Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യാക്കോബായസഭയുടെ ആസ്തിവകകള്‍ ആര്‍ക്കും വിട്ട്‌കൊടുക്കില്ലെന്ന് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ, ഓര്‍ത്തഡോക്‌സ് സഭ കോതമംഗലം പള്ളി കയ്യേറാനാണ് ശ്രമിക്കുന്നത്, മധ്യസ്ഥ ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നാണ് ആഗ്രഹമെന്നും കാതോലിക്ക ബാവ

20 DECEMBER 2018 12:56 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

പിറവത്തെ പള്ളിത്തകര്‍ക്കം കോതമംഗലത്തേക്കും വ്യാപിക്കുന്നതിനിടെ സുപ്രീംകോടതി വിധിയെ വെല്ലുവിളിച്ച് യാക്കോബായ സഭ. സഭയുടെ ആസ്തിവകകള്‍ ആര്‍ക്കും വിട്ട്‌കൊടുക്കില്ലെന്ന് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രാവിലെ ഓര്‍ത്തഡോക്‌സ് സഭ റമ്പാന്‍ മാര്‍ത്തോമന്‍ ചെറിയപള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയപ്പോള്‍ യാക്കോബായ വിശ്വാസികള്‍ തടഞ്ഞതിന് പിന്നാലെയാണ് തോമസ് പ്രഥമന്‍ മാധ്യമങ്ങളെ കണ്ട് നിലപാട് വ്യക്തമാക്കിയത്. പിറവം, കോതമംഗലം ഉള്‍പ്പെടെ തര്‍ക്കമുള്ള 25ഓളം പള്ളികള്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് വിട്ട് കൊടുക്കാന്‍ 2017 ജൂലായില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. 

ആവശ്യമില്ലാത്ത കയ്യേറ്റക്കാര്‍ കോതമംഗലം പള്ളിയില്‍ വരുന്നെന്നും തോമസ് പ്രഥമന്‍ ആരോപിച്ചു. അനര്‍ഹര്‍ പള്ളിയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല. മലബാറില്‍ നിന്ന് പോലും ആളുകള്‍ വരുന്നു. അസാധാരണമായ എന്തോ കോതമംഗലം പള്ളിയില്‍ നടക്കുന്നുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ശാന്തമായി എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കണമെന്നാണ് ആഗ്രഹം. 2017ല്‍ സുപ്രീംകോടതി ജഡ്ജിമാര്‍ ഞങ്ങളെയും ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികളെയും ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. നിങ്ങള്‍ ഇനി രണ്ടായിരം കൊല്ലം കേസ് നടത്തിയാലും ഈ തര്‍ക്കം തീരില്ല. അതിനാല്‍ കോടതിക്ക് പുറത്ത് സംസാരിച്ച് പ്രശ്‌നം പരിഹരിക്കണമെന്നും ജഡ്ജിമാര്‍ ആവശ്യപ്പെട്ടു. അതനുസരിച്ച് മധ്യസ്ഥ ചര്‍ച്ചയ്ക്ക് സമ്മതമാണെന്ന് അന്ന് തന്നെ താന്‍ എഴുതിക്കൊടുത്തെന്നും തോമസ് പ്രഥമന്‍ വ്യക്തമാക്കി.

എന്നാല്‍ മധ്യസ്ഥ ചര്‍ച്ചയ്ക്ക് തങ്ങള്‍ തയ്യാറല്ലെന്നും കോടതി പറയുന്നതേ അനുസരിക്കൂ എന്നും ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം വ്യക്തമാക്കി. ഇപ്പോള്‍ അന്യായമായി കയ്യേറ്റം നടത്താനും അവകാശം സ്ഥാപിക്കാനുമാണ് അവര്‍ ശ്രമിക്കുന്നതെന്നും തോമസ് പ്രഥമന്‍ ആരോപിച്ചു. ഓര്‍ത്തഡോക്‌സ് സഭയുടെ രാജ്യത്തെ ഏറ്റവും വലിയ ഭദ്രാസനമാണ് മലബാര്‍ ഭദ്രാസനം. അവിടെ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭഗങ്ങള്‍ തമ്മില്‍ 73 പള്ളികളില്‍ തര്‍ക്കമുണ്ടായിരുന്നു. രണ്ട് പള്ളികളിലൊഴികെ എല്ലാം മധ്യസ്ഥശ്രമത്തിലൂടെ പരിഹരിച്ചു. മലബാറില്‍ സ്വീകരിച്ച ചര്‍ച്ച എന്ത് കൊണ്ട് കോതമംഗലത്ത് സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends