കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിയില്‍ കഴിഞ്ഞ ദിവസം ഓര്‍ത്തഡോക്‌സ് വിഭാഗം റമ്പാന്‍ പ്രാര്‍ഥനക്കെത്തിയപ്പോള്‍ തുടങ്ങിയ സംഘര്‍ഷം തുടരുന്നു....

കഴിഞ്ഞ ദിവസം കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം റമ്പാന്‍ പ്രാര്‍ഥനക്കെത്തിയപ്പോള്‍ തുടങ്ങിയ സംഘര്‍ഷം ഇന്നും തുടരുന്നു. പള്ളിയില്‍ പ്രാര്‍ഥനക്കായി ഇന്നലെ എത്തിയ ഓര്‍ത്തഡോക്‌സ് റമ്പാന്‍ തോമസ് പോളിനെ യാക്കോബായ വിഭാഗക്കാര്‍ തടഞ്ഞിട്ട് 18 മണിക്കൂര്‍ പിന്നിടുന്നു. ഇന്നലെ ഉച്ചക്ക് കോതമംഗലം പള്ളിയിലെത്തിയ റമ്പാന്‍ ഇപ്പോഴും കാറില്‍ കഴിയുകയാണ്. കാറിനു ചുറ്റും കുത്തിയിരുന്ന് സ്ത്രീകളടക്കമുള്ള യാക്കോബായ വിഭാഗക്കാര്‍ പ്രതിഷേധിക്കുന്നതിനാല്‍ അദ്ദേഹത്തിന് പുറത്തിറങ്ങാനായിട്ടില്ല.
എന്നാല്‍ കാറിന്റെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റമ്പാനും നാലു സഹായികളും കാറില്‍ തന്നെ കഴിയുകയാണ്. റമ്പാന്റെ വാഹനത്തിനു ചുറ്റും പൊലീസ് വാഹനങ്ങള്‍ സംരക്ഷണം തീര്‍ത്തിട്ടുണ്ട്. കോടതിവിധി അനുസരിച്ചാണ് തങ്ങള്‍ എത്തിയതെന്നും മടങ്ങിപ്പോകാന്‍ തയാറല്ലെന്നും റമ്പാന്‍ അറിയിച്ചു.
എന്നാല്‍ പള്ളി അങ്കണത്തില്‍ നിന്ന് റമ്പാനും സഹായികളും മടങ്ങി പോകണമെന്ന് യാക്കോബായ വിഭാഗക്കാര്‍ ആവശ്യപ്പെട്ടു. പള്ളി അങ്കണത്തില്‍ നിന്ന് പുറത്തു പോകാതെ കാറില്‍ നിന്ന് ഇറങ്ങാന്‍ റമ്പാനെ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഉച്ചക്ക് എത്തിയ റമ്പാനെ സംഘര്‍ഷം വര്‍ധിച്ച സാഹചര്യത്തില്‍ സ്ഥലത്തു നിന്ന് മാറ്റിയിരുന്നു.
പിന്നീട് തിരിച്ചുവന്നപ്പോഴും സംഘര്‍ഷത്തന് അയവുണ്ടായില്ല. തുടര്‍ന്ന് കാറില്‍ തന്നെ കഴിയുകയായിരുന്നു അദ്ദേഹം. പള്ളിയുടെ ഉടമസ്ഥാവകാശം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്നായിരുന്നു സുപ്രീംകോടതി വിധി. കോടതി വിധി നടപ്പാക്കാന്‍ പൊലീസ് ഇടപെടണം, റമ്പാന് പ്രാര്‍ഥനക്കായി സൗകര്യം ഒരുക്കണം എന്നീ നിര്‍ദേശങ്ങള്‍ മുന്‍സിഫ് കോടതി നേരത്തെ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, സൗകര്യങ്ങള്‍ ഒരുക്കാത്തതിനെ തുടര്‍ന്ന് പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച ഹൈകോടതി, വിധി നടപ്പാക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി. ഇത് പ്രകാരമാണ് റമ്പാന്‍ പ്രാര്‍ഥനയ്ക്കായി പള്ളിയില്‍ പ്രവേശിക്കാന്‍ പൊലീസ് സംരക്ഷണത്തില്‍ എത്തിയത്.
"
https://www.facebook.com/Malayalivartha
























