Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലീന മരിയ പോളിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകള്‍ നീങ്ങുന്നില്ല... അന്വേഷണം കൊച്ചിയിലേക്കും ബാംഗ്ലൂരിലേക്കും നീട്ടുന്നു, ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് അന്വേഷണത്തിന് തൃക്കാക്കര എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം

21 DECEMBER 2018 09:34 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

രവി പൂജാരി തിരയുന്ന സുകേഷ് ചന്ദ്രശേഖര്‍ ബോസിനുമപ്പുറം വളര്‍ന്നു കയറാന്‍ വെമ്പുന്ന വമ്പന്‍ സ്രാവ്. ലീന മരിയപോളിനും ബിസിനസ് പങ്കാളി സുകേഷ് ചന്ദ്രശേഖറിനുമെതിരെ പണമിടപാടുകളുമായി ബന്ധപ്പെട്ട് 20 കേസുകളുണ്ടെന്നും ഇക്കാര്യം സ്ഥിരീകരിക്കാന്‍ രണ്ട് അസിസ്റ്റന്റ് കമ്മിഷണര്‍മാരെ ചെന്നൈയിലേക്കും ബംഗളൂരുവിലേക്കും അയച്ചിട്ടുണ്ടെന്നും പൊലീസ് ഹൈക്കോടതിയില്‍ വ്യക്തമാക്കി.

ബ്യൂട്ടി പാര്‍ലറിലെ വെടിവയ്പിനെത്തുടര്‍ന്ന് ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്ന് കാണിച്ച് ലീന മരിയ നല്‍കിയ ഹര്‍ജിയിലാണ് പൊലീസ് ഇക്കാര്യമറിയിച്ചത്. ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് അന്വേഷണത്തിന് തൃക്കാക്കര എ.സിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചെന്നും ലീനയ്‌ക്കെതിരെ സംസ്ഥാനത്തുള്ള കേസുകള്‍ പരിശോധിക്കുകയാണെന്നും പൊലീസ് വിശദീകരിച്ചു.

ആയുധധാരികളായ രണ്ട് സ്വകാര്യ സുരക്ഷാ ജീവനക്കാരുടെ സംരക്ഷണം ഹര്‍ജിക്കാരിക്കുണ്ടെന്നും ഇതു തുടരുന്നതില്‍ എതിര്‍പ്പില്ലെന്നും പൊലീസ് വ്യക്തമാക്കി. പനമ്പിള്ളി നഗറിലുള്ള ലീനയുടെ പാര്‍ലറിന് സംരക്ഷണം നല്‍കാന്‍ പട്രോളിംഗ് ശക്തമാക്കിയെന്നും പൊലീസ് വിശദീകരിച്ചു. ഇത് ലീന അംഗീകരിച്ചതോടെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. പോലീസ് സംരക്ഷണയില്‍ വന്‍ സാമ്പത്തിക തട്ടിപ്പുകാരി വെല്ലുവിളിക്കുന്നത് ചില്ലറക്കാരെയല്ല.

ഡിസംബര്‍ 15ന് വൈകിട്ടാണ് ലീനയുടെ ബ്യൂട്ടി പാര്‍ലറിനു നേരെ രണ്ടംഗ അജ്ഞാത സംഘം നിറയൊഴിച്ചത്. അധോലോക നായകന്‍ രവി പൂജാരയാണെന്ന് പറഞ്ഞ് ഒരാള്‍ ഫോണില്‍ വിളിച്ച് 25 കോടി രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി ലീന പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കേസന്വക്ഷിക്കാനിറങ്ങിയ പോലീസിനെ ഞെട്ടിക്കുന്നതാണ് കൊച്ചിയിലെ സിനിമയിലെ പിന്നാമ്പുറക്കഥകള്‍.


മുന്‍പ് മദ്രാസ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന മലയാള സിനിമ കേരളത്തിലേക്കു പറിച്ചു നട്ടപ്പോഴാണു സിനിമാ ലോകത്ത് കൊച്ചി രംഗപ്രവേശം ചെയ്യുന്നത്. സിനിമയുടെയും സിനിമാക്കാരുടെയും കേന്ദ്രമായി കൊച്ചി മാറി.

കൊച്ചിയിലെ ഫ്രീക്കന്മാര്‍ക്ക് സിനിമയുടെ വസന്തം വളര്‍ച്ചയുടെ ഉത്സവമായി. മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളടക്കം കൊച്ചിയിലേക്ക് ചേക്കേറി. കൂടെ പുതുപ്പണക്കാരായ പ്രൊഡ്യൂസര്‍മാരും പിണിയാളുകളായ ഗുണ്ടകളും. അവരില്‍ പലരും പണം പലിശക്ക് വാങ്ങിയ മാര്‍വാഡിയുടെ മുംബയിലെ ചരടുകളായിരുന്നു. കൊച്ചിയിലെ സിനിമാസെറ്റുകളിലേക്കും, വമ്പന്‍ ഹോട്ടലുകളിലേക്കും പെണ്‍കുട്ടികളെ എത്തിച്ചിരുന്നതും മുംബയില്‍ നിന്ന് തന്നെ. പിന്നില്‍ അധോലോകം അണിനിരന്നു. പല മുന്‍നിര സിനിമാക്കാരും ഈ വലയിലെ കണ്ണികളാണ്. ലീന ഒരു ചെറിയ കന്നി മാത്രം. തോക്കു കൊണ്ട് കണക്കു തീര്‍ക്കുന്ന അധോലോക ശൈലിയും, പണത്തിനായി തട്ടിക്കൊണ്ടുപോകലും കൊച്ചിയിലും സാധാരണമാകുന്നു.

സിനിമാതാരങ്ങള്‍ അഭിനയത്തില്‍ മാത്രമല്ല വ്യവസായത്തിലും കൈവച്ചതോടെ കുടിപ്പക വളര്‍ന്നു. ഈ മേഖലയില്‍ എത്തുന്ന കണക്കില്‍പ്പെടാത്ത കോടികള്‍ സിനിമയിലേക്കും ക്രിമിനലുകള്‍ എത്താന്‍ കാരണമായി. പണത്തിന്റെ കളികള്‍ തന്നെയായിരുന്നു ഗുണ്ടാസംഘങ്ങളെ ഇവിടേക്ക് അടുപ്പിച്ചതും. രണ്ടായിരത്തിന്റെ തുടക്കംമുതലാണ് ഈ അധോലോക സംഘങ്ങള്‍ മലയാള സിനിമാലോകത്തു സജീവമാകുന്നത്. സിനിമയിലും അനുബന്ധ വ്യവസായങ്ങളിലും ഇന്നു ഗുണ്ടാ സംഘങ്ങള്‍ ഒഴിച്ചുകൂടാനാവാത്ത സ്ഥിതിയാണ്. പല നിര്‍മാതാക്കളുടെയും താരങ്ങളുടെയും വ്യവസായങ്ങള്‍ക്കു സംരക്ഷണം നല്‍കാനും സെക്യുരിറ്റി ജോലികളും ഇവര്‍ ഏറ്റെടുത്തു.

അധോലോകം പിടിമുറുക്കിയാല്‍ പിന്നെ രക്ഷയില്ല. തങ്ങളുടെ രഹസ്യങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഇത്തരം മുതലെടുപ്പുകള്‍ പലരും അംഗീകരിച്ചുകൊടുക്കുന്നു. തങ്ങള്‍ക്കുവേണ്ടി എന്തും ചെയ്തു തരുമെന്നതിനാല്‍ സിനിമാക്കാര്‍ ഇത്തരം ഗുണ്ടകളെ സംരക്ഷിച്ചുപോരുകയും ചെയ്തു. താരങ്ങള്‍ക്കു സുരക്ഷയൊരുക്കലായിരുന്നു ഗുണ്ടാ സംഘങ്ങളുടെ പ്രധാന പണി. പൊതുവേദികളിലും മറ്റും താരങ്ങള്‍ക്കു സുരക്ഷയൊരുക്കുന്ന പണിയും ഇവര്‍ ഏറ്റെടുത്തു. ഷൂട്ടിംഗ് കാണാനെത്തുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കുക, വാഹനങ്ങള്‍ ഓടിക്കുക, സിനിമയ്ക്കായി വാഹനങ്ങള്‍ എത്തിച്ചു കൊടുക്കുക തുടങ്ങിയ ജോലികളും ഇവര്‍ ഏറ്റെടുത്തു ചെയ്തു പോന്നു. പിന്നീട് സിനിമയുടെ സകല മേഖലകളിലേക്കും ഇവര്‍ കൈകടത്തിത്തുടങ്ങി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരടക്കമുള്ളവരുടെ എല്ലാ ഒത്താശയോടുംകൂടി ഇവര്‍ പല സിനിമ സെറ്റുകളിലും വാണു.
സിനിമക്കാര്‍ക്കും, പണക്കാര്‍ക്കും പെണ്ണുങ്ങളെ എത്തിച്ചുകൊടുക്കുക, ഹവാല ഇടപാടുകള്‍ തുടങ്ങി എല്ലാ മേഖലയിലും പിടിമുറുക്കി. അധോലോകം വാഴുന്ന കൊച്ചിയുടെ നിയന്ത്രണം രവി പൂജാരിയെപ്പോലുള്ളവര്‍ ഏറ്റെടുത്തു.പിന്നില്‍ ശക്തമായ രാഷ്ട്രീയ ബന്ധങ്ങളും. പല പ്രമുഖ നടിമാര്‍ക്കും കൂട്ടിക്കൊടുപ്പും, ലഹരിമരുന്ന് വില്പനയുമാണ് മുഖ്യ ബിസിനസ്സ്. അവരുടെ ഗോവയിലെയും ബാംഗ്‌ളൂരിലെയുമൊക്കെ അടിച്ചുപൊളികളും പലപ്പോഴും വര്‍ത്തയായിട്ടുണ്ട്. കൊച്ചി ഇന്ന് പഴയ കൊച്ചിയല്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends