Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അശ്വതി കുടുങ്ങിയതോടെ മലയാളി വമ്പന്മാരുടെ ഫോൺ ഓഫ്; കുടുങ്ങുമെന്ന ഉൾഭയം കൂടിയതോടെ കൂട്ടുനിന്നവർ നാട് വിട്ടതായി സംശയം... പല ഓണ്‍ലൈന്‍ സൈറ്റുകളിലും നടിയുടെ വിവരങ്ങള്‍ കണ്ടെത്തിയതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്താകാൻ സാധ്യത

21 DECEMBER 2018 11:51 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

സിനിമാ സീരിയൽ നടി അശ്വതി ബാബു അറസ്റ്റിലായപ്പോൾ പുറത്ത് വരുന്നത് കൂടുതല്‍ വിവരങ്ങള്‍. അശ്വതി ബാബുവിന്‌ മയക്കുമരുന്ന്‌ വിതരണം ചെയ്‌തിരുന്നത്‌ ബംഗളുരുവില്‍ താമസിക്കുന്ന ഇടുക്കി സ്വദേശി. ഇയാളുടെ പക്കല്‍നിന്ന്‌ മയക്കുമരുന്ന്‌ കൊണ്ടുവന്നിരുന്നത്‌ നടിയുടെ ഡ്രൈവര്‍ കോട്ടയം സ്വദേശി ബിനോയിയാണെന്ന്‌ പോലീസ്‌ പറഞ്ഞു. അതേസമയം പല ഓണ്‍ലൈന്‍ സൈറ്റുകളിലും നടിയുടെ വിവരങ്ങള്‍ കണ്ടെത്തിയതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്താകാൻ സാധ്യതയെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ആരെയെങ്കിലും പറഞ്ഞുവിട്ടാൽ എം.ഡി.എം.എ തരാമെന്ന ബാംഗ്ലൂർ സ്വദേശിയായ മലയാളിയുടെ വോയ്സ് മെസേജ് ഫോണിൽ നിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത മൂന്ന് മൊബൈൽ ഫോണുകളിൽ നിന്ന് കൊച്ചി, ബംഗളൂരു, മുംബയ് പെൺവാണിഭ സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിരുന്നു.

ഇവരുടെ ഇടനിലക്കാരിയാണ് അശ്വതി ബാബു. വാട്ട്‌സ്ആപ്പ് വഴിയായിരുന്നു ഇടപാടുകളെല്ലാം. പ്രമുഖ ബിനിസസുകാരും സിനിമാ -സീരിയൽ രംഗത്തെ പ്രമുഖരും ഇവരുടെ അടുപ്പക്കാരായിരുന്നു. വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ കൂടുതലും വോയ്‌സ് മെസേജുകളാണ് ഇവർ ഉപയോഗിച്ചിരുന്നത്. പെൺകുട്ടികളുടെ ഫോട്ടോയ്‌ക്കൊപ്പം തുക വോയ്‌സ് മെസേജ് അയയ്ക്കുകയായിരുന്നു പതിവ്. പ്രധാന ഇടനിലക്കാരുടെ വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഫോണിൽ യുവതികളുടെ ചിത്രങ്ങളും ഉണ്ടായിരുന്നു. ബാംഗ്ലൂർ സ്വദേശിയായ മലയാളിയും ഇടുക്കി സ്വദേശികളായ രണ്ടുയുവാക്കളും നടിയുമായി അടിക്കടി ബന്ധപ്പെടാറുള്ളതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. നടി അറസ്റ്റിലായ വിവരം പുറത്തായതോടെ ഇവരുടെ ഫോണുകൾ ഓഫാക്കിയിരിക്കുകയാണ്.

എന്നാൽ നടിയുടെ രീതി വളരെ വ്യത്യസ്തമാണ് ഡ്രഗ്‌സിനൊപ്പം സ്വന്തം ശരീരവും കച്ചവടത്തിനായി ഉറപ്പിക്കും. തന്നെയല്ലെങ്കിൽ മറ്റു സ്ത്രീകളുടെ ചിത്രങ്ങൾ കാണിക്കും. അങ്ങനെ ലഹരിയും പെണ്ണുംകൊണ്ട് കസ്റ്റമറിനെ ഹരംകൊള്ളിക്കുക നടിയുടെ പ്രത്യേകതയായിരുന്നു. ഇടപാടുകാര്‍ക്ക് ലഹരിമരുന്ന് കൈമാറുന്നതിന് ഉപയോഗിച്ചിരുന്നത് വന്‍കിട ഹോട്ടലുകളും ബേക്കറികളുമായിരുന്നു. സിനിമ, സീരിയല്‍ രംഗത്തുള്ളവര്‍ ഇവരുടെ ഇടപാടുകാരായി ഹോട്ടലുകളില്‍ എത്തിയിരുന്നു എന്നാണ് വിവരം. ഇവരിലേക്ക് അന്വേഷണം നീളുന്നതോടെ അത് സിനിമാ രംഗത്തെ പ്രമുഖരിലേക്ക് എത്തുമെന്നാണ് സൂചന.

നടിയുടെ ഫോണില്‍ നിന്നും പ്രമുഖരായ പലരുടെയും വിരങ്ങള്‍ ലഭിച്ചിട്ടിട്ടുണ്ട്. സിനിമാ രംഗത്തും വ്യവസായ രംഗത്തും രാഷ്ട്രീയ രംഗത്തുമുള്ളവരാണ് ആ വമ്പന്മാർ എന്നാണ് പൊലീസ് നല്‍കുന്ന സൂചന. ചില ഉന്നത ബന്ധവും ഇവര്‍ വെളിപ്പെടുത്തിയതായും പറയപ്പെടുന്നു. ഇവര്‍ ആരെന്ന് പ്രാഥമിക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട്. അതുകൊണ്ട് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറല്ല. അതേസമയം അശ്വതി പിടിയിലായതോടെ എങ്ങനെയും പേര് പുറത്തുവരാതിരിക്കാനുള്ള ശ്രമങ്ങളുമായി ഇവര്‍ രംഗത്തുണ്ട്. നിരവധിപേര്‍ സംഭവത്തില്‍ കുടുങ്ങുമെന്ന് ഇതോടെ ഉറപ്പാണ്.

മയക്കുമരുന്നിന് അടിമകൂടിയായ നടി വളരെ തന്ത്രപരമായാണ് മയക്കുമരുന്ന് കൈമാറ്റം നടത്തിയിരുന്നത്. അതിനായി വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ തന്നെ തുടങ്ങിയിരുന്നു. വാട്‌സ് ആപ്പ് വഴി ഇടപാടുകാരുമായി കച്ചവടം ഉറപ്പിച്ച ശേഷം നഗരത്തിലെ വന്‍കിട ബേക്കറികളിലും ഹോട്ടലുകളിലുമെത്തി ഇവ കൈമാറുകയാണ് ചെയ്തിരുന്നതെന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന സൂചനയും അന്വേഷണ സംഘം നല്‍കുന്നുണ്ട്. നടി അശ്വതിയുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചതില്‍നിന്നും പുറത്ത് വന്നത് അന്തര്‍ സംസ്ഥാന സെക്‌സ് റാക്കറ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളാണ്. ഇടപാടുകാര്‍ക്കും സ്വന്തം ആവശ്യത്തിനും വേണ്ടിയാണ് ഇവർ ലഹരിമരുന്നുകള്‍ എത്തിച്ചിരുന്നത്.

ആഡംബര കാറുകളിലായിരുന്നു ലഹരിമരുന്നുകള്‍ കൊണ്ടുവന്നിരുന്നത്. സിനിമ, സീരിയല്‍ രംഗത്തുള്ളവര്‍ക്കായി ഡ്രഗ് പാര്‍ട്ടികള്‍ നടത്തുന്നതിലും അശ്വതിക്ക് പങ്കുണ്ട്. വാടകക്ക് താമസിച്ചിരുന്ന പാലച്ചുവട് ഡി.ഡി ഗോള്‍ഡന്‍ ഗേറ്റ് ഫ്‌ളാറ്റ് കേന്ദ്രീകരിച്ചായിരുന്നു പാര്‍ട്ടികള്‍. ഫ്‌ളാറ്റിന്റെ പാര്‍ക്കിങ് സ്ഥലത്തു നിന്നാണ് ഇവരെ പിടികൂടുന്നതും ലഹരി മരുന്നു കണ്ടെടുത്തതും. തുടര്‍ന്ന് ഫ്‌ളാറ്റില്‍ നടത്തിയ പരിശോധനയില്‍ കൂടുതല്‍ അളവില്‍ മരുന്ന് കണ്ടെത്താനായിട്ടില്ല. ലഹരിമരുന്നു പാര്‍ട്ടി നടത്തുന്നതായി വിവരം കിട്ടിയതിനെത്തുടര്‍ന്ന് ഏതാനും ദിവസമായി ഫ്‌ളാറ്റും പരിസരവും പൊലിസ് നിരീക്ഷണത്തിലായിരുന്നു. അതുകൂടാതെ നിരവധി രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് യുവതികളെ കാഴ്ചവെച്ചിട്ടുള്ള രേഖകകളും അശ്വതിയുടെ ഫോണിൽ നിന്നും ലഭിച്ചു. കൂടാതെ കോളേജ് പെണ്‍കുട്ടികളുടെ വിവരങ്ങളും അവരുടെ ചിത്രങ്ങളും കണ്ടെടുത്തു.

ചില ഉന്നത ബന്ധങ്ങളും ഇവര്‍ പൊലീസിനോട് വെളിപ്പെടുത്തിയെന്നാണ് സൂചന. ഇതു സംബന്ധിച്ച വിശദ വിവരങ്ങള്‍ പുറത്തു വിടാന്‍ പൊലീസ് തയാറായിട്ടില്ല. പ്രായപൂര്‍ത്തിയാകും മുന്‍പു തന്നെ സമാനമായ ചില കേസുകളില്‍ ഒബ്‌സര്‍വേഷന്‍ ഹോമില്‍ കഴിഞ്ഞ ചരിത്രവും ഇവര്‍ക്കുണ്ട്. ലഹരിമരുന്ന് ഉപയോഗിച്ചതിന് 2016 ല്‍ അശ്വതി ദുബായില്‍ പിടിയിലായിട്ടുണ്ട്. പാലച്ചുവടിലെ ഫളാറ്റില്‍ താമസത്തിനെത്തിയത് ഭര്‍ത്താവും കുടുംബവുമൊത്ത് എന്ന വ്യാജേനയാണ്. ഭര്‍ത്താവില്ലാതെ എത്തിയപ്പോള്‍ ഗള്‍ഫിലാണ് ജോലി എന്ന് പറഞ്ഞു. അമ്മയ്ക്കും ആങ്ങളയ്ക്കും ഒപ്പം താമസം തുടങ്ങിയ ശേഷം ഡ്രൈവറെ കൂടെ ഫ്‌ളാറ്റില്‍ താമസിപ്പിച്ചു. അടുത്ത് താമസിക്കുന്നവരോടൊന്നും മിണ്ടാറില്ലാത്തതിനാല്‍ ആരും അവിടേക്കും പോയിട്ടുമില്ല, വിശേഷങ്ങള്‍ ഒന്നും അറിയിക്കുകയുമില്ല. പാലച്ചുവടുള്ള ഡി.ഡി ഗോള്‍ഡന്‍ ഗേറ്റിലെ അസോസിയേഷന്‍ അംഗങ്ങള്‍ ഇന്നലെ നിരോധിത മയക്കുമരുന്നായ എ.ഡി.എം എയുമായി പൊലീസ് പിടിയിലായ സിനിമാ സീരിയല്‍ താരം അശ്വതി ബാബുവിനെ പറ്റി പറഞ്ഞതാണ് ഇക്കാര്യം.

കൊച്ചിയിലെ ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച്‌ ഡി.ജെ. മയക്കുമരുന്ന് പാര്‍ട്ടികള്‍ പതിവാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഞ്ചാവില്‍ നിന്നെല്ലാം വിഭിന്നമായി മണിക്കൂറുകളോളം ലഹരിനല്‍കുന്ന എല്‍.എസ്.ഡി സ്റ്റാമ്ബും എം.ഡി.എം.എയും വിവിധ ആംപ്യൂളുകളുമായിരുന്നു പാര്‍ട്ടികളില്‍ ഉപയോഗിച്ചിരുന്നത്. മാരകരോഗങ്ങള്‍ക്ക് വേദനസംഹാരിയായി നല്‍കുന്ന ഗുളികളിലൂടെയും യുവാക്കള്‍ ലഹരിനുണഞ്ഞിരുന്നു. ഇത്തരം ലഹരികള്‍ ഉപയോഗിച്ചാല്‍ മണിക്കൂറുകളോളം ലഹരി നിലനില്‍ക്കുമെന്നതും ഉന്മാദവസ്ഥയില്‍ കഴിയാമെന്നതും ഇവയോടുള്ള പ്രിയം വര്‍ധിക്കാന്‍ കാരണമായി.

രഹസ്യ വിവരത്തെ തുടര്‍ന്ന് തൃക്കാക്കരയിലെ നടിയുടെ ഫ്‌ളാറ്റില്‍ ഞായറാഴ്ച വൈകിട്ടോടെ പൊലീസ് സംഘം പരിശോധന നടത്തിയപ്പോഴാണ് മയക്കുമരുന്ന പൊലീസ് കണ്ടെടുത്തത്. ലോകവ്യാപകമായി നിരോധിക്കപ്പെട്ട ലഹരി മരുന്നായ എം.ഡി.എം.എ( മെതലീന്‍ ഡയോക്‌സി മെത്തഫിറ്റമിന്‍)യാണ് പൊലീസ് ഇവിടെനിന്ന് പിടികൂടിയത്. ബാംഗ്‌ളൂരിൽ നിന്ന്‌ കാറിലെത്തിച്ച മയക്കുമരുന്ന് കൊച്ചിയിലെ ക്രിസ്‌മസ്- പുതുവൽസര ആഘോഷങ്ങൾക്ക് ഉപയോഗിക്കുകയായിരുന്നു ഇവരുടെ പദ്ധതിയെന്ന് പോലീസ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends