Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംഘര്‍ഷങ്ങള്‍ ഒഴിഞ്ഞ് ശബരിമല തീര്‍ത്ഥാടനം ശാന്തമായി കടന്ന് പോകുന്നതിനിടെ തമിഴ്‌നാട്ടില്‍ നിന്ന് 30 യുവതികള്‍ ദര്‍ശനത്തിനായി എത്തുന്നു... എല്ലാ സുരക്ഷയും സൗകര്യങ്ങളും ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ് 

21 DECEMBER 2018 12:37 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

സംഘര്‍ഷങ്ങള്‍ ഒഴിഞ്ഞ് ശബരിമല തീര്‍ത്ഥാടനം ശാ്ന്തമായി കടന്ന് പോകുന്നതിനിടെ തമിഴ്‌നാട്ടില്‍ നിന്ന് 30 യുവതികള്‍ ദര്‍ശനത്തിനായി എത്തുന്നു. ദര്‍ശനത്തിനുള്ള എല്ലാ സുരക്ഷയും സൗകര്യങ്ങളും മുഖ്യമന്ത്രി പിണറായി വിജയന്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ചെന്നൈയിലെ വനിതാ കൂട്ടായ്മയായ മനിതി (സ്ത്രീ) പ്രവര്‍ത്തകര്‍ അറിയിച്ചു. ഞായറാഴ്ച ഇവര്‍ ട്രെയിനില്‍ കോട്ടയത്തെത്തും.

അവിടെ നിന്ന് എരുമേലി വഴി ശബരിമലയിലേക്ക് പോകുമെന്നാണ് മനിതി കോ ഓര്‍ഡിനേറ്റിങ് കമ്മിറ്റി അംഗം എസ്. ശുശീല പറഞ്ഞു. ഒരുതവണയെങ്കിലും സ്വാമിഅയ്യപ്പനെ ദര്‍ശിക്കണമെന്ന ആഗ്രഹം കൊണ്ടാണ് ശബരിമലയിലേക്ക് വരുന്നതെന്നും സുരക്ഷ നല്‍കാമെന്നു സര്‍ക്കാര്‍ ഉറപ്പ് നല്‍കിയെന്നും ഇവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കേരളത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ തങ്ങളെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചെന്നും ഇവര്‍ വ്യക്തമാക്കി.

കുടുംബത്തിന്റെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും മാലയിട്ട് പ്രവതമെടുത്താണ് മലകയറാന്‍ വരുന്നതെന്നും സംഘം അറിയിച്ചു. സെപ്തംബറില്‍ സുപ്രീംകോടതി യുവതീ പ്രവേശനത്തിന് ഉത്തരവ് ഇട്ടപ്പോള്‍ തന്നെ മനിതിയിലെ ചിലര്‍ മലകയറാന്‍ കേരളത്തിലേക്ക് വരാന്‍ തയ്യാറായിരുന്നു. എന്നാല്‍ കേരളത്തില്‍ ഇത് സംബന്ധിച്ച് വലിയ വിവാദങ്ങള്‍ നടന്നതിനാല്‍ പിന്‍മാറുകയായിരുന്നു. മാത്രമല്ല മാധ്യമപ്രവര്‍ത്തകരായ വനിതകളെ ഉള്‍പ്പെടെ ആക്രമിച്ച സംഭവങ്ങളും ഉണ്ടായി. ശബരിമലയിലും സന്നിധാനം സമരം നടത്തിവന്നവര്‍ പിന്‍മാറിയതോടെ, ദര്‍ശനത്തിന് സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാഴ്ച മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന് ഇ മെയില്‍ അയച്ചു. എല്ലാ സുരക്ഷാക്രമീകരണങ്ങളും ഒരുക്കാമെന്നും ഇത് സംബന്ധിച്ച് പൊലീസിന് നിര്‍ദേശം നല്‍കാമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് മറുപടി നല്‍കി. അതോടെയാണ് യാത്ര ഉറപ്പാക്കിയത്. 

യുവതീപ്രവേശനം തങ്ങള്‍ക്ക് പ്രശ്‌നമല്ലെന്നും കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെയാണ് തങ്ങളുടെ സമരമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള അവ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും യുവതികളെ പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് ആര്‍.എസ്.എസുകാര്‍. അതിനാല്‍ 30 യുവതികള്‍ വരുമ്പോഴുണ്ടാകുന്ന സുരക്ഷപ്രശ്‌നം ഏറെ ബുദ്ധിമുട്ടുണ്ടാക്കും.

മുമ്പ് ദര്‍ശനത്തിനായി മുംബയില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിയേയും സംഘത്തേയും പുറത്തിറക്കാന്‍ പോലും ആര്‍.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകര്‍ അനുവദിച്ചില്ല. ആ സ്ഥിതി കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ ഞായറാഴ്ച ഉണ്ടാകുമോ എന്ന് കാത്തിരുന്ന് കാണാം. ശബരിമലയിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് പാസ് വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതിനാല്‍ യുതികളെ രഹസ്യമായി സന്നിധാനത്ത് എത്തിക്കാനും നീക്കം ഉണ്ടായേക്കാം. 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends