ഓര്‍ത്തഡോക്‌സ് വൈദികനെ തടഞ്ഞു; കോടതി വിധി നടപ്പിലാക്കാന്‍ പോലീസ് നടപടി തുടങ്ങി; കോതമംഗലം മാര്‍ത്തോമ്മ ചെറിയ പള്ളിയില്‍ നിര്‍ണായ നീക്കങ്ങള്‍

യാക്കോബായ ഓര്‍ത്തഡോക്‌സ് തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം ചെറിയപള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം വൈദീകന് പ്രവേശനം അനുവദിച്ച മുവാറ്റുപുഴ മുന്‍സിഫ് കോടതി വിധി ഹൈക്കോടതി അംഗീകരിച്ചതോടെ ഇടവേളയ്ക്ക് ശേഷം പള്ളി പരിസരം സംഘര്‍ഷഭരിതമായി. പള്ളിയില്‍ കയറാനെത്തിയ ഓര്‍ത്തഡോക് സഭ വൈദികനെ തടഞ്ഞതോടെ പോലീസ് ഇടപെട്ടു. ചില വിശ്വാസികളെ നീക്കി. ഇതോടെ വലിയ ജനങ്ങള്‍ വൈദികനെ തടയുകയാണ്.
കഴിഞ്ഞ ദിവസം രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. അതേസമയം കോടതി വിധി നടപ്പിലാക്കാന്‍ സൗകര്യം ഒരുക്കാത്ത പൊലീസിനെ കോടതി നിശിതമായി വിമര്‍ശിച്ചു. യാക്കോബായ വിഭാഗമാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് ചെറിയപള്ളയില്‍ പ്രവേശിക്കാമെന്ന ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
അനുകൂല വിധി സമ്പാദിച്ചയാള്‍ക്ക് വേണ്ട സംരക്ഷണം നല്‍കുന്നതിന് പകരം പള്ളിയില്‍ പ്രവേശിക്കരുതെന്ന് കാണിച്ച് നോട്ടീസ് നല്‍കുകയാണ് പൊലീസ് ചെയ്തത്. പൊലീസ് ആക്ട് അനുസരിച്ചായിരുന്നു നോട്ടീസ് നല്‍കിയത് എങ്കിലും പൊലീസ് ആക്ട് മാത്രമല്ല സിആര്‍പിസിയും ഐപിസിയും രാജ്യത്ത് നിലനില്‍ക്കുന്നുണ്ട് എന്ന് പൊലീസിനെ കോടതി ഓര്‍മ്മിപ്പിച്ചു.
കോടതികളില്‍ നിന്ന് പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ നടക്കാനുള്ള ബാധ്യത പൊലീസിനുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇതോടെ പിറവത്തിന് പുറമേ കോതമംഗലം പള്ളിയും കൂടുതല്‍ സംഘര്‍ഷാവസ്ഥയിലേയ്ക്ക് നീങ്ങുകയാണ്. കുറേ നാളുകളായി പ്രാര്‍ത്ഥനയജ്ഞവും പ്രതിഷേധ പരിപാടികളുമായി യാക്കോബായ വിശ്വാസികള്‍ കോതമംഗലം പള്ളിയില്‍ തമ്പടിച്ചിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha
























