Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആയ കാലത്തായിരുന്നെങ്കില്‍... വെള്ളാപ്പള്ളിയ്‌ക്കെതിരെ എന്നും ആഞ്ഞടിച്ചിരുന്ന വിഎസ് അച്യുതാനന്ദന് ഇത്തവണ തെറ്റി; വനിതാ മതിലിന്റെ പേരില്‍ പിണറായിയുടെ തണലില്‍ നെഞ്ച് വിരിച്ചുള്ള വെള്ളാപ്പള്ളിയുടെ നില്‍പ്പ് വിഎസിന് ഒട്ടും സുഖിക്കുന്നില്ല

21 DECEMBER 2018 11:00 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

വെള്ളാപ്പള്ളി നടേശനും വിഎസ് അച്യുതാനന്ദനും തമ്മിലുള്ള ഫൈറ്റ് മലയാളികള്‍ക്കെല്ലാവര്‍ക്കും അറിയാവുന്നതാണ്. വെള്ളാപ്പള്ളിയുടെ ജാതീയ ചിന്തയ്‌ക്കെതിരെ വിഎസ് ശക്തമായ ഭാഷയിലാണ് എന്നും രംഗത്തെത്തിയിട്ടുള്ളത്. വനിതാ മതിലില്‍ വെള്ളാപ്പള്ളിയെ ഉള്‍പ്പെടുത്തിയപ്പോഴും അതിനെ വിമര്‍ശിക്കുകയും കേന്ദ്ര കമ്മിറ്റിയില്‍ വരെ എത്തിക്കുകയും ചെയ്തു. എന്നാല്‍ പഴയ പോലെ വിഎസിന്റെ വാക്കിന് ആരും വില കല്‍പ്പിക്കാത്തതിനാല്‍ അതും പൊളിഞ്ഞു. 

ഇതോടെ വനിതാ മതില്‍ വെട്ടിലാക്കുന്നത് സിപിഎമ്മിനെ മാത്രമല്ല, മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദനെയും. ജാതി സംഘടനകളെ കൂട്ടുപിടിച്ച് മതില്‍ നിര്‍മിക്കുന്നതിനെതിരെ പരസ്യമായി പ്രതികരിക്കുകയും പാര്‍ട്ടി കേന്ദ്ര കമ്മിറ്റിക്ക് പരാതി അയയ്ക്കുകയും ചെയ്ത അച്യുതാനന്ദന്റെ കുടുംബം മതിലില്‍ പങ്കാളികളാകുമോയെന്ന ചോദ്യമാണ് ഉയരുന്നത്. 

തന്റെ കുടുംബം മതിലില്‍ പങ്കാളികളായാല്‍ വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന മതിലിനെ അംഗീകരിക്കേണ്ട ഗതികേടില്‍ വിഎസ് എത്തിച്ചേരും. വിഎസിന്റെ കുടുംബം പങ്കാളികളായില്ലെങ്കില്‍ ബിജെപിയും പ്രതിപക്ഷവും ഉന്നയിക്കുന്ന ജാതിമതിലെന്ന ആരോപണം സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് അംഗീകരിച്ചതിന് തുല്യമാകും. നവോത്ഥാനത്തിനെന്ന പേരില്‍ ജാതി സംഘടനകളെയും ആരോപണവിധേയരെയും കൂട്ടുപിടിച്ച് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന മതില്‍ ഇപ്പോള്‍ സിപിഎമ്മിനെയും അച്യുതാന്ദനെയും ഒരേപോലെ കുരുക്കിലാക്കിയെന്നതാണ് വസ്തുത. 

ജാതിസംഘടനകളെ കൂടെ കൂട്ടിയാല്‍ നവോത്ഥാനം സാധ്യമല്ലെന്നാണ് അച്യുതാനന്ദന്റെ നിലപാട്. മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പളളി നടേശനെതിരെ നിയമയുദ്ധം തുടരുന്ന വിഎസിന് വെള്ളാപ്പള്ളി നയിക്കുന്ന മതിലിനെ അംഗീകരിക്കാനാകില്ല. നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ ജാതി സംഘടനകളെ കൂടെക്കൂട്ടുന്നത് പാര്‍ട്ടി നയങ്ങളില്‍ നിന്നുള്ള വ്യതിചലനമാണെന്നാണ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിക്കു നല്‍കിയ പരാതിയില്‍ വിഎസ് ചൂണ്ടിക്കാട്ടിയത്. 

അതേസമയം, വിഎസിന്റെ ഈ ആവശ്യങ്ങളെല്ലാം തള്ളിക്കളയുന്ന നിലപാടാണ് കേന്ദ്രകമ്മിറ്റി സ്വീകരിച്ചത്. നേരത്തെ പാര്‍ട്ടിയിലെ ഒരു വിഭാഗം ഉയര്‍ത്തിക്കൊണ്ടുവന്ന സ്വത്വവാദ സിദ്ധാന്തത്തെ ഒരുപോലെ എതിര്‍ക്കുകയായിരുന്നു വിഎസും, പിണറായി വിജയനെ അനുകൂലിക്കുന്നവരും. എന്നാല്‍, ഇപ്പോള്‍ മതില്‍ കെട്ടാന്‍ ജാതി സംഘടനകളെ കൂട്ടുപിടിച്ചതിലൂടെ ഔദ്യോഗിക നേതൃത്വം സ്വത്വവാദത്തിന് കീഴടങ്ങിയെന്നാണ് മറുപക്ഷത്തിന്റെ വിമര്‍ശനം.

അതേസമയം ബജറ്റില്‍ സ്ത്രീ ശാക്തീകരണത്തിനായി നീക്കിവെച്ച പണം വനിതാമതിലിനായി ഉപയോഗപ്പടുത്താനുള്ള സര്‍ക്കാര്‍ നീക്കം വിവാദമാവുകയാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് നീക്കിവെച്ചിട്ടുള്ള 50 കോടി രൂപയില്‍നിന്ന് ആവശ്യമായ തുക വനിതാമതിലിന്റെ പ്രചാരണത്തിന് ഉപയോഗിക്കാനാണ് നീക്കം. ലൈംഗികാതിക്രമം നേരിടുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് വിനിയോഗിക്കേണ്ട തുകയാണ് നവോത്ഥാനത്തിന്റെ പേരില്‍ വനിതാമതിലിനായി ചെലവിടുന്നതെന്നാണ് ആക്ഷേപം.

എല്ലാവീടുകളിലും വനിതാമതിലിന്റെ സന്ദേശമെത്തിക്കാനും അതിന് പ്രചാരണം നടത്താനുമാണ് വനിതാ ശിശുവികസന വകുപ്പിന്റെ പണം വിനിയോഗിക്കുക. ഇതിന് മന്ത്രിസഭ കഴിഞ്ഞദിവസം പച്ചക്കൊടി കാട്ടിയിരുന്നു. മുന്‍വര്‍ഷങ്ങളില്‍ സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് നീക്കിവെച്ച തുക പൂര്‍ണമായും വിനിയോഗിക്കുന്നില്ലെന്നു കണ്ടാണ് തീരുമാനം.

സ്ത്രീശാക്തീകരണ പദ്ധതികളുടെ ഭാഗമായി വനിതാ ശിശുവികസന വകുപ്പ് രൂപവത്കരിച്ചെങ്കിലും നടപ്പാക്കുമെന്നു പറഞ്ഞ പല പദ്ധതികളും പ്രഖ്യാപനത്തിലൊതുങ്ങി. അതിനിടെയാണ് വകുപ്പിനുള്ള തുകകൂടി വകമാറ്റുന്നത്.

ലൈംഗികാതിക്രമം നേരിടുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിന് ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ പ്രത്യേക അഭയ കേന്ദ്രങ്ങളായിട്ടില്ല. ഇവിടെ കേരള മഹിളാ സമാഖ്യ സൊസൈറ്റിയെന്ന സന്നദ്ധ സംഘടനയുടെ മേല്‍നോട്ടത്തില്‍ കേന്ദ്രങ്ങള്‍ തുടങ്ങാനാണ് ആലോചന. സ്ത്രീകളുടെയും കുട്ടികളുടെയും പുനരധിവാസത്തിനാവശ്യമായ വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, കൗണ്‍സലിങ്, വൈദ്യസഹായം, നിയമസഹായം എന്നിവയും ഈ ഹോമുകള്‍ ലക്ഷ്യമിടുന്നുണ്ടെങ്കിലും കാര്യക്ഷമമായ പദ്ധതികളൊന്നും ആവിഷ്‌കരിച്ചിട്ടില്ല.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുന്നതിനായി വണ്‍ സ്‌റ്റോപ് സെന്ററുകള്‍ കേന്ദ്രസഹായത്തോടെ എല്ലാ ജില്ലകളിലും തുടങ്ങാന്‍ ലക്ഷ്യമിട്ടിട്ടുണ്ടെങ്കിലും തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍, വയനാട് ജില്ലകളില്‍ മാത്രമാണ് തുടക്കമിടാനായത്.

ബജറ്റിലെ തുക വനിതാമതിലിനായി ധൂര്‍ത്തടിക്കുന്നത് അഴിമതിയാണെന്ന് പ്രതിപക്ഷന നേതാവ് രമേശ് ചെന്നിത്തല. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ നിയമസംവിധാനങ്ങളുടെയും പോലീസ് അടക്കമുള്ള സര്‍ക്കാര്‍ ഏജന്‍സികളുടെയും കാര്യക്ഷമത വര്‍ധിപ്പിക്കുകയാണ് വേണ്ടത്. അതിനായാണ് പണം ചെലവിടേണ്ടത്. സി.പി.എമ്മിനു തോന്നിയ പോലെയായിരിക്കും ഈ പണം ചെലവിടുകയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends