Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമല വിഷയത്തിൽ അടവ് മാറ്റി പോലീസ് ;അയ്യപ്പ ദർശനത്തിനെത്തിയ ബിന്ദുവിന് ക്രിമിനൽ പശ്ചാത്തലം; ആക്ടിവിസ്റ്റുകൾ വന്നത് പൊലീസിന് തലവേദന സൃഷ്ടിക്കുന്നു;ഇനി വരുന്ന യുവതികളെ പോലിസ് കൈയ്യൊഴിഞ്ഞു

26 DECEMBER 2018 09:44 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശബരിമലയിൽ നിലപാട് വ്യക്തമാക്കി പോലീസ് രംഗത്ത്. ശബരിമല ദർശനത്തിനെത്തുന്ന യുവതികൾക്കും ആക്ടിവിസ്റ്റുകൾക്കും സുരക്ഷ നൽകാനാവില്ലെന്ന് പോലീസ് വ്യക്തമാക്കി. മണ്ഡല പൂജയ്ക്ക് മുൻപ് യുവതികളെത്തുകയാണെങ്കിൽ സ്ഥിതി കൂടുതൽ വഷളാകും. അതുകൊണ്ട് തന്നെ യുവതികളെ ഇനി പോലീസ് കണ്ണടച്ച് അന്തമായി സഹായിക്കില്ല.ഇനി ഒരു സ്വകാര്യ വാഹനത്തിൽ നിന്ന് പോലും നിലയ്ക്കലിൽ നിന്ന് മുന്നോട്ട് കടത്തി വിടില്ല. ശബരിമല ദര്‍ശനത്തിന്റെ പേരിലെത്തുന്ന പല യുവതികളുടെയും ലക്ഷ്യം പ്രശസ്തിയാണ്. ഇത്തരക്കാരെ തിരിച്ചറിയാന്‍ അനുവദിക്കണം.ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സന്നിധാനത്തെ ഉദ്യോഗസ്ഥര്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റയ്ക്ക് റിപ്പോര്‍ട്ട് നല്‍കി.

തിങ്കളാഴ്ച്ച ശബരിമല കയറാനെത്തിയ കോഴിക്കോട് സ്വദേശിയായ ബിന്ദുവിന് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും പൊലീസ് കണ്ടെത്തി. ഇവര്‍ക്കെതിരെ നിരവധി കേസുകളുണ്ടെന്ന് പോലീസ് പറയുന്നു.കനകദുര്‍ഗയും ബിന്ദുവും തിരികെ പോകാന്‍ തയാറാണെന്ന് അറിയിച്ചതായി പൊലീസ് വ്യക്താക്കിയിട്ടുണ്ട്. ഈ തിരക്കിനിടയില്‍ സുരക്ഷ ഒരുക്കാനാകില്ലെന്ന് പൊലീസ് ഇവരെ അറിയിച്ചു. തിരക്ക് ഒഴിയുമ്പോള്‍ മറ്റൊരു ദിവസം ശബരിമലയിലേക്കു പോകാനും തീരുമാനമായി.

ഏതായാലും ഇനി യുവതികളെ മലകയറ്റാൻ പൊലീസ് മുൻകൈയെടുക്കില്ല. വിശ്വാസികളാണ് യുവതികളെ തടയുന്നതെന്നും പൊലീസ് തിരിച്ചറിഞ്ഞു. ഇതിനൊപ്പം എത്തുന്ന യുവതികൾക്കെല്ലാം പലവിധത്തിലുള്ള സംഘടനകളുമായും ബന്ധമുണ്ട്. ഇതെല്ലാം പൊലീസ് ഇനി മുഖവിലയ്‌ക്കെടുക്കും.

ശബരിമല കയറാന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്ന് ബിന്ദുവിനെയും കനക ദുർഗ്ഗയെയും തിങ്കളാഴ്ച വൈകിട്ട് കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ചിരുന്നു. യുവതികള്‍ക്കെതിരെ മെഡിക്കല്‍ കോളജില്‍ വച്ച് ശരണംവിളിയും ചീമുട്ടയേറും ഉണ്ടായി.

ഇതിനിടെ , നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് മനിതി സംഘത്തിന്റെ വാഹനത്തെ കടത്തി വിടാൻ അനുവദിച്ചത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു . മനിതി സംഘത്തിന് മാലയിട്ട് സ്വീകരിക്കാത്ത കുറവ് മാത്രമേ പൊലീസ് ചെയ്തുള്ളൂവെന്നാണ് ഹൈക്കോടതി മേൽനോട്ട സമിതിയുടെ പ്രതികരണം. സർക്കാർ തമിഴ്‌നാട്ടിൽ പോയി യുവതികളെ കൊണ്ടു വന്നതും വിമർശന വിധേയമാണ്. ഈ സാഹചര്യത്തിൽ യുവതി പ്രവേശനത്തിന് ശ്രമിച്ചത് സർക്കാരാണെന്ന വ്യപക പ്രചരണവും ഉണ്ടായി. ഇത് മറികടക്കാൻ മതിയായ കരുതലെടുക്കാനാണ് നീക്കം.

അതിനിടെ ആദിവാസി വനിതാ പ്രസ്ഥാനം സംസ്ഥാന പ്രസിഡന്റ് കെ. അമ്മിണിക്കു ശബരിമല ദർശനത്തിനു സുരക്ഷ നൽകാമെന്നു പൊലീസ് അറിയിച്ചതും വിവാദങ്ങൾ സൃഷ്ടിച്ചു . തിങ്കളാഴ്ച രാവിലെ കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറെ കണ്ട് അമ്മിണി സുരക്ഷ ആവശ്യപ്പെടുകയായിരുന്നു. സുരക്ഷ ഒരുക്കിയ ശേഷം തീയതി അറിയിക്കാമെന്നു പൊലീസ് അറിയിച്ചിരുന്നു . സന്ദർശന വിവരം രഹസ്യമാക്കി വയ്ക്കണമെന്നു നിർദ്ദേശം നൽകി. ശബരിമല സംബന്ധിച്ച വിധി നടപ്പാക്കുന്നതിൽ സർക്കാരിനു വീഴ്ച സംഭവിച്ചുവെന്ന് അമ്മിണി പറഞ്ഞു. പമ്പയിൽ എത്തിക്കാമെന്നു പറഞ്ഞിട്ട് എരുമേലിക്കു സമീപം ഇറക്കി വിട്ടു.

പ്രതിഷേധക്കാർക്കെതിരെ നടപടി എടുക്കുന്നില്ല. വൈകിട്ടോടെ അമ്മിണി വയനാട്ടിലേക്കു മടങ്ങി. ഇന്നലെ എത്തി അഡ്വ ബിന്ദുവും കനകദുർഗയും വീണ്ടും ശബരിമലയിൽ എത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബിന്ദു, കനകദുർഗ എന്നീ യുവതികൾ പ്രതിഷേധക്കാരുടെ ശ്രദ്ധയിൽപ്പെടാതെ പമ്പ കടന്നു മല ചവിട്ടിത്തുടങ്ങിയതു പൊലീസിന്റെ വ്യക്തമായ അറിവോടും സഹായത്തോടും കൂടി. മല ചവിട്ടാൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടില്ലെന്നു പൊലീസും യുവതികളും ഒരുപോലെ വ്യക്തമാക്കുമ്പോഴും ആ വാദം തെറ്റാണെന്നു പൊലീസിൽ നിന്ന് തന്നെ ലഭിക്കുന്ന സൂചന.

പമ്പയിൽ എല്ലാ ഭക്തരെയും മെറ്റൽ ഡിറ്റക്ടറിലൂടെ മാത്രം മലയിലേക്കു കടത്തി വിടുമ്പോൾ ഈ രണ്ടു യുവതികളെ ഭക്തർ മലയിറങ്ങുന്ന വഴിയിലൂടെയാണു നീലിമലയിലേക്കു കൊണ്ടുപോയത്. ഇന്നലെ പുലർച്ചെ 4.30ന് നിലയ്ക്കലെത്തിയ യുവതികൾ അവിടെ പൊലീസ് കൺട്രോൾ റൂമിലെത്തി സംരക്ഷണം ആവശ്യപ്പെട്ടെങ്കിലും പൊലീസ് അകമ്പടി നൽകാനാവില്ലെന്നും വേണമെങ്കിൽ ബസിൽ പമ്പയ്ക്കു പോകാമെന്നും നിർദ്ദേശിച്ചു. മഫ്തിയിലുള്ള സ്‌പെഷൽ ബ്രാഞ്ച് പൊലീസ് സംഘം അൽപം അകലം പാലിച്ചു കൂടെയുണ്ടായിരുന്നു. പമ്പ ക്ഷേത്രം കഴിഞ്ഞു മല കയറുന്നതിനു മുൻപുള്ള ഗാർഡ് റൂമിലാണു പൊലീസ് നിരീക്ഷണമുള്ളത്. പ്രതിഷേധ സാധ്യത വ്യക്തമാക്കി യുവതികളെ പിന്തിരിപ്പിക്കുന്നതും ഇവിടെവച്ചായിരുന്നു.

സിപിഐ(എംഎൽ) പ്രവർത്തകയായിരുന്നു എ. ബിന്ദുവെന്ന് വ്യക്തമായിട്ടുണ്ട്. ഇതോടെ സർക്കാരും പൊലീസും തീർത്തും വെട്ടിലായി. കഴിഞ്ഞ ദിവസങ്ങളിൽ ഈ സീസണിലെ ഏറ്റവും തിരക്കുണ്ടായിരുന്ന ദിവസങ്ങളായിട്ടും യുവതികളെ മലകയറ്റാൻ കാണിച്ച സാഹസം ഒഴിവാക്കാമായിരുന്നുവെന്നാണു പൊലീസിലെ ഉന്നതരുടെ അഭിപ്രായം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends