Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

പരാതിയുമായി ബിജെപി... മലയാളികളെ മുള്‍മുനയില്‍ നിര്‍ത്തി കേരള പോലീസ് കെട്ടി എഴുന്നള്ളിച്ച മനിതി യുവതികള്‍ക്ക് പലരുമായി അടുപ്പമെന്ന് കേന്ദ്ര ഇന്റലിജെന്‍സ്; സെല്‍വിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകളില്‍ തീവ്രവാദബന്ധം; മനിതിക്കെതിരെ ശക്തമായ കേന്ദ്രസര്‍ക്കാരിനെ സമീപിക്കാന്‍ ബിജെപി

25 DECEMBER 2018 10:25 AM IST
മലയാളി വാര്‍ത്ത

More Stories...

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍

പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..

ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..

സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് ശബരിമലയില്‍ പ്രവേശിക്കാനെത്തിയ മനിതി സംഘത്തിനെതിരേ തീവ്രവാദബന്ധം ഉന്നയിച്ച് ബി.ജെ.പി. കേന്ദ്ര ആഭ്യന്തരവകുപ്പിന് പരാതി നല്‍കും. സംഘനേതാവ് സെല്‍വിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റുകള്‍ ചൂണ്ടിക്കാട്ടിയാണ് പ്രധാന പരാതി. അതേസമയം കേന്ദ്ര ഇന്‍ലിജെന്‍സും സമാന സംശയം ഉന്നയിക്കുന്നു. 

സംഘത്തെപ്പറ്റി എന്‍.ഐ.എ അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി സമര്‍പ്പിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള വ്യക്തമാക്കി. മനിതി സംഘത്തിന്റെ തീവ്രവാദ നിലപാടിന് തെളിവായി പ്രധാനമായും ബി.ജെ.പി നിരത്തുന്നത് വിവാദ പ്രാസംഗീകനും ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ പ്രസിഡന്റുമായ സക്കീര്‍ നായിക്കിന് പിന്തുണ അറിയിച്ച് സെല്‍വി ഫെയ്‌സ്ബുക്ക് കുറിപ്പാണ്. എസ്.ഡി.പി.ഐയുമായും സംഘത്തിന് ബന്ധമുണ്ടെന്ന് ബി.ജെ.പി ചൂണ്ടിക്കാട്ടുന്നു.

ഹാദിയാക്കേസില്‍ നീതി ഉറപ്പാക്കണമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ജസ്റ്റീസ് ഫോര്‍ ഹാദിയ എന്ന പോസ്റ്റു ചൂണ്ടിക്കാട്ടിയാണ് ഈ ആരോപണം. 

സംഘത്തിന് മാവോയിസ്റ്റ് ബന്ധമുണ്ടെന്നാണ് ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം ആരോപിച്ചത്. ഈ ആഴ്ചതന്നെ കേന്ദ്ര ആഭ്യന്തര വകുപ്പിന് പരാതി സമര്‍പ്പിക്കാണാണു ബി.ജെ.പി. നീക്കം.

അതേസമയം ശബരിമലയില്‍ പ്രയഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരായ പ്രക്ഷോഭം ദേശീയ തലത്തിലേക്കും വ്യാപിക്കുകയാണ്. ഇതിന്റെ ഭാഗമായി ശബരിമല കര്‍മ സമിതിയുടെ ദേശീയ ഘടകം രൂപികരിച്ചു. മാതാ അമൃതാനന്ദമയിയാണ് മുഖ്യ രക്ഷാധികാരികളില്‍ ഒരാള്‍.

മുന്‍ ഡിജിപി ടിപി സെന്‍കുമാറും സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ കെഎസ് രാധാകൃഷ് ണനും ഉപാധ്യക്ഷന്മാരാണ്. ചലച്ചിത്ര സംവിധായകന്‍ പ്രിയദര്‍ശനും കര്‍മസമിതി ദേശീയ ഘടകത്തിലെ അംഗമാണ്. കര്‍ണാടക ഹൈക്കോടതി റിട്ടയേഡ് ജസ്റ്റിസ് എന്‍ കുമാറാണ് സമിതിയുടെ ദേശീയ അദ്ധ്യക്ഷന്‍.

അമൃതാനന്ദമയിയേ കൂടാതെ പന്തളം കൊട്ടാരം പ്രതിനിധി പി ശശികുമാര്‍ വര്‍മ്മ, കാഞ്ചി ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി , കൊളത്തൂര്‍ മഠാധിപതി ചിദാനന്ദപുരി തുടങ്ങിയവരാണ് ശബരിമല കര്‍മ സമിതിയുടെ രക്ഷാധികാരിമാര്‍. കേരള വനിതാ കമ്മീഷന്‍ മുന്‍ അംഗം ജെ പ്രമീളാദേവി, ന്യൂറോ സര്‍ജന്‍ ഡോ. മാര്‍ത്താണ്ഡപിളള എന്നിവര്‍ സമിതി അംഗങ്ങളാണ്.

ശബരിമല സമരത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള ബിജെപി തന്ത്രങ്ങളുടെ ഭാഗമാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. ശബരിമലയിലേക്ക് എത്തുന്ന അയ്യപ്പ ഭക്തരില്‍ ഭൂരിഭാഗം ആളുകളും ആന്ധ്ര, കര്‍ണ്ണാടക, തമിഴ്‌നാട് എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ശബരിമല സമരങ്ങള്‍ക്ക് ദേശീയ തലത്തില്‍ അയ്യപ്പഭക്തരുടെ പിന്തുണ ഉറപ്പിക്കുകയാണ് കര്‍മ സമിതി ലക്ഷ്യം വയ്ക്കുന്നത്.

അതേസമയം ജനുവരി ഒന്നിന് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെ പ്രതിരോധിക്കാന്‍ അയ്യപ്പ ജ്യോതി സംഘടിപ്പിക്കാനൊരുങ്ങുകയാണ് ശബരിമല കര്‍മ സമിതി. ശബരിമല യുവതി പ്രവേശനത്തെ എതിര്‍ത്ത് ഡിസംബര്‍ 26ന് മഞ്ചേശ്വരം മുതല്‍ പാറശാല വരെ അയ്യപ്പ ജ്യോതി തെളിയിക്കാനാണ് കര്‍മ സമിതിയുടെ തീരുമാനം.

അയ്യപ്പ ജ്യോതിയെ തള്ളിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. അയ്യപ്പ ജ്യോതിയില്‍ പങ്കെടുക്കരുതെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശവും നല്‍കി. ചെന്നിത്തലയുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ രംഗത്തെത്തി. കോണ്‍ഗ്രസ്‌സിപിഎം അവിശുദ്ധ കൂട്ടുകെട്ട് ജനങ്ങള്‍ക്ക് മനസ്സിലായിയെന്ന് ശോഭാ സുരേന്ദ്രന്‍ കുറ്റപ്പെടുത്തുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (6 minutes ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (11 minutes ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (1 hour ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (1 hour ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (1 hour ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (1 hour ago)

POLICE STATION എലിയെ പിടിക്കാൻ പാമ്പ് പൊലീസ് സ്റ്റേഷനിൽ;  (1 hour ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി  (1 hour ago)

Mysuru നാടുവിട്ട പ്രതി അര്‍ധരാത്രിയോടെ പിടിയില്‍  (1 hour ago)

QATAR ഇന്ത്യൻ എംബസിയുടെ വിവരങ്ങൾ  (1 hour ago)

ഭണ്ഡാരം തുറന്നപ്പോൾ ഞെട്ടി..!  (2 hours ago)

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി  (2 hours ago)

കണ്ണൂര്‍ ജില്ലയിലെ ദയനീയ പരാജയത്തിന് കാരണം പികെ ശ്യാമള; എംവി ഗോവിന്ദനെതിരെ പാർട്ടിയിൽ പടയൊരുക്കം; വിമര്‍ശനം ചെവിക്കൊള്ളാതെ ഗോവിന്ദന്‍  (3 hours ago)

സ്വർണമാല മൃതദേഹത്തിൽ നിന്ന് മാറ്റാതെ സംസ്കാരം നടത്തി; കുറച്ച് ദിവസങ്ങൾക്ക് ശേഷം ചടങ്ങിന്റെ ഭാഗമായി ശ്മശാനത്തിലെത്തിയ ബന്ധുക്കൾ കണ്ടത് നടുക്കുന്ന കാഴ്ച; ബന്ധുക്കളുടെ 'ആ സംശയം', കള്ളനെ കല്ലറയ്ക്കരിക  (5 hours ago)

സർക്കാരിനെതിരെ അഴിമതി ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം ഉണ്ടാക്കാനുള്ള ശ്രമമെന്നാണ് ആരോപണം; പ്രതിപക്ഷ നേതാവിനെ സ്പീക്കർ അടക്കിയിരുത്തി  (5 hours ago)

Malayali Vartha Recommends