Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമലയിൽ എല്ലാവർക്കും ദർശനം സാദ്ധ്യമാക്കാനായി ഒരു ദിവസം മാളികപ്പുറങ്ങൾക്കായി മാറ്റിവെയ്ക്കണം ; പുരുഷ ഭക്തരെ പമ്പയിൽ വച്ച് തടയുവാൻ തീരുമാനിച്ചാൽ ശബരിമലയിൽ എല്ലാം സുഗമമായി നടക്കുമെന്ന് അഡ്വ ഹരീഷ് വാസുദേവൻ

24 DECEMBER 2018 04:22 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശബരിമലയിൽ എല്ലാവർക്കും ദർശനം സാദ്ധ്യമാക്കാനായി ഒരു ദിവസം മാളികപ്പുറങ്ങൾക്കായി മാറ്റിവെയ്ക്കണം എന്ന് ദേവസ്വം ബോർഡ് തീരുമാനം എടുത്ത് ആ ദിവസം പുരുഷ ഭക്തരെ പമ്പയിൽ വച്ച് തടയുവാൻ തീരുമാനിച്ചാൽ ശബരിമലയിൽ എല്ലാം സുഗമമായി നടക്കുമെന്ന് അഡ്വ ഹരീഷ് വാസുദേവൻ.

നിയമം പാലിക്കാനുള്ള വഴികൾ ശബരിമലയിലെ പൊലീസിന് അറിയാമെന്നും എന്നാൽ സർക്കാർ നിർദ്ദേശത്താലാണ് അവർ അതിന് മുതിരാത്തതെന്നും അഡ്വ. ഹരീഷ് വാസുദേവൻ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു. ഭക്തവേഷം കെട്ടിയ ക്രിമിനലുകളെയും നാവോത്ഥാനം നടത്താൻ വന്ന സ്ത്രീകളെയും ഒരുപോലെ പ്രീണിപ്പിക്കാനാണ് സർക്കാർ ശ്രമമെന്നും അദ്ദേഹം വിമർശിക്കുന്നു. ഇത് രണ്ടും ഒരുമിച്ച് കൊണ്ട് പോവാനാവില്ലെന്നും അതിനാൽ ഈ നാടകം അവസാനിപ്പിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;
നിയമം കയ്യിലെടുക്കുന്നവരെ, പ്രതിഷേധം പാടില്ലെന്ന ഹൈക്കോടതിവിധി പരസ്യമായി ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്തു നീക്കി, എതിർക്കുന്നവരെ അടിച്ചു ഓടിച്ചു നിയമം അസ്സലായി നടപ്പാക്കാൻ കേരള പൊലീസിന് അറിയാഞ്ഞിട്ടല്ല. സർക്കാർ പോലീസിന്റെ കൈകൾ കെട്ടിയിരിക്കുന്നത് കൊണ്ടു മാത്രമാണീ ആഭാസം അവിടെ നടക്കുന്നത്.

നിയമം കയ്യിലെടുക്കുന്ന ഭക്തവേഷം കെട്ടിയ ക്രിമിനലുകളെയും നാവോഥാനം നടത്താൻ വന്ന സ്ത്രീകളെയും ഒരുപോലെ പ്രീണിപ്പിക്കാൻ നോക്കരുത് സർക്കാരേ. ഈ ക്രിമിനലുകളുടെ വോട്ട് വേണോ നാവോഥാനം വേണോ എന്ന് പിണറായി വിജയൻ ആദ്യം തീരുമാനിക്കണം. രണ്ടുംകൂടി ഒരുമിച്ചു പറ്റില്ല. ഈ പൊറാട്ട് നാടകം അവസാനിപ്പിക്കണം.

ശബരിമല ഒരു ദിവസം മാളികപ്പുറങ്ങൾക്കായി മാറ്റിവെയ്ക്കണം എന്നു ദേവസ്വം ബോർഡ് തീരുമാനിക്കണം. ആ നിർദ്ദേശം രേഖാമൂലം നിരീക്ഷക സമിതിയ്ക്കും കോടതിക്കും നൽകണം. അന്ന് പുരുഷഭക്തരെ പമ്പയിൽ തടയണം. എല്ലാവർക്കും സുഗമമായ ദർശനം സാധ്യമാക്കണം. എന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

അതേസമയം ശബരിമലയില്‍ യുവതികളെ തടഞ്ഞതിന് 150 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയുന്ന 150 പേര്‍ക്കെതിരെയാണ് കേസെടുത്തത്. അപ്പാച്ചിമേട്ടിലും മരക്കൂട്ടത്തിലും പ്രതിഷേധിച്ചവര്‍ക്കെതിരെയാണ് കേസെടുത്തത്. ചന്ദ്രാനന്ദന്‍ റോഡില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെയും കേസെടുത്തു. നടപ്പന്തലില്‍ പ്രതിഷേധിച്ച 50 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

പെരുന്തല്‍മണ്ണ സ്വദേശിനി കനക ദുര്‍ഗ്ഗയും കോഴിക്കോട് കോയിലാണ്ടി സ്വദേശിനി ബിന്ദുവുമാണ് ഇന്ന് മലകയറാനെത്തിയത്. പുലര്‍ച്ചെ മൂന്നരയ്ക്ക് ഇവര്‍ പമ്ബയിലെത്തി. അവിടെ കുറച്ച്‌ നേരം വിശ്രമിച്ച ശേഷം ഗാര്‍ഡ് റൂം വഴി ശബരിമല കയറ്റം ആരംഭിക്കുകയായിരുന്നു. എന്നാല്‍
ചന്ദ്രാനന്ദന്‍ റോഡുവരെയെത്തിയ യുവതികളെ പ്രതിഷേധക്കാര്‍ വളയുകയായിരുന്നു.
പിന്നാലെ പൊലീസ് ഇവരെ നിര്‍ബന്ധിച്ച്‌ തിരിച്ചിറക്കി. തിരികെയിറങ്ങാന്‍ കൂട്ടാക്കാതെ കുത്തിയിരുന്ന യുവതികളെ പൊലീസ് ബലം പ്രയോഗിച്ചാണ് തിരികെയിറക്കിയത്. ക്രമസമാധാന പ്രശ്മുള്ളത് കൊണ്ടാണ് ഇവരെ തിരിച്ചിറക്കുന്നതെന്ന് പൊലീസ് അറിയിച്ചു. അതേസമയം പൊലീസ് തിരികെ കൊണ്ടുവരുമെന്ന് ഉറപ്പു നല്‍കിയത് കൊണ്ടാണ് തിരിച്ചിറങ്ങുന്നതെന്ന് യുവതികളില്‍ ഒരാളായ ബിന്ദു പറഞ്ഞു. ദേഹാസ്വസ്ഥ്യം ഉണ്ടായ കനക ദുര്‍ഗ ബോധരഹിതയായി. ഇവര്‍ക്ക് പൊലീസ് പ്രഥമ ശുശ്രൂഷ നല്‍കി.എന്നാല്‍ ആര്‍ക്കും ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടില്ലെന്നും പൊലീസ് മനപ്പൂര്‍വ്വം ബലംപ്രയോഗിച്ച്‌ താഴെയിറക്കിയതാണെന്നും ബിന്ദു ആരോപിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends