സുഖിക്കാനുള്ള സ്ഥലമല്ല കെഎസ്‌ആര്‍ടിസി; സത്രമായി കരുതുന്നവര്‍ ദയവായി ഈ സ്‌ഥാപനത്തിലേക്ക് വരേണ്ടതില്ല... പുതിയ മാറ്റങ്ങളുമായി ടോമിന്‍ തച്ചങ്കരി മുന്നോട്ട്...

കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍മാര്‍ക്ക് ബോണ്ട് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നുവെന്ന് എം.ഡി ടോമിന്‍ ജെ. തച്ചങ്കരി. കെ.എസ്.ആര്‍.ടി.സിയില്‍ ബോണ്ട് ഏര്‍പ്പെടുത്താന്‍ പോവുകയാണ്. വേറെ സ്ഥലത്ത് നിയമനം കിട്ടിയവരുണ്ടെങ്കില്‍ ഇവിടെ ജോയിന്‍ ചെയ്തതിന് ശേഷം പോകണമെന്ന് പറഞ്ഞാല്‍ റിലീവ് ഓര്‍ഡര്‍ തരില്ല. കെ.എസ്.ആര്‍.ടി.സിയെ സത്രമായി കരുതുന്നവര്‍ ദയവായി ഈ സ്‌ഥാപനത്തിലേക്കു വരേണ്ടതില്ല.
കെ.എസ്.ആര്‍.ടി.സിയില്‍ ചേര്‍ന്നതിനുശേഷം ജോലി ഉപേക്ഷിച്ചു പുതിയ ജോലിക്കു പോകാന്‍ നോക്കരുത്. വേറെ ജോലിക്കു പോകുന്നവരുണ്ടെങ്കില്‍ അവര്‍ക്ക് ജോലിയില്‍നിന്ന് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് തരില്ല. കെ.എസ്.ആര്‍.ടി.സി.
പണം മുടക്കി കണ്ടക്‌ടര്‍മാര്‍ക്കു പരിശീലനം നല്‍കിയശേഷം വേറെ ജോലിതേടി പോകുന്നതാണു ഉദ്യോഗസ്‌ഥരുടെ പതിവെന്നും തച്ചങ്കരി പറഞ്ഞു. അങ്ങനെയാണെങ്കില്‍ ജോലിയില്‍നിന്നു മാറിനില്‍ക്കാം. നിയമിക്കുന്ന കണ്ടക്‌ടര്‍മാര്‍ക്ക് ബോണ്ട് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നതായി സി.എം.ഡി. ടോമിന്‍ ജെ.തച്ചങ്കരി. പഴയ തെറ്റായ ശീലങ്ങളില്‍ പുതിയ ജീവനക്കാര്‍ വീഴരുതെന്നു എം.ഡി. മുന്നറിയിപ്പ് നല്‍കി. പി.എസ്.സി. വഴി നിയമനംകിട്ടി വരുന്നവര്‍ കാര്യക്ഷമത ഉള്ളവരാണെന്ന ബോധ്യം ജനത്തിനുണ്ട്. അതു കളയരുത്. ഏഴരക്കോടിയാണ് അവധി കഴിഞ്ഞുള്ള ദിവസത്തെ കോര്‍പ്പറേഷന്റെ വരുമാനം. അതു ഒരുകോടി കൂടിയാല്‍ ജനം പുതുതായി എത്തിയ ഉദ്യോഗസ്‌ഥരെ മതിക്കും.
ഒരുപാട് വണ്ടികള്‍ കാലിയായി ഓടുന്നുണ്ട്. ചില സ്‌ഥലങ്ങളില്‍ ട്രെയിന്‍ ഓടുന്നപോലെ നിരനിരയായാണ് വണ്ടികള്‍ കാലിയായി ഓടുന്നത്. ഓടിക്കുന്നവര്‍ക്ക് കുഴപ്പമില്ല. സ്വന്തം വണ്ടിയല്ലല്ലോ. ജീവനക്കാര്‍ കൂടെ നിന്നാല്‍ സ്‌ഥാപനത്തെ ലാഭത്തിലാക്കാം. സ്‌ഥാപനത്തില്‍ കയറിയശേഷം ജോലി ചെയ്യാതിരിക്കാന്‍ കഴിയില്ല. ജോലി ആനന്ദകരമാകണം. ജോലി ആസ്വദിക്കണം. സഹിച്ചു മടുത്തതുകൊണ്ടാണ് ഇതെല്ലാം പറയുന്നത്. കെ.എസ്.ആര്‍.ടി.സി പ്രതിസന്ധിയിലാണ്. സാമ്ബത്തിക സഹായം സര്‍ക്കാരില്‍നിന്നു ഇനി പ്രതീക്ഷിേക്കണ്ട. ഖജനാവില്‍ പണമില്ലെന്നും അദ്ദേഹം പറഞ്ഞു. പുതുവര്‍ഷം മുതല്‍ താനും ഫീല്‍ഡിലേക്ക് ഇറങ്ങുകയാണ്. ലാഭമില്ലാത്ത സര്‍വീസ് നിര്‍ത്തും.
ഒരു വര്‍ഷം കൊണ്ടു ഈ സ്‌ഥാപനം മാറും. അങ്ങനെ മാറണമെങ്കില്‍ ജീവനക്കാര്‍ കാര്യക്ഷതയുള്ളവരാകണം. ഇവിടെ ശിപാര്‍ശ നടക്കില്ല. ന്യായമായ കാര്യങ്ങള്‍ മാത്രമേ നടക്കൂ. സുഖിക്കാനുള്ള സ്ഥലമല്ല കെഎസ്‌ആര്‍ടിസി. നേരിട്ട് യാത്രക്കാരുമായി സംവദിക്കാനുള്ള അവസരം ജീവനക്കാര്‍ പ്രയോജനപ്പെടുത്തണമെന്നും ടോമിന്‍ തച്ചങ്കരി പറഞ്ഞു.
https://www.facebook.com/Malayalivartha























