Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുവതികൾ കയറാൻ തുടങ്ങി ...ഹൈന്ദവ സംഘടനകൾക്ക് കരുത്തായി; ശബരിമല കർമ്മ സമിതി ദേശീയ അടിസ്ഥനത്തിൽ ശക്തമാക്കാൻ നീക്കം ; ഇതോടെ ശബരിമല പ്രക്ഷോഭം വൻ പ്രക്ഷോഭമായി രാജ്യമെമ്പാടും അലയടിക്കും ; കരുത്ത് പകരുന്നത് ഇരട്ട ചങ്കൻ മുതൽ 'അമ്മ വരെ

25 DECEMBER 2018 10:40 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള ബിജെപി തന്ത്രങ്ങളുടെ ഭാഗമായി ശബരിമല കര്‍മ്മ സമിതിയെ ദേശീയ സംഘടനയാക്കാന്‍ ഊര്‍ജ്ജിത നീക്കം.സമരം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കാനാണ് സമിതി രൂപീകരിച്ചത്. ബംഗളൂരുവില്‍ നടന്ന ഹൈന്ദവ സംഘടനാ നേതാക്കളുടെ യോഗമാണ് ദേശീയസമിതിക്ക് രൂപം നൽകിയത്.

ദേശീയ തലത്തിലുള്ള അയ്യപ്പഭക്തരെ ഒരുമിപ്പിക്കുകയാണ് ശബരിമല ദേശീയ കർമ സമിതിയുടെ ലക്ഷ്യം. ഇതുവഴി ദക്ഷിണേന്ത്യയില്‍ ശക്തമായ സ്വാധീനം ഉണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്. ശബരിമലയിലെക്കെത്തുന്ന അയ്യപ്പന്മാര്‍ ഭൂരിഭാഗവും ആന്ധ്ര, കര്‍ണ്ണാടക, തമിഴ്നാട് എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഇവരെ ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ് സംഘടനയുടെ ലക്ഷ്യം.

സമിതിയിൽ മാതാ അമൃതാനന്ദമയിയാണ് രക്ഷാധികാരികളില്‍ ഒരാള്‍. കര്‍ണാടക ഹൈക്കോടതി റിട്ടയേഡ് ജസ്റ്റിസ് എന്‍. കുമാറാണ് സമിതിയുടെ ദേശീയ അദ്ധ്യക്ഷന്‍. ഉപാധ്യക്ഷന്‍മാരായി മുൻ ഡിജിപി ടി പി സെൻകുമാറും സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലർ ഡോ. കെ.എസ്. രാധാകൃഷ്ണനും. ചലച്ചിത്ര സംവിധായകന്‍ പ്രിയദര്‍ശന്‍ സമിതി അംഗമായി പ്രവർത്തിക്കും..

പന്തളം മുന്‍ രാജകുടുംബാംഗം പ്രതിനിധി പി. ശശികുമാര വര്‍മ്മ, കാഞ്ചി ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി, കൊളത്തൂര്‍ മഠാധിപതി ചിദാനന്ദപുരി തുടങ്ങിയവരാണ് മറ്റ് രക്ഷാധികാരികള്‍. കേരള വനിതാ കമ്മീഷന്‍ മുന്‍ അംഗം ജെ. പ്രമീളാദേവി, ന്യൂറോ സര്‍ജന്‍ ഡോ. മാര്‍ത്താണ്ഡന്‍പിള്ള എന്നിവരും സമിതിയിലുണ്ട്.

നേരത്തെ ശബരിമല യുവതിപ്രവേശനം തടയാൻ ശബരിമല കർമ്മ സമിതി അടക്കമുള്ള അയ്യപ്പ ഭക്തരുടെ സംഘടനകൾ രംഗത്തു വന്നിരുന്നു . ഓരോ ജില്ലകളിൽ നിന്നായി മുന്നൂറ് പ്രവർത്തകർ മാത്രമായിരുന്നു ശബരിമലയിൽ കേന്ദ്രീകരിച്ചിരുന്നത്. എന്നാൽ ആ നിലപാടുകൾക്ക് അയ്യപ്പഭക്തരുടെ സംഘടനകൾ മാറ്റം വരുത്തി . ഇന്നലെ ഏഴുമണിയോടെ രണ്ടായിരത്തിലധികം സംഘപരിവാർ, കർമസമിതി പ്രവർത്തകർ ആചാര ലംഘനം തടയാനായി സന്നിധാനത്തും പരിസരത്തും തമ്പടിക്കുമെന്നാണ് റിപ്പോർട്ട്.

ചിത്തിര ആട്ടവിശേഷത്തിന് സമാനമായ രീതിയിൽ തന്നെ പൂർണമായും ശബരിമലയുടെ എല്ലാ ഭാഗവും കർമ്മ സമിതിയുടെ നിരീക്ഷണത്തിൽ ആയിരിക്കും. ഇതിനായി ഒരു കർമ്മ പദ്ധതിയും അവർ ആവിഷ്ക്കരിച്ചിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends