പെണ്‍വാണിഭത്തിന്റെ വിചാരണ അട്ടിമറിക്കാന്‍ താത്തയ്‌ക്കൊപ്പം കൂടിയ സി.ഐക്ക് കോടതി മൂക്കുകയറിട്ടു

പെണ്‍വാണിഭത്തിന്റെ വിചാരണ അട്ടിമറിക്കാന്‍ താത്തയ്‌ക്കൊപ്പം കൂടിയ സി.ഐക്ക് കോടതി മൂക്കുകയറിട്ടു. പ്രധാന പ്രതിയായ നബീസ എന്ന താത്ത അടക്കമുള്ളവര്‍ക്ക് കുറ്റപത്രത്തിന്റെ പകര്‍പ്പ് നല്‍കാതെ വിചാരണ അട്ടിമറിക്കാന്‍ ശ്രമിച്ച തിരുവനന്തപുരം പേട്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് കോടതിയുടെ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.
തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് സി.ഐക്കെതിരെ ശിക്ഷാ നടപടിയെടുക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കാനാവശ്യപ്പെട്ട് മെമ്മോ നല്‍കിയത്. പ്രതിഭാഗം ചേര്‍ന്ന് വിചാരണ അട്ടിമറിക്കാനാണ് പൊലീസിന്റെ ശ്രമമെന്ന് നിരീക്ഷിച്ച കോടതി പേട്ട സി.ഐയെ രൂക്ഷമായി വിമര്‍ശിച്ചു. രേഖകള്‍ ഹാജരാക്കാന്‍ ജൂണ്‍ അഞ്ചിന് നല്‍കിയ ഉത്തരവ് പാലിക്കാത്തതിനാണ് മജിസ്ട്രേട്ട് ടി.കെ.സുരേഷ് സിഐക്കെതിരെ ശിക്ഷാ നടപടിയെടുക്കുന്നത്.
2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തലസ്ഥാന നഗരത്തില്‍ 2007-08 മുതല്‍ അന്യസംസ്ഥാന യുവതികളെ ഉപയോഗിച്ച് നക്ഷത്ര വേശ്യാലയം നടത്തി വന്നിരുന്ന നെടുമങ്ങാട് സ്വദേശി താത്തയെന്നും നസീമയെന്നും അറിയപ്പെടുന്ന നബീസ (47)യായിരുന്നു കേസിലെ പ്രധാന പ്രതി. സലിംഘാന്‍, ജയകുമാര്‍, വിനേഷ്, കിഷോര്‍ കുമാര്‍ എന്നിവരാണ് കേസിലെ രണ്ട് മുതല്‍ 5 വരെയുള്ള മറ്റ് പ്രതികള്‍. പേട്ട സി.എയ്ക്ക്് ആയിരുന്നു അന്വേഷണ ചുമതല. അന്വേഷണം പൂര്‍ത്തിയാക്കി 2017 നവംബര്‍ 27 ന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ എല്ലാ പ്രതികള്‍ക്കുമുള്ള കുറ്റപത്രത്തിന്റെയും അനുബന്ധ രേഖകളുടെയും മതിയായ പകര്‍പ്പ് ഹാജരാക്കാതെയാണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. 1956 ലെ അസാന്മാര്‍ഗ്ഗിക പ്രവര്‍ത്തനം തടയല്‍ നിയമത്തിലെ വകുപ്പുകളായ മൂന്ന്, നാല്, അഞ്ച്, ഏഴ് എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. നിയമപരമായി രേഖകള്‍ ഹാജരാക്കാന്‍ ബാദ്ധ്യസ്ഥനായ ഉദ്യോഗസ്ഥന്‍ നീതിന്യായ കോടതിയുടെ ഉത്തരവ് ലംഘിച്ച് രേഖകള്‍ ഹാജരാക്കാന്‍ വീഴ്ച വരുത്തുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 175 പ്രകാരം കുറ്റകരവും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ 6 മാസം തടവും ആയിരം രൂപ പിഴയും ചുമത്തി ശിക്ഷിക്കാവുന്നതാണ്.
കുമാരപുരത്ത് ഇരുനില ആഡംബര വാടക വീടെടുത്ത് 12 അന്യ സംസ്ഥാന യുവതികളെ പാര്‍പ്പിച്ച് നക്ഷത്ര പെണ്‍വാണിഭം നടത്തിവന്ന താത്ത പൊലീസ് റെയ്ഡ് വിവരം ചോര്‍ന്ന് കിട്ടിയതിനെത്തുടര്‍ന്ന് മുങ്ങുകയായിരുന്നു. റെയ്ഡില്‍ അറസ്റ്റ് ചെയ്യപ്പെട്ട 12 യുവതികളെയും താത്തയുടെ മകന്‍ ഷിനുവിനെയും കോടതി റിമാന്റ് ചെയ്തു. മനുഷ്യക്കടത്ത് പെണ്‍വാണിഭ സംഭവം വിവാദമായതിനെ തുടര്‍ന്ന് 29 ന് ചോദ്യം ചെയ്യലിനായി താത്ത തമ്പാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെകറുടെ മുന്നില്‍ രണ്ട് അഭിഭാഷകര്‍ക്കൊപ്പം കീടങ്ങിയെങ്കിലും ഡയസെപം ഗുളിക കഴിച്ചിരുന്ന ഇവര്‍ സ്റ്റേഷനില്‍ കുഴഞ്ഞു വീണു. തുടര്‍ന്ന് ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. അവിടെ കിടത്തി ചികിത്സ നേടിയ താത്ത മനുഷ്യക്കടത്ത് കേസിലെ ചോദ്യം ചെയ്യലില്‍ നിന്നും രക്ഷപ്പെട്ടു. അതോടെ അന്വേഷണം മരവിപ്പിച്ചു.
താത്തയുടെ മൊഴിയെടുത്താല്‍ മാത്രമേ തുടരന്വേഷണം നടത്താനാകൂവെന്ന തമ്പാനൂര്‍ സി.ഐയുടെ നിലപാടിനെ മേലുദ്യോഗസ്ഥരും അംഗീകരിച്ചു. കേരളത്തിനകത്തും പുറത്തും ഒട്ടേറെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുമായി വേരൂന്നി പടര്‍ന്നു കിടക്കുന്ന റാക്കറ്റിനെക്കുറിച്ചുള്ള അന്വേഷണം അതോടെ പൊലീസ് ഉപേക്ഷിച്ചു.
താത്തയുടെയും കൂട്ടാളികളുടെയും ഓണ്‍ലൈന്‍ പെണ്‍വാണിഭ കേന്ദ്രം ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തില്‍ റെയ്ഡ് ചെയ്ത മെഡിക്കല്‍ കോളേജ് പൊലീസ് ഏഴ് കര്‍ണ്ണാടക സ്വദേശിനികളെയും വാണിഭത്തിലൂടെ സമ്പാദിച്ച മൂന്ന് ലക്ഷത്തോളം രൂപയും പിടികൂടിയിരുന്നു.
https://www.facebook.com/Malayalivartha
























