Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആളെക്കൂട്ടിയപ്പോൾ നാവു പിഴച്ചു...ബിജെപി അധികാരത്തിലേറിയാൽ പിണറായിയെ പുറത്താക്കി എ കെ ജി സെന്റർ അടിച്ച് തകർക്കുമെന്ന് വിവാദ പ്രസംഗത്തിൽ കേസെടുത്ത് അറസ്റ്റ് ചെയ്യാൻ പോലീസ്, പിണറായിക്കെതിരെ എന്നും ആഞ്ഞടിക്കുന്ന രാധാകൃഷ്ണനെ പൂട്ടാൻ പോലീസുകാർ

21 DECEMBER 2018 11:21 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

പിണറായിയേയും കോടിയേരിയേയും ഉള്‍പ്പെടെ പുറത്താക്കി എകെജി എകെജി സെന്റര്‍ സീല്‍ ചെയ്യും. പക്ഷെ അധികാരം കിട്ടണം. അതും കേരളത്തിൽ.രാധാകൃഷ്ണൻറെ ഓരോരോ മോഹങ്ങളെ? ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തിയാല്‍ പിണറായിയേയും കോടിയേരിയേയും ഉള്‍പ്പെടെ പുറത്താക്കി എകെജി സെന്റര്‍ സീല്‍ ചെയ്യുമെന്നാണ് ബിജെപി ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ പറയുന്നത്. ദുരാഗ്രഹങ്ങൾക്കും ഒരു പരിധിയൊക്കെ വേണ്ടേ?

ശബരിമല വിഷയത്തില്‍ ഗൂഢാലോചന നടത്താനുള്ള സിപിഎം കേന്ദ്രമാണ് എകെജി സെന്ററെന്നാണ് രാധാകൃഷ്ണൻറെ ആരോപണം. അതുകൊണ്ട് തന്നെ ഇതിനെ തങ്ങള്‍ തന്നെ കൈകാര്യം ചെയ്യേണ്ട സാഹചര്യം വരുമെന്നായിരുന്നു എ.എന്‍ രാധാകൃഷ്ണന്റെ ഭീഷണി.

ഹനുമാന്റെയും രാമന്റെയും അയ്യപ്പന്റേയും പശുവിനെയും കാര്യമല്ലാതെ മനുഷ്യൻറെ കാര്യങ്ങൾ ചിന്തിക്കാത്ത പാർട്ടിയുടെ കേരളത്തിലെ ഈ വല്യ നേതാവ് ധരിച്ചുവെച്ചിരിക്കുന്നത് എകെജി സെന്ററിലും ഇതുപോലെ ഏതുനേരവും അയ്യപ്പൻറെയും പുലിപ്പാലിൻറെയും പന്തളം രാജാവിന്റെയും അമർചിത്രകഥ ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നാണ്.

അതേ ശബരിമല പൂങ്കാവനം തകര്‍ക്കാന്‍ ഷൂസിട്ട പോലീസുകാര്‍ ശ്രമിച്ചാല്‍ അയ്യപ്പ ഭക്തര്‍ എകെജി സെന്റര്‍ അടിച്ചു തകര്‍ക്കുമെന്നാണ് താന്‍ നേരത്തെ പറഞ്ഞതെന്നും എഎന്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്ന ഭൂമി തന്നെ വാങ്ങിയത് കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ നേതൃത്വത്തിലാണ്. പിന്നെ എകെജി സെന്ററില്‍ എന്തധികാരമാണ് സിപിഎമ്മിന് ഉള്ളതെന്നും എഎന്‍ രാധാകൃഷ്ണന്‍ ചോദിക്കുന്നു.

അതേ സമയം എകെജി സെന്റർ തകർക്കുമെന്ന വിവാദ പ്രസംഗത്തിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എഎൻ രാധാകൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. അനുവാദമില്ലതെ പൊതുസ്ഥലത്ത് പ്രസംഗിച്ചു, ഭീഷണിപ്പെടുത്തൽ, കലാപ ആഹ്വാനം നടത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് പോത്തൻകോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

സിപിഐഎം പോത്തൻകോട് ലോക്കൽ കമ്മറ്റി സെക്രട്ടറി കവിരാജ് പോത്തൻകോട് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ശബരിമലയിൽ സ്ത്രീകളെ കയറ്റിയാൽ എകെജി സെന്റർ അടിച്ചു തകർക്കുമെന്ന എ.എൻ രാധാകൃഷ്ണന്റെ വിവാദ പ്രസംഗം ആണ് കേസിന് ആധാരം മാധ്യമങ്ങളിൽ വന്ന വാർത്തയുടെ സിഡി ഉൾപ്പെടെ വച്ചാണ് പരാതി നൽകിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ബിജെപി, എഎൻ രാധാകൃഷ്ണന് പോത്തൻകോട് നൽകിയ സ്വീകരണ യോഗത്തിലായിരുന്നു എകെജി സെന്റർ തകർക്കുമെന്ന തരത്തിൽ വിവാദ പ്രസംഗം നടത്തിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് എടുത്തിട്ടുണ്ടെന്ന് പോത്തൻകോട് ഇൻസ്‌പെക്ടർ വ്യക്തമാക്കി .

 

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ബിജെപി നേതാവാണ് എ എൻ രാധാകൃഷ്ണൻ. മുഖ്യമന്ത്രി പിണറായി വിജയനെതിരെ പല വേദികളിലും ആഞ്ഞടിച്ചിരുന്നു. വേണ്ടിവന്നാൽ പിണറായിയെ ചുരുട്ടിക്കൂട്ടി കടലിൽ എറിയുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇതിനെതിരെ കടകംപള്ളി പറഞ്ഞത് രാധാകൃഷ്‌ണൻ പറഞ്ഞാൽ ഇത് ആരും മൈൻഡ് ചെയ്യില്ലെന്നായിരുന്നു .

 


ഇതിനിടെ നിലയ്ക്കലിൽ കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണനോടൊപ്പം യദീഷ് ചന്ദ്രയോടു തട്ടിക്കയറിയത് ഏറെ ശ്രദ്ധിക്കപ്പെട്ടു. അവസാനം ശബരിമല പ്രക്ഷോഭത്തിന്റെ ഭാഗമായി സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാരം കിടന്നതും എ എൻ രാധാകൃഷ്ണനായിരുന്നു. ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്നും, ഭക്തരെ അടിച്ചമര്‍ത്തിയ പോലീസുകാര്‍ക്കെതിരെ നടപടി എടുക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു അനിശ്ചിത കാല നിരാഹാര സമരം ആരംഭിച്ചത്. തുടർന്ന് ആരോഗ്യ നില വഷളായതിനെ തുടർന്ന് നിരാഹാര സമരം സി.കെ പത്മനാഭന് കൈമാറി ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.

 

അതിനിടെ നിരാഹാര സമരം കഴിഞ്ഞതിന് ശേഷം ഹർത്താൽ ദിവസം കല്യാണത്തിന് സദ്യയുണ്ട്, കാറിൽ കറങ്ങിയത് ഏറെ വിവാദമായിരുന്നു. അതിനു ശേഷമാണ് പോത്തൻകോട് നടന്ന ചടങ്ങിൽ എ കെ ജി സെന്റർ അടച്ചുപൂട്ടുമെന്ന് വിവാദപ്രസംഗം നടത്തിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends