Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മഞ്ജു വാര്യര്‍ക്ക് പിന്നാലെ റിമ കല്ലിങ്കല്‍... വനിതാ മതിലും ഓടിയന്‍ വിവാദവുമായി മഞ്ജു വാര്യര്‍ വന്‍ വിവാദത്തിലായതിന് പിന്നാലെ അതേറ്റെടുത്ത റിമ കല്ലിങ്കലിനും സൂപ്പര്‍ പണി കിട്ടി

20 DECEMBER 2018 02:36 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

മഞ്ജുവാര്യര്‍ ചെകുത്താനും കടലിനും ഇടയിലായതുപോലെയാണ്. വനിതാ മതിലിന് പിന്തുണ അറിയിച്ച ശേഷം പിന്‍ വലിച്ചതും ഒടിയന്‍ സിനിമ ഓടാത്തതിന് പിന്നാലെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ വിമര്‍ശിച്ചതും മഞ്ജുവിനെ വല്ലാതെ തളര്‍ത്തി. 

ഒടിയന്‍ പുറത്തിറങ്ങി പിന്നാലെ തന്നെ പലരും സംവിധായകനെ ആക്രമിച്ച് രംഗത്തെത്തി. സംഭവത്തില്‍ നടന്‍ മോഹന്‍ലാല്‍ അടക്കം പ്രമുഖ താരങ്ങളില്‍ പലരും പ്രതികരിച്ചപ്പോള്‍ ചിത്രത്തിലെ നായിക കൂടിയായ മഞ്ജു വാര്യര്‍ പ്രതികരിച്ചതേയില്ല. മഞ്ജുവിന്റെ മൗനത്തെ പരസ്യമായി വിമര്‍ശിച്ച് ശ്രീകുമാര്‍ മേനോന്‍ രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഒടിയന്‍ വിഷയത്തില്‍ മഞ്ജുവിനെ പിന്തുണച്ച് റിമ കല്ലിങ്കല്‍ രംഗത്തെത്തിയിരിക്കുകയാണ്. ഒടിയന്‍ ചിത്രത്തെ മുന്‍നിര്‍ത്തിയാണ് റിമയുടെ പരാമര്‍ശം. ചിത്രം ഹിറ്റായെങ്കില്‍ ആ വിജയത്തില്‍ നടിക്കു യാതൊരു പങ്കും ഉണ്ടാകില്ലായിരുന്നു താരം പോസ്റ്റിലെഴുതിയിരിക്കുന്നത്. മഞ്ജു വാര്യര്‍ വിഷയത്തില്‍ പ്രതികരിക്കേണ്ട കാര്യമില്ലെന്ന് ഊന്നിപ്പറയുന്ന പോസ്റ്റിനു കീഴെ ധാരാളം പേര്‍ വിമര്‍ശനങ്ങളുമായെത്തിയിട്ടുണ്ട്. 

സ്ത്രീ പ്രാധാന്യമുള്ള സിനിമകള്‍ മലയാളത്തില്‍ എക്കാലവും ഉണ്ടായിട്ടുണ്ടെന്നും കന്മദം, മണിച്ചിത്രത്താഴ്, കിലുക്കം, ദേവാസുരം തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തോടൊപ്പം അവയിലെ നായികമാരുടെ പ്രകടനങ്ങളും എന്നും വാഴ്ത്തപ്പെടാറുണ്ടെന്നും കുത്തിത്തിരിപ്പുമായി വന്നിരിക്കുകയാണോ എന്നും ചോദിച്ചു കൊണ്ടാണ് കമന്റുകള്‍. റിമ കല്ലിങ്കല്‍ കേന്ദ്ര കഥാപാത്രമായെത്തിയ 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രം മറന്നിട്ടില്ലില്ലല്ലോ എന്നും കമന്റുകള്‍ക്കിടയില്‍ ചോദ്യങ്ങളുണ്ട്.

അതേസമയം മഞ്ജു വാര്യര്‍ക്ക് സപ്പോര്‍ട്ടും പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തി. ഇതില്‍ പ്രധാനമായിരുന്നു വനിതാമതിലുമായി ബന്ധപ്പെട്ട് മഞ്ജു വാര്യരെ പിന്തുണച്ച് നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്തെത്തിയത്. മതില്‍ കെട്ടുകയെന്ന ചിന്ത തന്നെ സ്വാതന്ത്ര്യ വിരുദ്ധമാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മഞ്ജുവിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ നിശിതമായി വിമര്‍ശിക്കുന്നതാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്.

ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

മതിലിനോടൊപ്പമല്ല
മഞ്ജുവിനോടൊപ്പമാണ്

സ്വതന്ത്ര ചിന്തയെ ഏറ്റവുമധികം ഭയക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാരാണെന്ന് 'നടിക്കുന്ന' നമ്മുടെ നാട്ടിലെ ഒരു വിഭാഗം.അവരുടെ മണ്ടത്തരങ്ങള്‍ക്കും അല്പത്തരങ്ങള്‍ക്കും യ്യടിക്കാത്തവരെ പാര്‍ട്ടി ഫാന്‍സുകാരെക്കൊണ്ട് ആക്രമിക്കാനും ഒറ്റപ്പെടുത്താനും അവര്‍ക്ക് മടിയില്ല.മതിലുകളില്ലാത്ത ആകാശം സ്വപ്നം കാണുന്ന കുട്ടികളാണ് ഇന്നത്തെ പെണ്‍കുട്ടികള്‍. അതുകൊണ്ടാണ് മതില്‍ കെട്ടുക എന്ന ചിന്തതന്നെ സ്വാതന്ത്ര്യ വിരുദ്ധമാകുന്നത്. മനുഷ്യരെ വേര്‍തിരിക്കാനേ മതിലുകള്‍ക്കാവൂ എന്ന തിരിച്ചറിവുണ്ടാവാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട.വിവരമുള്ളവര്‍ അത്തരം മതിലുകളില്‍ ഒന്ന് ചാരി നില്‍ക്കുകപോലുമില്ല. മഞ്ജുവും ചെയ്തത് ഇതാണ്. തനിക്ക് ശരിയല്ലെന്ന് തോന്നുന്ന കാര്യങ്ങളോട് അവര്‍ വിടപറഞ്ഞു. മഞ്ജു വാര്യര്‍ എന്ന അഭിനേത്രിക്ക് സ്വന്തമായി ചിന്താശക്തിയുണ്ടെന്നതും തന്റേതായ നിലപാടുകളുണ്ടെന്നതും പാര്‍ട്ടി ഫാന്‍സുകാര്‍ക്ക് സഹിക്കാന്‍ പറ്റുന്നില്ല.

കാരണം അവര്‍ കണ്ടുശീലിച്ച വിപ്ലവനിതകള്‍ പാര്‍ട്ടി ജാഥയ്ക്ക് തലയില്‍ തൊപ്പിയും കൈകളില്‍ താലപ്പൊലിയുമായി പാര്‍ട്ടിപുരുഷ സംരക്ഷിത വലയത്തില്‍ അടിവെച്ചടിവെച്ചു നീങ്ങുന്നവരാണ്. അങ്ങിനെയെപാടുള്ളൂതാനും.ഇനി അവരുടെ നേതാക്കളാണെങ്കിലോ? ചെഗുവേര ജനിച്ചത് ക്യൂബയിലാണെന്നും ആരാന്റെ കവിത മോഷ്ടിച്ചു സ്വന്തമാക്കാനുള്ളതാണെന്നും വിശ്വസിക്കുന്നവരും, അപ്പോള്‍പിന്നെ മഞ്ജുവിന്റെ നിലപാടിനെ എങ്ങിനെ ഉള്‍ക്കൊള്ളാനാകും? മഞ്ജുവാര്യരെപ്പോലെ ചിന്താശക്തിയുള്ള, സ്വന്തമായി നിലപാടുള്ളവരെ ബഹുമാനിക്കാന്‍ മതില്‍പ്പണിക്കാര്‍ക്ക് സാധിക്കില്ല പക്ഷെ മഞ്ജുവാര്യര്‍ എന്ന കലാകാരിക്കെതിരെ പാര്‍ട്ടിസൈബര്‍ അടിമകള്‍ എഴുതി വെക്കുന്ന വൃത്തികേടുകള്‍ കാണുമ്പോള്‍ നമുക്ക് മനസ്സിലാകും ലൈംഗികമായി എത്രമാത്രം പീഡിതരാണ് നമ്മുടെ സൈബര്‍ സഖാക്കളെന്നു. മഞ്ജുവാര്യര്‍ എന്ന കലാകാരിക്കെതിരെയുള്ള അസഭ്യവര്‍ഷം പൊതുമനസ്സാക്ഷിയില്‍ ഈ രാഷ്ട്രീയപാര്‍ട്ടിക്കുണ്ടാക്കുന്ന ചീത്തപ്പേര് ചില്ലറയായിരിക്കില്ല. മതില്‍പ്പണിക്കാരില്‍ അല്പമെങ്കിലും വിവരമുള്ളവര്‍ ഉണ്ടെങ്കില്‍ പാര്‍ട്ടിയുടെ സൈബര്‍ അടിമകളുടെ രതിജന്യ (sexual frustrations) അസുഖത്തിന് ചികിത്സക്കുള്ള ഏര്‍പ്പാടാണ് ആദ്യം ചെയ്യേണ്ടത്. എന്നിട്ട് പോരെ മതിലുകെട്ടല്‍?

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends