Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരളത്തില്‍ നിന്നും കൊണ്ടു പോകുന്നത് കോടികള്‍... വിയര്‍പ്പിന്റെ അസുഖം മറ്റാരേക്കാളും കൂടുതലുള്ള മലയാളികള്‍ അറിയണം ബംഗാളികള്‍ സമ്പന്നരായി നാടുവിടുന്നത്; മലയാളികള്‍ ഗള്‍ഫില്‍ പോയി പാടുപെടുമ്പോള്‍ ബംഗാളികള്‍ക്ക് ഇവിടം ഗള്‍ഫ്

20 DECEMBER 2018 12:27 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

മലയാളികളുടെ പുറം മേനി അങ്ങ് ഗള്‍ഫില്‍ കാണാം. അവിടെ എന്ത് ജോലിയും ചെയ്യുന്നത് അഭിമാനമായി കാണുന്ന മലയാളികള്‍ ഇവിടെ ഷര്‍ട്ടുടയുന്ന ഒരു ജോലിയും ചെയ്യില്ല. ഫലമോ ആദ്യം തമിഴന്‍മാര്‍ ഇവിടത്തെ നിര്‍മ്മാണ മേഖലയിലെത്തി. ഇപ്പോള്‍ അതുമാറി ബംഗാളികള്‍ ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യക്കാര്‍ ഇറങ്ങി. അവര്‍ കൊയ്യുന്നതോ ലക്ഷങ്ങളാണ്. 

ഇതിന് ഏറ്റവും വലിയ തെളിവാണ് എ.ടി.എം. കൗണ്ടറുകളിലെ സി.ഡി.എം. സംവിധാനത്തിലൂടെ നാട്ടിലേക്കു പണമയയ്ക്കാനുള്ള ഇതരസംസ്ഥാനത്തൊഴിലാളികളുടെ ക്യൂ. വാരാന്ത്യങ്ങളിലെ ഈ പതിവുകാഴ്ച മലയാളിയെ ലജ്ജിപ്പിക്കേണ്ടതാണ്. ഇതരസംസ്ഥാനത്തൊഴിലാളികള്‍ ഇവിടെ പണം കൊയ്യുമ്പോള്‍, പ്രതിമാസം 120 രൂപ 'തൊഴിലില്ലായ്മാവേതന'ത്തിനായി മലയാളി യുവത്വം പഞ്ചായത്ത് ഓഫീസുകള്‍ക്കു മുന്നില്‍ ക്യൂനില്‍ക്കുന്നു. 'വിയര്‍പ്പിന്റെ അസുഖമുള്ള' മലയാളിയുടെ മധ്യവര്‍ഗപൊങ്ങച്ചം മൂലം കേരളത്തിനുണ്ടാകുന്ന നഷ്ടത്തെ കാണാതെ പോകരുത്. 

കോട്ടയം നഗരത്തിനടുത്തുള്ള കളത്തില്‍പ്പടിയിലെ ഒരു ഫഌറ്റ് സമുച്ചയത്തിലെ കാവല്‍ക്കാരന്‍ ഇതരസംസ്ഥാനക്കാരനാണ്. കെട്ടിടസമുച്ചയത്തിലെ മൂന്നു ഫഌറ്റുകളിലായി ഇരുനൂറോളം കുടുംബങ്ങളുണ്ട്. വാച്ച്മാന്റെ ജോലിക്കു പുറമേ, ആഴ്ചയില്‍ പലപ്പോഴായി ഇവരുടെയെല്ലാം കാറുകള്‍ കഴുകുന്ന ജോലിയും ഇയാള്‍ ഏറ്റെടുക്കും. കാര്‍ ഒന്നിന് പ്രതിമാസം 400 രൂപയാണു കൂലി. അതായത്, ടിപ്പ് ഇനത്തില്‍ മാത്രം 80,000 രൂപ. വാച്ച്മാന്റെ ശമ്പളം കൂടിയാകുമ്പോള്‍ പ്രതിമാസവരുമാനം ലക്ഷം കടക്കും. ഇതേ ഫഌറ്റിന്റെ മലയാളി മാനേജര്‍ ബിരുദാനന്തര ബിരുദധാരിയാണ്. പ്രതിമാസശമ്പളം ബംഗാളി വാച്ച്മാനു ലഭിക്കുന്ന വരുമാനത്തിന്റെ പത്തിലൊന്നു മാത്രം. 

എല്ലുമുറിയെ പണിയെടുക്കുന്ന ബംഗാളിക്ക് ദിവസത്തില്‍ 24 മണിക്കൂര്‍ തികയാതിരിക്കേ, മാനേജര്‍ മാസത്തില്‍ ആറുദിവസമെങ്കിലും അവധിയിലായിരിക്കും. പഞ്ചായത്ത് ഓഫീസില്‍ പോകുന്നതിനാണ് ഈ അവധി. അവിടെ എന്തെങ്കിലും താല്‍ക്കാലിക ജോലിയാണെന്നു കരുതിയാല്‍ തെറ്റി. 

തൊഴിലില്ലായ്മാവേതനത്തിനു ക്യൂ നില്‍ക്കാനാണ് ഫഌറ്റിലെ ജോലിയില്‍നിന്ന് മൂന്നുദിവസം അവധിയെടുക്കുന്നത്. അതും പ്രതിമാസം 120 രൂപയ്ക്കുവേണ്ടി. മൂന്നുദിവസമെങ്കിലും കയറിയിറങ്ങിയാലേ കാര്യം നടക്കൂ. സര്‍ക്കാര്‍ വെറുതേ തരുന്നതല്ലേ, കളയരുതല്ലോ! ബാക്കി മൂന്നുദിവസത്തെ അവധി പി.എസ്.സി. റാങ്ക് ജേതാക്കളുടെ പ്രതിമാസയോഗത്തില്‍ പങ്കെടുക്കാനാണ്. ഉടന്‍ സര്‍ക്കാര്‍ജോലി പ്രതീക്ഷിക്കാമല്ലേ എന്നു ചോദിച്ചാല്‍ മറുപടി ഇങ്ങനെയാണ് 'അതിനൊന്നും സാധ്യതയില്ല. റാങ്ക് പട്ടികയില്‍ ഇരുപതിനായിരത്തിനു മുകളിലാണു സ്ഥാനം. ആകെ ഒഴിവ് അയ്യായിരത്തില്‍ താഴെ മാത്രം. പിന്നെ, വിവാഹം നടക്കുന്നതുവരെ ഈ റാങ്ക് പട്ടിക തട്ടീം മുട്ടീം നീട്ടിക്കൊണ്ടുപോകണം'. ഫഌറ്റില്‍ മാനേജരാണെന്നു പറഞ്ഞാല്‍ ആരു പെണ്ണുതരാന്‍? പി.എസ്.സി. റാങ്ക് പട്ടികയിലുണ്ടെന്നു പറഞ്ഞാല്‍ പിടിച്ചുനില്‍ക്കാം. 

കേരളത്തിലെ 35 ലക്ഷത്തോളം ഇതര സംസ്ഥാനത്തൊഴിലാളികള്‍ കിട്ടുന്ന എന്തു ജോലിയും ചെയ്ത് കോടിക്കണക്കിനു രൂപയാണു കേരളത്തില്‍നിന്നു സ്വന്തം നാടുകളിലേക്ക് അയയ്ക്കുന്നത്. സര്‍ക്കാരിന്റെ ഔദ്യോഗികകണക്കു പ്രകാരം പ്രതിവര്‍ഷം ഏകദേശം 17,500 കോടി രൂപയാണിത്. എന്നാല്‍, അനൗദ്യോഗിക കണക്ക് നോക്കിയാല്‍ നാം ഞെട്ടും. 35 ലക്ഷം പേര്‍ക്കു ശരാശരി 500 രൂപ നിരക്കില്‍ ദിവസക്കൂലി കണക്കാക്കിയാല്‍ (3001200 രൂപ കൂലി വാങ്ങുന്നവരുമുണ്ട്) പ്രതിവര്‍ഷം 63,000 കോടി രൂപ! ഇതരസംസ്ഥാനത്തൊഴിലാളികള്‍ നാട്ടിലേക്കു പണമയയ്ക്കാന്‍ വാരാന്ത്യങ്ങളില്‍ സി.ഡി.എം. കൗണ്ടറുകള്‍ക്കു മുന്നില്‍ ക്യൂ നില്‍ക്കുമ്പോള്‍, മലയാളി യുവത്വം മാസാദ്യങ്ങളില്‍ തൊഴിലില്ലായ്മാവേതനത്തിനു പഞ്ചായത്ത് ഓഫീസുകള്‍ക്കു മുന്നില്‍ ക്യൂ നില്‍ക്കുന്നു! കേരളത്തിന്റെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കാന്‍ ആവശ്യമായതിലധികം തുക ഇങ്ങനെ മറുനാടുകളിലേക്ക് ഒഴുകുന്നുണ്ട്. അതും മധ്യവര്‍ഗ മലയാളിയുടെ മടി ഒന്നുകൊണ്ടുമാത്രം. വാച്ച്മാന്റെയത്ര വരുമാനമില്ലെങ്കിലും, പുറത്തുപറയാന്‍ ഉടുപ്പില്‍ ചെളിപുരളാത്ത, പത്രാസുള്ള ഒരു പദവി വേണം.

ദുരഭിമാനം മാറ്റിവച്ച്, അധ്വാനിക്കാന്‍ മനസുണ്ടെങ്കില്‍ നാട്ടിന്‍പുറങ്ങളില്‍ ജോലിക്കു പഞ്ഞമില്ല. പറമ്പില്‍ പണിയെടുത്താല്‍ ദിവസം ശരാശരി 800 രൂപ കൂലിയാണു നാട്ടുനടപ്പ്. വൈറ്റ് കോളര്‍ ജോലിയില്‍ മാത്രം അഭിരമിക്കുന്ന, മലയാളിയുടെ ഈ മധ്യവര്‍ഗപൊങ്ങച്ചമാണു കേരളത്തെ ഇതരസംസ്ഥാന തൊഴിലാളികളുടെ ഗള്‍ഫാക്കി മാറ്റിയത്. ഇതേ മലയാളിക്കു സാക്ഷാല്‍ ഗള്‍ഫിലെത്തിയാല്‍ കാര്‍ കഴുകാനും ഒട്ടകത്തെ മേയ്ക്കാനും മടിയില്ലെന്നതു പറഞ്ഞുപഴകിയ യാഥാര്‍ഥ്യമാണ്. അക്കരെ എന്തു ചെയ്യുന്നുവെന്ന് അയല്‍ക്കാര്‍ അറിയില്ലല്ലോ എന്നതാണു ന്യായം! അതാണ് മലയാളികളെ ദരിദ്രരാക്കുന്നതും. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends