Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

പോലീസുകാരുടെ ക്ഷമ നശിക്കുന്നു... പള്ളിത്തര്‍ക്കത്തിന്റെ അവസാനം എന്താകുമെന്നറിയാന്‍ ഉറക്കമൊഴിച്ചു; ഫാ.തോമസ് പോള്‍ റമ്പാന്റെ നേതൃത്വത്തിലുളള ഓര്‍ത്തഡോക്‌സ് സംഘം പളളിക്ക് സമീപം 20 മണിക്കൂറിലേറെ തുടരുന്നു

21 DECEMBER 2018 12:15 PM IST
മലയാളി വാര്‍ത്ത

ശബരിമല വിവാദത്തിന് ശേഷം കേരളത്തിന്റെ കണ്ണുകളെല്ലാം കോതമംഗലം മാര്‍ത്തോമ്മ ചെറിയ പള്ളിയിലാണ്. രാത്രിയില്‍ എന്തെങ്കിലുമൊക്കെ നടക്കുമെന്ന് ഉറപ്പിച്ച് ചാനലുകള്‍ തമ്പടിച്ചിട്ടും ഒരു രക്ഷയുമില്ല. ആരും പിന്‍മാറുന്നില്ല. ഇതോടെ സസ്‌പെന്‍സ് തുടരുകയാണ്. ഫാ.തോമസ് പോള്‍ റമ്പാന്റെ നേതൃത്വത്തിലുളള ഓര്‍ത്തഡോക്‌സ് സംഘം പളളിക്ക് സമീപം കനത്ത പൊലീസ് സുരക്ഷയില്‍ 20 മണിക്കൂറിലേറെയായി തുടരുന്നു. ഹൈക്കോടതി ഉത്തരവുപ്രകാരം ആരാധനയ്ക്ക് എത്തിയ ഓര്‍ത്തഡോക്‌സ് സഭാ വൈദികനെ യാക്കോബായ സഭാംഗങ്ങള്‍ ഇന്നലെ ഉച്ചമുതല്‍ തടഞ്ഞു വെച്ചിരിക്കുകയാണ്.

ഇന്നലെ രാവിലെ പത്തരയോടെയാണ് സംഘര്‍ഷങ്ങളുടെ തുടക്കം. ഓര്‍ത്തഡോക്‌സ് സഭാ വൈദികന്‍ ഫാ. തോമസ് പോള്‍ റമ്പാന്‍ പ്രാര്‍ത്ഥനയ്ക്കായി പളളിക്ക് സമീപമെത്തിയതോടെ രാവിലെ മുതല്‍ പള്ളി പരിസരത്ത് നിലയുറപ്പിച്ചിരുന്ന യാക്കോബായ സഭാംഗങ്ങളുടെ പ്രതിഷേധം കനത്തു. പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കാനുള്ള പൊലീസിന്റെ ശ്രമം വിജയിച്ചില്ല. ആയിരക്കണക്കിന് യാക്കോബായ സഭാ അംഗങ്ങളാണ് പള്ളിക്കു ചുറ്റും നിലയുറപ്പിച്ചിരിക്കുന്നത്. എന്നാല്‍ പള്ളിയില്‍ കയറി പ്രാര്‍ത്ഥന നടത്തിയേ മടങ്ങു എന്ന നിലപാടിലാണ് ഓര്‍ത്തഡോക്‌സ് വൈദികന്‍.

കോതമംഗലം മാര്‍ത്തോമാ ചെറിയ പള്ളിയില്‍ കോടതി വിധി നടപ്പാക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷം രാത്രിയിലും തുടരുന്നു. കോടതി വിധിയുടെ പിന്‍ബലത്തില്‍ പള്ളിയില്‍ കുര്‍ബാന അര്‍പ്പിക്കാനെത്തിയ, ഓര്‍ത്തഡോക്‌സ് സഭയിലെ തോമസ് പോള്‍ റമ്പാനെ യാക്കോബായ വിശ്വാസികള്‍ പള്ളിയില്‍ പ്രവേശിക്കുന്നതു തടഞ്ഞതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷം. മടങ്ങിപ്പോകാന്‍ റമ്പാന്‍ തയാറാകാതിരിക്കുകയും യാക്കോബായ വിശ്വാസികള്‍ പള്ളിക്കുമുന്നിലെ പ്രതിഷേധം തുടരുകയും ചെയ്തതോടെ രാത്രിയിലും സംഘര്‍ഷസാധ്യത നിലനില്‍ക്കുകയാണ്.

പള്ളിയില്‍ ശുശ്രൂഷ നടത്താന്‍ പൊലീസ് സംരംക്ഷണം നല്‍കണമെന്ന മൂവാറ്റുപുഴ മുന്‍സിഫ് കോടതിയുടെയും ഹൈക്കോടതിയുടെയും വിധിയുടെ പശ്ചാത്തലത്തില്‍ ഇന്നലെ രാവിലെ 10.30ന് ആണ് തോമസ് പോള്‍ റമ്പാന്‍ ചെറിയ പള്ളിയിലെത്തിയത്. ഗേറ്റ് പൂട്ടി യാക്കോബായ വിഭാഗം പള്ളിയില്‍ കുര്‍ബാനയര്‍പ്പിക്കുകയായിരുന്നു അപ്പോള്‍. തോമസ് പോള്‍ റമ്പാന്‍ പള്ളിയില്‍ പ്രവേശിക്കാതിരിക്കാന്‍ നൂറുകണക്കിനു യാക്കോബായ വിശ്വാസികള്‍ പ്രതിരോധം തീര്‍ത്തു. ഗേറ്റിനു പുറത്തു പ്രതിഷേധിച്ച സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വിശ്വാസികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയെങ്കിലും ഫലമുണ്ടായില്ല. അരമണിക്കൂറിനു ശേഷം പൊലീസ് ജീപ്പില്‍ റമ്പാനെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. പ്രതിഷേധക്കാരെ നീക്കി പള്ളിയില്‍ വീണ്ടും എത്തിക്കാമെന്ന ഉറപ്പിലായിരുന്നു ഇത്.

എന്നാല്‍, പള്ളിയില്‍നിന്നു പ്രതിഷേധക്കാരെ ഒഴിപ്പിക്കാന്‍ പൊലീസിനു കഴിഞ്ഞില്ല. ഇതെ തുടര്‍ന്നു 2 മണിക്കൂറിനുശേഷം തോമസ് പോള്‍ റമ്പാന്‍ വീണ്ടും എത്തി. പള്ളിയുടെ പടിഞ്ഞാറേ കുരിശിനു സമീപം എത്തിയ റമ്പാനെ സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കാറില്‍നിന്നു പുറത്തിറങ്ങാന്‍ പൊലിസ് അനുവദിച്ചില്ല. മടങ്ങാന്‍ തയാറല്ലെന്നു വ്യക്തമാക്കിയ റമ്പാന്‍ രാത്രി വൈകിയും കാറിനുള്ളില്‍തന്നെ കഴിച്ചുകൂട്ടുകയാണ്

കോടതി വിധി നടപ്പാക്കാന്‍ പൊലീസിനു ബാധ്യതയുണ്ടെന്നും അതിനു തയാറാകാത്ത പൊലിസ് നാടകം കളിക്കുകയാണെന്നും തോമസ് പോള്‍ റമ്പാന്‍ ആരോപിച്ചു. പൊലീസിന്റെ ഒത്താശയോടെയാണു യാക്കോബായ വിശ്വാസികളുടെ നിയലംഘനം. ഏതാനും വിശ്വാസികളെ അറസ്റ്റ് ചെയ്തതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ തിരക്കഥയനുസരിച്ചുള്ള നാടകമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (2 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (3 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (3 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (3 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (4 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (4 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (4 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (4 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (4 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (4 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (4 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (8 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (8 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (9 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (9 hours ago)

Malayali Vartha Recommends