Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമ്മഭക്തരെ തോല്‍പ്പിക്കാനാവില്ല മക്കളെ... ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച് തര്‍ക്കം മുറുകവേ സുകുമാരന്‍ നായര്‍ മുതല്‍ മാതാ അമൃതാനന്ദമയി വരെ ഭക്തര്‍ക്കൊപ്പം നിന്നതോടെ വനിതാ മതില്‍ മെലിയുന്നു; അമ്മ ഭക്തരെക്കൂടി വെറുപ്പിച്ചാല്‍ എല്ലാമാകും 

25 DECEMBER 2018 11:34 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

വീണ്ടും ശബരിമലയില്‍ യുവതികളെ കയറ്റാന്‍ പോലീസും സര്‍ക്കാരും ശ്രമിക്കുമ്പോള്‍ ശബരിമല കര്‍മ്മ സമിതി ശക്തി പ്രാപിക്കുകയാണ്. ഭക്തര്‍ക്ക് വേണ്ടി നിലകൊള്ളാന്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ മുതല്‍ മാതാ അമൃതാനന്ദമയി വരെ രംഗത്തെത്തി. എന്‍എസ്എസിനോടൊപ്പം അമ്മ ഭക്തരും കൂടിയാകുമ്പോള്‍ എല്ലാമായി. കാരണം അമ്മ ഭക്തര്‍ എല്ലാ പാര്‍ട്ടിയിലുമുണ്ട്. 

അതേസമയം ശബരിമലയിലെ ആചാരാനുഷ്ഠാന സംരക്ഷണം ആവശ്യപ്പെട്ട് കാസര്‍കോട് ഹൊസങ്കടി മുതല്‍ കന്യാകുമാരി ത്രിവേണി സംഗമംവരെ നാളെ നടക്കുന്ന അയ്യപ്പ ജ്യോതിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ശബരിമല കര്‍മസമിതി ഭാരവാഹികള്‍ അറിയിച്ചു. അതിനിടെ അയ്യപ്പഠജ്യാതി 11 സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് ശബരിമല കര്‍മ്മസമിതി അറിയിച്ചു. നേരത്തെ തമിഴ്‌നാട്ടില്‍ നിന്നുള്ള ഭക്തരുടെ അഭ്യര്‍ത്ഥന പ്രകാരം ജ്യോതി കന്യാകുമാരി വരെ നീട്ടിയിരുന്നു.

മാതാ അമൃതാനന്ദമയി അടക്കമുള്ളവര്‍ ജ്യോതിയുടെ ഭാഗമാകുമെന്നാണ് സൂചന. മഠത്തിന്റെ ആഹ്വാനപ്രകാരം അമൃതാനന്ദമയി ഭക്തരും ദീപം തെളിയിക്കാനെത്തും. ഇതിന് വിപുലമായ ഒരുക്കങ്ങള്‍ നടക്കും. മഠത്തിന്റെ ആസ്ഥാനത്താകും അമൃതാനന്ദമയി അയ്യപ്പഠജ്യാതി തെളിക്കുകയെന്നാണ് സൂചന. എന്‍എസ്എസ് ഭാരവാഹികളും ഠജ്യാതിയുടെ ഭാഗമാകും. എന്നാല്‍ എന്‍എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ അണിചേരുമോ എന്നതില്‍ വ്യക്തതയില്ല. ആര്‍എസ്എസ് പരിപാടിയായി ഇത് വ്യാഖ്യാനിക്കുന്ന സാഹചര്യത്തിലാണ് ഇത്. അപ്പോഴും കരയോഗങ്ങളില്‍ നിന്ന് എന്‍ എസ് എസ് അംഗങ്ങള്‍ സജീവമായി അയ്യപ്പഠജ്യാതിയില്‍ പങ്കെടുക്കും. സര്‍ക്കാരിന്റെ വനിതാ മതിലിനോളം വരുന്ന പരിപാടിയായി ഇത് മാറ്റാനാണ് ശ്രമം.

വനിതാ മതിലില്‍ സത്രീകള്‍ മാത്രമാണ് അണിനിരക്കുന്നത്. അതുകൊണ്ട് തന്നെ അയ്യപ്പ ജ്യോതിയിലും സ്ത്രീകളുടെ പ്രാതിനിധ്യം കൂട്ടാനാണ് തീരുമാനം. പന്തളം രാജകൊട്ടാര പ്രതിനിധികളും ജ്വാലയില്‍ അണിനിരക്കാന്‍ സാധ്യതയുണ്ട്. ഹൊസങ്കടി ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ കൊണ്ടെയൂര്‍ ആശ്രമം മഠാധിപതി സ്വാമി യോഗോനന്ദ സരസ്വതിദീപം തെളിക്കും. ഓരോ കിലോ മീറ്ററിലും പൗരപ്രമുഖന്മാര്‍ ദീപം തെളിക്കും. 250 വിശ്വാസ സംരക്ഷണ സമ്മേളനങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. 10 ലക്ഷം വിശ്വാസികള്‍ ജ്യോതിയില്‍ പങ്കാളികളാകും. കളയിക്കവിളയിലാണു ജ്യോതിതമിഴ്‌നാട്ടില്‍ പ്രവേശിക്കുക. ഇവിടെ സുരേഷ് ഗോപി എംപി ദീപം തെളിച്ചു സന്ദേശം കൈമാറും. തമിഴ്‌നാട്ടിലെ 65 കേന്ദ്രങ്ങളില്‍ ജ്യോതിസംഗമം നടത്തും.

ഹൊസങ്കടി ശ്രീധര്‍മശാസ്താ ക്ഷേത്രം മുതല്‍ പാറശാല വരെ ജ്യോതി തെളിയിക്കാനായിരുന്നു ആദ്യ തീരുമാനം. കളയിക്കാവിള, മാര്‍ത്താണ്ഡം, തക്കല, പാര്‍വതീ പുരം, കന്യാകുമാരി, ത്രിവേണീ സംഗമം വരെയുള്ള 64 കിലോമീറ്റര്‍ ദൂരമാണ് കൂട്ടിയത്. 731.4 കിലോമീറ്റര്‍ ഠജ്യാതി തെളിയിക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. പുതിയ തീരുമാനത്തോടെ 795 കിലോമീറ്റര്‍ ദൂരമാകും അയ്യപ്പ ജ്യോതിതെളിയുക. പാതകളുടെ ഇടതുവശം ചേര്‍ന്നാണ് ജ്യോതി തെളിക്കുക. പ്രധാന കേന്ദ്രങ്ങളില്‍ വൈകിട്ട് 5നു വിശ്വാസസംരക്ഷണ സമ്മേളനം നടത്തും. ആറിനു ദീപം തെളിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു

അങ്കമാലിവരെ ദേശീയപാതയിലും പിന്നീട് എം സി റോഡിലുമാണ് ജ്യോതി തെളിയുക. ഒരു മീറ്റര്‍ ഇടവിട്ടാണ് ജ്യോതിതെളിയിക്കുന്നത്. ഒരു മീറ്ററില്‍ ഒരാള്‍ എന്ന നിലയില്‍ വിശ്വാസികള്‍ ജ്യോതി തെളിയിക്കുന്നതിന് എത്തിച്ചേരും. നൂറോളം അയ്യപ്പ വിശ്വാസ സംരക്ഷണ സമ്മേളനങ്ങള്‍ ഇതോടൊപ്പം നടക്കുന്നുണ്ട്.

ശബരിമലയിലെ കളി കൈവിടുമെന്ന് ശശികല

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ രണ്ടു ദിവസമായി നടക്കുന്ന നാടകങ്ങള്‍ തുടര്‍ന്നാല്‍ ബന്ധപ്പെട്ടവര്‍ക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത പാഠമാകും ഉണ്ടാവുകയെന്ന് കെ.പി.ശശികല പറഞ്ഞു. അയ്യപ്പ ഭക്തരെയും പ്രവര്‍ത്തകരെയും തങ്ങള്‍ക്ക് നിയന്ത്രിക്കാനാകാത്ത സ്ഥിതിയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ ഉണ്ടാക്കിയതെന്നും ശശികല പറഞ്ഞു.

'അയ്യപ്പ ഭക്തരുടെ ക്ഷമ അതിന്റെ നെല്ലിപ്പലക കണ്ടുകഴിഞ്ഞു. ഇന്നലെയും ഇന്നുമൊക്കെ ഞങ്ങള്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിയത് അയ്യപ്പഭക്തരെയും പ്രവര്‍ത്തകരെയും നിയന്ത്രിക്കുന്നതിനാണ്. അവരെ നിയന്ത്രിക്കുന്നതിനുള്ള ചുമതല എന്നും ഏറ്റെടുത്തുകൊള്ളാമെന്ന് ഞങ്ങള്‍ ഒരുറപ്പും നല്‍കുന്നില്ല. ഞങ്ങള്‍ക്ക് നിയന്ത്രിക്കാവുന്നതിലും അപ്പുറമാണ് കാര്യങ്ങള്‍. ഈ നാടകങ്ങള്‍ ഇനിയും ആവര്‍ത്തിച്ചാല്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത പാഠമാകും ബന്ധപ്പെട്ടവര്‍ മനസ്സിലാക്കുക എന്ന് പ്രവര്‍ത്തകരുടെ മനസ്സും പള്‍സുമറിയുന്ന ഞങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്' ശശികല പറഞ്ഞു.

തമിഴ്‌നാട്ടില്‍നിന്ന് മാവോവാദികളെ ഇറക്കി ശബരിമലയെ തകര്‍ക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അവര്‍ ആരോപിച്ചു. പിണറായി സര്‍ക്കാരും മാവോവാദികളും തമ്മില്‍ ശക്തമായ ലിങ്കുണ്ട്. കമ്മ്യൂണിസ്റ്റുകളുടെയും മാവോവാദികളുടെയും ആശയം ഒന്നാണ്. ഇവരിരുവരും ചേര്‍ന്ന 'കമ്മ്യൂണിസ്റ്റ് പരിവാര്‍' ശബരിമലയെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്ന് വന്ന സ്ത്രീകളില്‍ പലരുടെയും പേരില്‍ നിരവധി കേസുകളുണ്ട്. ഇക്കാര്യം എന്‍ഐഎ അന്വേഷിക്കണമെന്നും ശശികല ആവശ്യപ്പെട്ടു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends