Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ നിറം മാറി.... ഇനി യുവതികളെ ഉരുട്ടി മലകയറാമെന്ന് ആരും മോഹിക്കേണ്ട; അയ്യപ്പ ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ എണ്ണത്തില്‍ അഭൂതപൂര്‍വമായ വര്‍ധന; ഇതിനിടെ തടയാനുറച്ച് ആയിരക്കണക്കിന് പേരും

25 DECEMBER 2018 02:49 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

അയ്യപ്പ ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ എണ്ണത്തില്‍ അഭൂതപൂര്‍വമായ വര്‍ധനയുണ്ടായതോടെ ഇനി യുവതികളുടെ മലകയറ്റം നടക്കില്ലാത്ത അവസ്ഥയായി. പോലീസിന് പോലും തിരക്ക് നിയന്ത്രിക്കാന്‍ കഴിയുന്നില്ല. അതിനിടെ യുവതികള്‍ കയറിയാല്‍ തടയുമെന്ന് വരുന്ന ആയിരക്കണക്കിന് പേരുമുണ്ട്. എല്ലാം കൂടിയാകുമ്പോള്‍ യുവതികളുടെ മോഹം അസ്ഥാനത്താകും. 

അതേസമയം മലകയറ്റത്തിന് പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി. പമ്പ ഗണപതി ക്ഷേത്രത്തിന് സമീപത്ത് ബാരിക്കേഡുകള്‍ സ്ഥാപിച്ചാണ് ഭക്തരെ നിയന്ത്രിക്കുന്നത്. ദര്‍ശനം നടത്തിയവര്‍ അടിയന്തിരമായി തിരികെ മലയിറങ്ങണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്നലെ രാത്രി മുതലാണ് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള, നിലയ്ക്കല്‍ ബേസ് ക്യാമ്പിലേക്ക് തീര്‍ഥാടകരുമായി എത്തുന്ന വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചത്. മണ്ഡലകാലം അവസാനിക്കാറായതിന് പുറമെ സ്‌കൂള്‍ അവധി തുടങ്ങിയതും തീര്‍ത്ഥാടകരുടെ എണ്ണം കൂടാന്‍ കാരണമായി. ചില സമയങ്ങളില്‍ അഞ്ചു മണിക്കൂറില്‍ അധികമാണ് തീര്‍ത്ഥാടകര്‍ വഴിയില്‍ കുടുങ്ങി കിടക്കുന്നത്.

17 പാര്‍ക്കിങ് ഗ്രൗണ്ടുകളാണ് നിലയ്ക്കലില്‍ ഇപ്പോള്‍ ഉള്ളത്. ഇവിടെല്ലാമായി 15000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാമെന്നാണ് കണക്ക്. എന്നാല്‍ നിലവില്‍ 8000 വാഹനങ്ങള്‍ മാത്രമേ പാര്‍ക്ക് ചെയ്യാന്‍ കഴിയുകയുള്ളൂ. പകല്‍ നിലയ്ക്കലില്‍ വാഹനം പാര്‍ക്ക് ചെയ്ത് സന്നിധാനത്തേക്ക് പോകുന്ന തീര്‍ത്ഥാടകാര്‍ തിരിച്ചെത്താന്‍ വൈകുന്നതും പാര്‍ക്കിങ്ങിലെ അപര്യാപ്തതയുമാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നത്.

അടുത്ത രണ്ടു ദിവസങ്ങളില്‍ തിരക്ക് വര്‍ധിക്കാന്‍ ഇടയുള്ളതിനാല്‍ പാര്‍ക്കിങിന് കൂടുതല്‍ സൗകര്യമൊരുക്കാന്‍, നിലയ്ക്കലില്‍ സന്ദര്‍ശനം നടത്തിയ ഹൈക്കോടതി നിരീക്ഷണ സമിതി പൊലീസിനോട് നിര്‍ദേശം നല്‍കി. അടുത്ത സീസണ്‍ വരെ ഇതിനായി കാത്തിരിക്കരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനാവശ്യമായ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

അടുത്ത് വരാനിരിക്കുന്ന മകരവിളക്ക് സീസണില്‍ തിരക്ക് കൂടുതല്‍ വര്‍ദ്ധിക്കാനാണ് സാധ്യത. അതിനു മുന്‍പ് കൂടുതല്‍ പാര്‍ക്കിങ് സംവിധാനം ഒരുക്കിയില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാകും.
അതേസമയം ശബരിമല ദര്‍ശനത്തിന് സുരക്ഷ നല്‍കാനാവില്ലെന്ന് പൊലീസ് അറിയിച്ചതോടെ യാത്ര മാറ്റിവയ്ക്കാന്‍ തയ്യാറാണെന്ന് കനകദുര്‍ഗയും ബിന്ദുവും അറിയിച്ചു. ശബരിമലയിലെ തിരക്ക് കണക്കിലെടുത്ത് സുരക്ഷ നല്‍കാനാവില്ലെന്നാണ് പൊലീസ് ഇവരോട് അറിയിച്ചത്. തുടര്‍ന്ന് യുവതികള്‍ യാത്ര മാറ്റിവയ്ക്കുകയായിരുന്നു.

തിങ്കളാഴ്ച രാവിലെയാണ് മലപ്പുറം സ്വദേശിയായ കനകദുര്‍ഗയും കോഴിക്കോട് സ്വദേശി ബിന്ദുവും പൊലീസ് സംരക്ഷണയില്‍ സന്നിധാനത്തിന് സമീപം വരെ എത്തിയത്. എന്നാല്‍ ഭക്തരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഇവരെ പൊലീസ് തിരിച്ചിറക്കുകയായിരുന്നു. ക്രമസമാധാന പ്രശ്‌നത്തെ തുടര്‍ന്നാണ് യുവതികളെ തിരിച്ചിറക്കുന്നതെന്നാണ് പൊലീസ് ഔദ്യോഗികമായി അറിയിച്ചത്. ഇതിനിടെ മലപ്പുറം സ്വദേശിയായ കനകദുര്‍ഗയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി.

അതേസമയം, ക്രമസമാധാന പ്രശ്‌നങ്ങള്‍ പരിഹരിച്ചതിന് ശേഷം തങ്ങളെ വീണ്ടും മലകയറ്റണമെന്ന് യുവതികള്‍ പൊലീസിനോട് ആവശ്യപ്പെട്ടു. പൊലീസ് തങ്ങളെ നിര്‍ബന്ധിച്ച് തിരിച്ചിറക്കുകയാണെന്നും ദുര്‍ഗയ്ക്ക് ദേഹാസ്വാസ്ഥ്യം ഇല്ലെന്നും ബിന്ദു മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ സന്നിധാനത്തെ തിരക്ക് കണക്കിലെടുത്ത് ഇരുവര്‍ക്കും സുരക്ഷ നല്‍കാന്‍ അവില്ലെന്നായിരുന്നു പൊലീസിന്റെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇരുവരുമായും ചര്‍ച്ച നടത്തി. ഇതിന് ശേഷമാണ് യുവതികള്‍ തങ്ങളുടെ യാത്ര മാറ്റിവയ്ക്കാമെന്ന് അറിയിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends