളാണെന്ന് തെളിയിച്ചു. കുറച്ചു ബിജെപിക്കാർക്ക് മാത്രമേ നിരോധനാജ്ഞ ലംഘിക്കാൻ ധൈര്യം ഉണ്ടായിരുന്നോളളൂ എന്നും കോടിയേരി പറഞ്ഞു. വർഗീയത പ്രചരിപ്പിക്കാൻ ക്ഷേത്രങ്ങളെ ആർ എസ് എസ് ഉപയോഗിക്കുന്നു. ഇതിനാണ് ശബരിമലയെയും ഏറ്റെടുക്കാൻ ശ്രമിക്കുന്നത്. വനിതാ മതിൽ ഒരു വർഗീയ മതിലെന്ന് ചിലർ പ്രചരിപ്പിക്കുന്നു. ഇത് മനുഷ്യ സ്ത്രീകളുടെ മതിലാണ്. മതിലിൽ വിള്ളലുണ്ടാക്കാൻ ശ്രമിക്കുന്നത് ആര്‍എസ്എസാണ്. മാറ്റമുണ്ടാക്കാൻ ശ്രമിക്കുന്നവർ മതിലിൽ പങ്കെടുക്കും. കാലം യാഥാസ്ഥിതിക്ക് മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
എന്നാൽ കോടിയേരിയുടെ പ്രസ്താവനയ്ക്ക് ശക്തമായ മറുപടിയുമായാണ് എന്‍ .എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന് നായര്‍ രംഗത്തെത്തിയത്. മറ്റാരുടെയും തൊഴുത്തില് ഒതുങ്ങുന്ന പ്രസ്ഥാനമല്ല എൻ എസ് എസ്. അതിന് ശ്രമിച്ചവരെല്ലാം നിരാശരായ ചരിത്രമാണുള്ളത്. എന്എസ്എസ് എന്നും വിശ്വാസികള്ക്ക് ഒപ്പമാണ്. നിരീശ്വരവാദത്തിന് എതിരുമാണ്. എന്‍ എസി എസിനെ ആക്ഷപിക്കാന് ശ്രമിക്കാതെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കേണ്ട കാര്യത്തില് പറ്റിയ വീഴ്ചകള് തിരുത്താനാണ് സ്വയം ശ്രമിക്കേണ്ടതെന്നും എന്എസ്എസ് ജനറല് സെക്രട്ടറി ജി സുകുമാരന് നായര് വാര്ത്താക്കുറപ്പില് പറഞ്ഞു. എന്‍ .എസ്.എസിനെക്കുറിച്ചുള്ള അജ്ഞതമൂലവും ആനുകാലിക സാഹചര്യങ്ങളില്‍ ഉടലെടുത്ത നിരാശയുമാണ് കോടിയേരിയുടെ പരാമര്‍ശനത്തിന് കാരണമെന്നും ജി.സുകുമാരന് നായര്‍ വ്യക്തമാക്കുന്നു. എന്‍ .എസ്. നേതൃത്വത്തെ കുറ്റപ്പെടുത്തുന്ന കോടിയേരിക്ക് ചരിത്രത്തെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലുമുണ്ട്.
അതേസമയം വനിതാ മതിലിനെ വിമര്‍ശിക്കേണ്ടവര്‍ക്കു വിമര്‍ശിക്കാമെന്നും ആലോചിച്ചാണ് സര്‍ക്കാര്‍ എല്ലാ കാര്യങ്ങളും ചെയ്യുന്നതെന്നും ഇ.പി.ജയരാജന്‍ വ്യക്തമാക്കി.വനിതാമതിലിനെതിരായ ജി.സുകുമാരന്‍ നായരുടെ വിമര്‍ശനങ്ങളെ ശക്തമായി നേരിടാനാണ് സി.പി.എമ്മിന്റെ തീരുമാനം. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്ന സർക്കാരിനോട് കണ്ണുരുട്ടലും ഭീഷണിയും വേണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിരട്ടൽ ചെലവാകുന്നിടത്തു മതി. ഇതൊന്നും കണ്ടു ഭയപ്പെടുന്നവരല്ല കേരളം ഭരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. വനിതാമതിലിനെതിരെ നിലപാട് സ്വീകരിക്കുന്നവര്‍ തിരുത്തേണ്ടി വരുമെന്നായിരുന്നു മന്ത്രി ഇ.പി.ജയരാജന്റെ പ്രതികരണം. മന്നത്ത് പത്മനാഭന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ സുകുമാരന്‍ നായര്‍ തയാറാകണമെന്ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ആദിവാസി സംഗമം ഉദ്ഘാടനം ചെയ്ത് കോടിയേരി ആവശ്യപ്പെട്ടു. വനിതാമതിലില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിക്കുന്നത് ആര്‍.എസ്.എസുകാരാണ്. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം സ്ത്രീ പുരുഷ സമത്വത്തിനു വേണ്ടിയാണെന്നും അദ്ദേഹത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള എന്‍.എസ്.എസ് ശ്രമം കേരളജനത അംഗീകരിക്കില്ലെന്നും കോടിയേരി പറഞ്ഞു.
https://www.facebook.com/Malayalivartha
























