Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആണുങ്ങളെ കേറ്റേണ്ടി വരുമോ? സ്‌കൂളിലേയും കോളേജിലേയും പെണ്‍കുട്ടികളെ വനിതാ മതിലില്‍ അണിനിരത്താനുള്ള സര്‍ക്കാരിന്റെ ശ്രമത്തിന് ഹൈക്കോടതിയുടെ തിരിച്ചടി; വനിതാ മതിലിന്റെ നിര്‍മാണത്തെ ചൊല്ലി കുടുംബശ്രീയിലും വിള്ളല്‍ 

21 DECEMBER 2018 10:41 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശബരിമല യുവതീ പ്രക്ഷോഭത്തിനെതിരായി വനിതകളെ അണിനിരത്തി നവോത്ഥാനത്തിന്റെ പേരുപറഞ്ഞ് കരുത്ത് കാട്ടിക്കൊടുക്കാന്‍ ശ്രമിച്ച സിപിഎമ്മിന് കനത്ത തിരിച്ചടി. 18 തികയാത്ത പെണ്‍കുട്ടികളെ അണിനിരത്തി വനിതാ മതില്‍ നിറയ്ക്കാമെന്ന സര്‍ക്കാരിന്റെയും പാര്‍ട്ടിയുടേയും തീരുമാനം പാളിപ്പോയി. പെണ്‍കുട്ടികളെ വനിതാ മതിലില്‍ പങ്കെടുപ്പിക്കരുതെന്ന കര്‍ശന നിര്‍ദേശമാണ് ഹൈക്കോടതി നല്‍കിയിട്ടുള്ളത്. ഇതോടെ വിദ്യാര്‍ത്ഥിനികളെ എസ്എഫ്‌ഐയെ കൊണ്ട് പേടിപ്പിച്ച് ഇറക്കാമെന്ന തീരുമാനം പൊളിഞ്ഞു. ഇനിയങ്ങനെയാരെങ്കിലും ഇറക്കിയാലും ആരെങ്കിലും പരാതിപ്പെട്ടാല്‍ സര്‍ക്കാര്‍ ഉത്തരം പറയേണ്ടി വരും. 

ഇതോടൊപ്പം വനിതാ മതിലിന്റെ നിര്‍മാണത്തെ ചൊല്ലി കുടുംബശ്രീയിലും വിള്ളലുണ്ടായി. അയല്‍ക്കൂട്ടം മുതല്‍ മുകള്‍ത്തട്ടിലുളള സിഡിഎസ് വരെ ഭിന്നത പ്രകടം. വിവിധ രാഷ്ടീയ ആഭിമുഖ്യമുള്ളവരും വിവിധ മതവിശ്വാസികളുമായ വനിതകള്‍ അംഗങ്ങളായ കുടുംബശ്രീയെ മതിലിന് കരുവാക്കുന്നത് സംഘടനയുടെ കെട്ടുറുപ്പിനെ ബാധിക്കുമെന്ന് ആശങ്ക. 

ശബരിമല വിഷയവുമായി കൂട്ടിക്കലര്‍ത്തി വനിതാ മതില്‍ നിര്‍മിക്കുന്നതിനെതിരെ അയല്‍ക്കൂട്ടം മുതല്‍ സിഡിഎസ് വരെ കടുത്ത എതിര്‍പ്പ്. വനിതാ മതില്‍ നിര്‍മാണം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുംബശ്രീയില്‍ വലിയ എതിര്‍പ്പ് ഉണ്ടാക്കിയതിനെ തുടര്‍ന്ന് സംസ്ഥാന മിഷന് വിശദീകരണവുമായി രംഗത്ത് വരേണ്ടി വന്നു. വനിതാ മതിലില്‍ അംഗങ്ങള്‍ നിര്‍ബന്ധമായി പങ്കെടുക്കണമെന്ന നിര്‍ദ്ദേശം കൊടുത്തിട്ടില്ലെന്നാണ് മിഷന്‍ കേന്ദ്രങ്ങള്‍ പറയുന്നത്. 

സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്തിന് തന്നെ മാതൃകയായി മാറിയ കുടുംബശ്രീക്കുള്ളില്‍ പ്രകടമായ രാഷ്ടീയം കുറവായിരുന്നു. സിഡിഎസ് ഭാരവാഹികള്‍ അടക്കമുളളവരെ ജനാധിപത്യപരമായി തെരഞ്ഞെടുക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളെ രാഷ്ടീയ വ്യത്യാസം പൊതുവേ ബാധിച്ചിരുന്നില്ല. എന്നാല്‍, വനിതാ മതില്‍ നിര്‍മാണം സ്ത്രീകളെ രണ്ട് തട്ടിലാക്കുമെന്ന വിമര്‍ശനം ശക്തം.

അതേസമയം, വനിതാ മതില്‍ കെട്ടാന്‍ ഭീഷണിപ്പെടുത്തിയും അല്ലാതെയും അംഗങ്ങളെ രംഗത്തിറക്കാനാണ് സിപിഎമ്മിന്റെ നീക്കം. സര്‍ക്കാര്‍ പരിപാടിയാണെന്നും കുടുംബശ്രീയുടെ നയപരമായ തീരുമാനമെന്നും പറഞ്ഞാണ് അംഗങ്ങളെ മതില്‍ നിര്‍മാണത്തിന് പ്രേരിപ്പിക്കുന്നത്. പ്രളയ ദുരിതാശ്വാസ സഹായങ്ങള്‍ നിഷേധിക്കുമെന്ന് വരെ ഭീഷണിപ്പെടുത്തുന്നു. മതിലിന് ഒരു അയല്‍ക്കൂട്ടത്തില്‍ നിന്ന് കുറഞ്ഞത് 30 പേരെ പങ്കെടുപ്പിക്കാനാണ് നിര്‍ദ്ദേശം. ചിലയിടങ്ങളില്‍ അയല്‍ക്കൂട്ടങ്ങളുടെ യോഗത്തില്‍ വനിതാമതില്‍ നിര്‍മാണം ഉയര്‍ത്തിയപ്പോള്‍ വിശ്വാസികളായ അംഗങ്ങള്‍ യോഗത്തില്‍ നിന്ന് ശരണം വിളിച്ച് ഇറങ്ങിപ്പോയി. 

വനിതാ മതില്‍ സിപിഎം നടത്തുന്ന പാര്‍ട്ടി പരിപാടിയാണെന്നാണ് എതിര്‍ക്കുന്ന കുടുംബശ്രീ അംഗങ്ങള്‍ പറഞ്ഞു. ഈ പരിപാടി കുടുംബശ്രീയുടെ ലക്ഷ്യത്തിന് എതിരാണെന്നും അവര്‍ പറയുന്നു. കുടുംബശ്രീ അംഗങ്ങളില്‍ ഒരു വിഭാഗം എതിര്‍പ്പ് ഉയര്‍ത്തിയതോടെ അംഗങ്ങള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന നിര്‍ദ്ദേശം സിപിഎം ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ പുറപ്പെടുവിച്ചു.

അതേസമയം വനിതാമതിലില്‍ കുടുംബശ്രീ അംഗങ്ങളെ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഭിന്നാഭിപ്രായം നിലനില്‍ക്കുന്നതിനിടെ വിശദീകരണവുമായി കുടുംബശ്രീ സ്‌റ്റേറ്റ് മിഷന്‍ രംഗത്തെത്തി. വനിതാ മതിലില്‍ കുടുംബശ്രീ അംഗങ്ങള്‍ നിര്‍ബന്ധമായി പങ്കെടുക്കണം എന്നാവശ്യപ്പെട്ട് ഔദ്യോഗികമായി ഒരറിയിപ്പും നല്‍കിയിട്ടില്ലെന്ന് കുടുംബശ്രീ സ്‌റ്റേറ്റ് മിഷന്‍ ഓഫീസ് അറിയിച്ചു. എന്നാല്‍ ഇത് സര്‍ക്കാര്‍ പരിപാടിയാണെന്നും കുടുംബശ്രീയുടെ നയപരമായ തീരുമാനമാണെന്നും പറഞ്ഞ് ചില ജില്ലകളില്‍ കുടുംബശ്രീ അംഗങ്ങളെ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ട്. ഇത് പലയിടങ്ങളിലും എതിര്‍പ്പുകള്‍ക്കും വഴിവെക്കുന്നുണ്ട്.

കോഴിക്കോട് കോര്‍പ്പറേഷനിലെ കുടുംബശ്രീ സി.ഡി.എസിന് കീഴില്‍ നിന്ന് മാത്രം കുടുംബാംഗങ്ങളെ അടക്കം ഉള്‍പ്പെടുത്തി ഒരു ലക്ഷം പേരെ അണിനിരത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ കുടുംബശ്രീ അംഗങ്ങള്‍ ഉള്ള സി.ഡി.എസുകളില്‍ ഒന്നാണിത്. 3500 അയല്‍കൂട്ടങ്ങളുള്ള ഇവിടെ നിന്ന് ഓരോ അയല്‍ക്കൂട്ടങ്ങളില്‍ നിന്നും 30 ല്‍ കുറയാത്ത അംഗങ്ങളെ പരിപാടിയില്‍ പങ്കെടുപ്പിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. കുടുംബശ്രീയുടെ നയപരമായ തീരുമാനമാണ് എന്നിരിക്കെ പങ്കെടുത്തില്ലെങ്കില്‍ നടപടി അടക്കമുള്ള കാര്യങ്ങളിലേക്ക് പോവുമെന്ന സൂചനയും അംഗങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.

വനിതാ മതില്‍ സിപിഎം നടത്തുന്ന പാര്‍ട്ടി പരിപാടിയാണെന്ന ആരോപണമുണ്ടായിരുന്നു. ഇതോടെ പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്ന് ചൂണ്ടിക്കാണിച്ച് കുടുംബശ്രീ അംഗങ്ങള്‍ മുന്നോട്ട് വന്നിരുന്നു. യു.ഡി.എഫ് അടക്കമുള്ളവര്‍ പരിപാടിക്ക് പിന്തുണയും നല്‍കുന്നില്ല. തുടര്‍ന്നാണ് സര്‍ക്കാര്‍ പരിപാടിയെന്ന നിലയ്ക്ക് കുടംബശ്രീ അംഗങ്ങള്‍ നിര്‍ബന്ധമായും പങ്കെടുക്കണം എന്ന് ചൂണ്ടിക്കാട്ടി പല കുടുംബശ്രീ യൂണിറ്റുകളിലും നിര്‍ദേശം ലഭിച്ചിരിക്കുന്നത്. ഇങ്ങനെ ആകെ ആശങ്കയിലാണ് വനിതാമതില്‍...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends