Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അയ്യപ്പദര്‍ശനം നടത്തിയേ മടങ്ങൂന്ന് വാശിപിടിച്ച ബിന്ദുവും കനകദുര്‍ഗയും വാശി ഉപേക്ഷിച്ചു, മകരവിളക്കിന് ദര്‍ശനത്തിനെത്തുമ്പോള്‍ ദര്‍ശനത്തിന് സൗകര്യം ഒരുക്കാമെന്ന് പൊലീസ് ഉറപ്പ് നല്കിയതിനെ തുടര്‍ന്നാണ് തീരുമാനം മാറ്റിയത്

25 DECEMBER 2018 03:39 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

അയ്യപ്പദര്‍ശനം നടത്തിയേ മടങ്ങൂന്ന് വാശിപിടിച്ച ബിന്ദുവും കനകദുര്‍ഗയും വാശി ഉപേക്ഷിച്ചു. മകരവിളക്കിന് ദര്‍ശനത്തിനെത്തുമ്പോള്‍ ദര്‍ശനത്തിന് സൗകര്യം ഒരുക്കാമെന്ന് പൊലീസ് ഉറപ്പ് നല്കിയതിനെ തുടര്‍ന്നാണ് തീരുമാനം മാറ്റിയത്. ഇന്നലെ മുതല്‍ ഇരുവരും കോട്ടയം മെഡിക്കല്‍ കോളജില്‍ കഴിയുകയാണ്. കോട്ടയം ഡിവൈഎസ്പി ശ്രീകുമാര്‍ രണ്ട് പേരുമായും ഒന്നര മണിക്കൂര്‍ സംസാരിച്ച ശേഷമാണ് തിരികെ മടങ്ങാന്‍ തീരുമാനിച്ചത്. നിലവില സാഹചര്യത്തില്‍ ദര്‍ശനത്തിന് എത്തിയാല്‍ സുരക്ഷ ഒരുക്കാനാവില്ലെന്ന് പൊലീസ് അറിയിച്ചു. മെഡിക്കല്‍ കോളേജില്‍ നിന്ന് വീട്ടിലേക്ക് പോകാന്‍ രണ്ട് പേര്‍ക്കും പൊലീസ് സുരക്ഷ നല്‍കും. എന്നാല്‍ സുരക്ഷാഭീഷണി ഉള്ളതിനാല്‍ വീട്ടുകാരുമായി സംസാരിച്ച ശേഷം എവിടെ പോകണമെന്ന് തീരുമാനിക്കുമെന്ന് ഇരുവരും അറിയിച്ചു. 

ഇന്നലെ മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്ക് എത്തിച്ചപ്പോള്‍ പ്രതിഷേധക്കാരില്‍ ചിലര്‍ കനകയേയും ബിന്ദുവിനേയും ചീമുട്ടയെറിഞ്ഞിരുന്നു. സംഭവത്തില്‍ അറസ്റ്റിലായ മൂന്ന് വനിതകള്‍ ഉള്‍പ്പെടെ ആറ് ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകരെ കോടതി റിമാന്‍ഡ് ചെയ്തു. ആര്‍.എസ്.എസ് നേതൃത്വം നല്‍കുന്ന സംഘടനയാണ് കര്‍മസമിതി. ശബരിമല ദര്‍ശനത്തിന് തിങ്കളാഴ്ച രാവിലെയാണ് രണ്ട് പേരും എത്തിയത്. ഇരുവരെയും ചന്ദ്രാനന്ദന്‍ റോഡില്‍ ഏതാണ്ട് പകുതിയിലധികം എത്തിച്ചിരുന്നു. രഹസ്യമായാണ് ഇവര്‍ ദര്‍ശനത്തിനെത്തിയത്. പുലര്‍ച്ചെ മൂന്നരയ്ക്ക് നിലയ്ക്കലെത്തി. നാല് മണിയോടെ പമ്പയിലും. കുറച്ച് നേരം വിശ്രമിച്ച ശേഷം ഗാര്‍ഡ് റൂം വഴി ശബരിമല കയറി. സുരക്ഷ വേണമെന്ന് ഇവര്‍ ആവശ്യപ്പെടാതെ തന്നെ പൊലീസ് നല്‍കുകയായിരുന്നു.

പ്രതിഷേധം ശക്തമായതോടെ പൊലീസ് ഇവരെ തിരിച്ചിറക്കുകയായിരുന്നു. പൊലീസ് ഇവര്‍ക്കൊപ്പം മലകയറ്റം തുടങ്ങിയപ്പോള്‍ പ്രതിഷേധങ്ങള്‍ ഇല്ലായിരുന്നു. ഗാര്‍ഡ് റൂം കടന്ന ശേഷമാണ് ശബരിമല സപെഷ്യല്‍ ഓഫീസര്‍ എത്തിയത്. അദ്ദേഹം സുരക്ഷ ഒരുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. അപ്പാച്ചിമേട് എത്തിയപ്പോള്‍ പ്രതിഷേധമുണ്ടയി. അത് പ്രശ്‌നമില്ലായിരുന്നു. പൊലീസ് പ്രതിഷേധക്കാരെ മാറ്റി യുവതികള്‍ക്ക് കവചമൊരുക്കി. പിന്നീടും ഒറ്റപ്പെട്ട പ്രതിഷേധങ്ങളുണ്ടായി. അതിനെയെല്ലാം തരണം ചെയ്ത് മുന്നോട്ട് പോയി. എന്നാല്‍ ചന്ദ്രാനന്ദന്‍ റോഡിലെത്തിയപ്പോഴേക്കും പ്രതിഷേധം അണപൊട്ടിയൊഴുകി. എന്ത് വന്നാലും പിന്‍മാറില്ലെന്ന് 42 കാരിയായ ബിന്ദുവും 44കാരിയായ കനകദുര്‍ഗ്ഗയും വാശിപിടിച്ചു. 

കുറേ കഴിഞ്ഞതോടെ ക്രമസമാധാന പ്രശ്‌നംഉണ്ടാകുമെന്ന് പൊലീസിന് നിര്‍ദ്ദേശം ലഭിച്ചതടെ യുവതികളോട് പിന്‍മാറണമെന്ന് ആവശ്യപ്പെട്ടു. അതിനിടെ ആഹാരവും ഭക്ഷണവും കഴിക്കാതിരുന്ന കനകദുര്‍ഗയ്ക്ക് തലചുറ്റല്‍ അനുഭവപ്പെട്ടു. അവരെ സ്‌ട്രെക്ച്ചറില്‍ തിരികെ കൊണ്ടുപോയി. അപ്പോഴും ബിന്ദു വഴങ്ങിയില്ല. ക്രമസമാധാനപ്രശ്‌നം ചൂണ്ടിക്കാട്ടി ബിന്ദുവിനെ വനംവകുപ്പിന്റെ വാഹനത്തില്‍ പമ്പയിലെത്തിക്കുകയായിരുന്നു. അവിടെ നിന്നുമാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends