Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്ത് സംഭവിച്ചാലും കോതമംഗലം ചെറിയപള്ളിയില്‍ പ്രാര്‍ത്ഥന നടത്തുമെന്നും യാക്കോബായ സഭയുടെ വേലത്തരങ്ങള്‍ നടക്കില്ലെന്നും ഓര്‍ത്തഡോക്‌സ് സഭ, സുപ്രീംകോടതി ഉത്തരവ് അനുസരിച്ചാണ് റമ്പാന്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയത്, വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ് 

20 DECEMBER 2018 08:34 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

എന്ത് സംഭവിച്ചാലും കോതമംഗലം ചെറിയപള്ളിയില്‍ പ്രാര്‍ത്ഥന നടത്തുമെന്നും യാക്കോബായ സഭയുടെ വേലത്തരങ്ങള്‍ നടക്കില്ലെന്നും ഓര്‍ത്തഡോക്‌സ് സഭ. രാജ്യത്തെ പരമോന്നത നീതിപീഠമാണ് തങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള അനുമതി നല്‍കിയത്. അതിനെ വെല്ലുവിളിച്ച് യാക്കോബായ സഭാനേതൃത്വം വിശ്വാസികളെ ഇറക്കിവിട്ട് നടത്തുന്ന സമരം അംഗീകരിക്കാനാവില്ല. സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണം. പള്ളിയില്‍ കയറുന്നതിന് വിലക്കുള്ള ആളുകളുടെ നേതൃത്വത്തിലാണ് സംഘര്‍ഷത്തിന് കോപ്പ്കൂട്ടുന്നതെന്നും പ്രാര്‍ത്ഥന നടത്താതെ പിന്‍മാറില്ലെന്നും പോള്‍ റമ്പാന്‍ വ്യക്തമാക്കി. ഇത് ഓര്‍ത്തഡോക്‌സ് വിശ്വാസികളില്‍ വലിയ ആവേശവും ആത്മവിശ്വാസവുമാണ് പകര്‍ന്നിരിക്കുന്നത്. 

പ്രശ്‌നങ്ങളുണ്ടാക്കാതെ സമാധാനമായി പ്രാര്‍ത്ഥന നടത്തുകയാണ് ഓര്‍ത്തഡോക്‌സ് സഭയുടെയും പോള്‍ റമ്പാന്റെയും ലക്ഷ്യം. അതുകൊണ്ടാണ് രാവിലെയും ഉച്ചയ്ക്കും അദ്ദേഹം പള്ളിയിലെത്തിയപ്പോള്‍ വിശ്വാസികളെ കൂടെ കൂട്ടാഞ്ഞത്. പൊലീസ് എന്ത് നിലപാട് സ്വീകരിക്കുമെന്നത് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് പ്രശ്‌നമല്ല. കാരണം കോടതി വിധി അവര്‍ക്ക് അനുകൂലമാണ്. അത് നടപ്പാക്കിയേ തീരൂ. അല്ലാതെ മധ്യസ്ഥ ചര്‍ച്ച കൊണ്ട് പ്രയോജനമില്ലെന്നാണ് സഭാനേതൃത്വം വ്യക്തമാക്കുന്നത്. ഭൂരിപക്ഷം വിശ്വാസികളുള്ളവര്‍ക്ക് പള്ളി കൊടുക്കണമെന്ന് മുമ്പ് ഇ.കെ നായനാരും കെ.കരുണാകരനും നിലപാട് സ്വീകരിച്ചിരുന്നു. അങ്ങനെയാണെങ്കില്‍ പല പള്ളികളും ഓര്‍ത്തഡോക്‌സ് സഭയ്ക്ക് നഷ്ടമാകും. അതിനാലാണ് അവര്‍ കോടതിയെ സമീപിച്ചതും നീതി നേടിയെടുത്തതും. അത് നടപ്പാക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. 

2017 ജൂലായിലെ സുപ്രീംകോടതി ഉത്തരവ് പ്രകാരം ഓര്‍ത്തഡോക്‌സ് സഭയ്ക്ക് 25 ഓളം പള്ളികള്‍ യാക്കോബായസഭ വിട്ട് കൊടുക്കണം. എന്നാല്‍ വിശ്വാസികളെ ഇളക്കിവിട്ട് യാക്കോബായസഭ കോടതിവിധിയെ വെല്ലുവിളിക്കുകയാണ്. സ്ത്രീകളെയും കുട്ടികളെയും പള്ളികള്‍ക്ക് മുന്നില്‍ അണിനിരത്തി, ആത്മഹത്യാഭീഷണിയും മറ്റും മുഴക്കി നിയമം നടപ്പാക്കാനെത്തുന്ന പൊലീസിനെയും അധികാരികളെയും വെല്ലുവിളിക്കുകയാണ്. പിറവം പള്ളിക്കേസിലെ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭ സുന്നഹദോസ് സെക്രട്ടറി ദീസയസ്‌കോറസ് മെത്രാപ്പോലിത്തയും ഇടവക മെത്രാപ്പോലീത്താ അത്താനാസിയോസ്, തിരുവനന്തപുരം മെത്രാപ്പോലീത്ത ഗ്രീഗോസിയോസും സഭാസ്ഥാനികളും മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ക്കണ്ട് നിവേദനം നല്‍കിയിരുന്നു. ഇതുവരെയും യാതൊരു നടപടിയും സ്വീകരിച്ചില്ല.

കഴിഞ്ഞയാഴ്ച പ്രാര്‍ത്ഥനയ്ക്കായി 200റോളം ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികള്‍ പിറവം പള്ളിയിലെത്തിയപ്പോള്‍ പൊലീസ് സുരക്ഷയൊരുക്കിയെങ്കിലും യാക്കോബായ സഭാ വിശ്വാസികള്‍ പൊലീസിനെ പള്ളിയിലേക്ക് കയറാന്‍ അനുവദിച്ചില്ല. അവസാനം പൂട്ട് പൊളിച്ചാണ് പൊലീസ് അകത്ത് കടന്നത്. അതോടെ യാക്കോബായ വിശ്വാസികളായ സ്ത്രീകള്‍ പള്ളിക്ക് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. സംഘര്‍ഷത്തിന്റെ അവസാനം ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ പിന്‍മാറുകയായിരുന്നു. പൊലീസ് അന്ന് നാടകം കളിക്കുകയായിരുന്നെന്നും തങ്ങളെ വിളിച്ച് വരുത്തി അപമാനിച്ചെന്നും ആ കളി കോതമംഗലത്ത് നടക്കില്ലെന്നും റമ്പാന്‍ പള്ളിയില്‍ കയറി പ്രാര്‍ത്ഥന നടത്തുമെന്നും ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികള്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends