Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുവതികളെ തടയാനുറച്ച് പോലീസ്... ശബരിമലയിലെത്തുന്ന യുവതികളെ തടയാന്‍ പോലീസിന് രഹസ്യ നിര്‍ദേശം; ഭക്തജന തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ യുവതികളെ കയറ്റിയാല്‍ വലിയ ക്രമസമാധാന പ്രശ്‌നമുണ്ടാകും; അവസാനം കുറ്റമെല്ലാം പോലീസിന്റെ തലയിലുമാകും; പോലീസുകാരും നിലപാട് മാറ്റുന്നു

26 DECEMBER 2018 09:57 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശബരിമലയില്‍ കയറണമെന്ന ആവശ്യവുമായി എത്തുന്ന യുവതികള്‍ക്ക് തത്ക്കാലം സുരക്ഷ ഒരുക്കേണ്ടെന്ന് പോലീസില്‍ തീരുമാനം. ശബരിമലയിലെ പോലീസ് ഉദ്യോഗസ്ഥരുടേയും ഇന്റലിജെന്‍സിന്റേയും മുന്നറിയിപ്പ് പരിഗണിച്ചാണ് ഡിജിപി ഈ നിലപാടിന് പച്ചക്കൊടി കാട്ടിയത്. യുവതികളെ കയറ്റിയാല്‍ ഭക്തര്‍ ഇളകും. അത് യുവതികളുടേയും നിരപരാധികളായ ഭക്തരുടേയും ജീവനുപോലും വെല്ലുവിളിയാകും. അവസാനം പേരുദോഷം പോലീസിന് മാത്രമാകും. സര്‍ക്കാരിനും ഈയവസ്ഥയില്‍ യുവതികളെ കയറ്റാന്‍ താത്പര്യമില്ല. അതിനാല്‍ തന്നെ ഇനി ഭക്തര്‍ തടയേണ്ട കാര്യമില്ലെന്നും പോലീസ് അതേറ്റെടുക്കുമെന്നുള്ള അവസ്ഥയാണ് വരുന്നത്. 

ശബരിമല കയറാനെത്തുന്ന ആക്ടിവിസ്റ്റുകള്‍ക്ക് സുരക്ഷ നല്‍കാനാവില്ലെന്ന നിലപാടാണ് പോലീസ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. ക്രിമിനല്‍ പശ്ചാത്തലമുള്ള യുവതികളെ മലകയറാന്‍ അനുവദിക്കില്ലെന്നും സന്നിധാനത്തെ പോലീസ് ഉദ്യോഗസ്ഥര്‍ ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

പല യുവതികളും എത്തുന്നത് പ്രശസ്തിക്ക് വേണ്ടിയാണ്. കഴിഞ്ഞ ദിവസം എത്തിയ ബിന്ദു പല കേസുകളിലും പ്രതിയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. വരും ദിവസങ്ങളില്‍ യുവതികളെത്തിയാല്‍ സ്ഥിതി ഗുരുതരമാകുമെന്നും, ഇത്തരക്കാരെ തിരിച്ചയക്കാന്‍ അനുവദിക്കണമെന്ന അപേക്ഷയും റിപ്പോര്‍ട്ടിലുണ്ട്. മണ്ഡലമകരവിളക്ക് കാലത്ത് വിശ്വാസികളായ യുവതികള്‍ ശബരിമലയിലേക്ക് വരരുതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സംഘര്‍ സാധ്യത കണക്കിലെടുത്താണ് അഭ്യര്‍ത്ഥന. 

മണ്ഡലപൂജയ്ക്ക് രണ്ട് ദിവസം മാത്രം ശേഷിക്കെ സന്നിധാനത്ത് വന്‍ ഭക്തജന പ്രവാഹമാണ്. ഇവിടെ ഗതാഗത കുരുക്കും രൂക്ഷമാണ്. അതേസമയം ശബരിമലയിലേക്ക് പുറപ്പെട്ട ബിന്ദുവും കനകദുര്‍ഗയും കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും നിരാഹാരമവസാനിപ്പിച്ച് വീട്ടില്‍ പോയി. ഇവരോട് തിരക്കിനിടയില്‍ സുരക്ഷയൊരുക്കാന്‍ കഴിയില്ലെന്ന് പോലീസ് അറിയിച്ചിരുന്നു. തിരക്ക് കുറഞ്ഞ ദിവസം കയറ്റിവിടാമെന്നാണ് പറയുന്നത്. 

ശബരിമലയില്‍ ആചാരലംഘന ശ്രമത്തിനെതിരെ മുന്നറിയിപ്പുമായി ഇന്റലിജന്‍സും രംഗത്തെത്തി. ദര്‍ശനത്തിനായി യുവതികളെത്തിയാല്‍ അവരെ തിരികെ എത്തിക്കണം. അല്ലാതെയുള്ള പോലീസ് നീക്കം ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. 

സന്നിധാനത്തെ സ്ഥിതി അതീവ ഗുരുതരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭക്തര്‍ക്ക് വിശ്രമിക്കാന്‍ സന്നിധാനത്ത് വേണ്ടത്ര സ്ഥലമില്ല. ദേവസ്വം ബോര്‍ഡ് ഒരുക്കിയ സ്ഥലം പോലീസ് കയ്യേറി. ഇതുകാരണം കുട്ടികള്‍ അടക്കമുള്ള അയ്യപ്പഭക്തര്‍ വലയുകയാണ്. പോലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളും ഭക്തരെ വലയ്ക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സന്നിധാനത്ത് തിരക്ക് വര്‍ദ്ധിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി ഇന്റലിജന്‍സ് എത്തിയത്.

ഭക്തജന തിരക്ക് കൂടിയ സാഹചര്യത്തില്‍ പമ്പയിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗണപതി ക്ഷേത്രത്തിന് സമീപം ബാരിക്കേഡുകള്‍ വച്ച് ഭക്തരെ നിയന്ത്രിക്കുകയാണ്. മണ്ഡല പൂജ അവസാനിക്കാന്‍ രണ്ട് ദിവസം മാത്രമാണ് ഉള്ളതെന്നതും സ്‌കൂള്‍ അവധിയായതും തിരക്ക് കൂടാന്‍ കാരണമായിട്ടുണ്ട്. 

അടുത്ത രണ്ടു ദിവസങ്ങളില്‍ തിരക്ക് വര്‍ധിക്കാന്‍ ഇടയുള്ളതിനാല്‍ പാര്‍ക്കിങിന് കൂടുതല്‍ സൗകര്യമൊരുക്കാന്‍, നിലയ്ക്കലില്‍ സന്ദര്‍ശനം നടത്തിയ ഹൈക്കോടതി നിരീക്ഷണ സമിതി പോലീസിനോട് നിര്‍ദേശം നല്‍കി. അടുത്ത സീസണ്‍ വരെ ഇതിനായി കാത്തിരിക്കരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനാവശ്യമായ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അടുത്ത് വരാനിരിക്കുന്ന മകര വിളക്ക് സീസണില്‍ തിരക്ക് കൂടുതല്‍ വര്‍ദ്ധിക്കാനാണ് സാധ്യത.

അതേസമയം സുപ്രീം കോടതി വിധി മറയാക്കി ശബരിമലയില്‍ സംഘര്‍ഷം സൃഷ്ടിക്കാനും കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനും നീക്കങ്ങളുമായി തീവ്ര ഇടത് സംഘടനകള്‍ രംഗത്തെത്തിയതായും റിപ്പോര്‍ട്ടുണ്ട്. മകളവിളക്കിന് മുമ്പായി മല ചവിട്ടാന്‍ തയ്യാറായി എത്താന്‍ 300 സ്ത്രീകള്‍ തയ്യാറാണെന്ന റിപ്പോര്‍ട്ടാണ് വരുന്നത്.ഇവര്‍ക്ക് സന്നിധാനത്ത് എത്തുന്നവരെ സുരക്ഷ ഒരുക്കാന്‍ ആയിരം പുരുഷന്മാരും ഉണ്ടെന്നാണ് പറയുന്നത്. ഡിസംബര്‍ 27ന് മുന്‍പായി ഇവര്‍ ശബരിമല ദര്‍ശനത്തിനെത്തുമെന്നാണ് കരുതുന്നത്. ഇവരുടെ സന്ദര്‍ശനത്തിന് മുന്നോടിയായാണ് കൊയിലാണ്ടി, മലപ്പുറം സ്വദേശികളായ രണ്ട് സ്ത്രീകള്‍ ശബരിമലയിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്.

കേരളത്തില്‍ നിന്ന് മാത്രമല്ല മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവതികളും മല കയറാനെത്തുന്ന സംഘത്തിലുണ്ട്. സിപിഐഎംഎല്‍ പ്രവര്‍ത്തകരാണ് ഇവരെ ഒന്നിപ്പിക്കുന്നത്. തലശ്ശേരി, വടകര, കൊയിലാണ്ടി ഭാഗത്ത് നിന്നുള്ള സിപിഐഎംഎല്‍ പ്രവര്‍ത്തകരും തീവ്ര ഇടത് പ്രവര്‍ത്തകരുമാണ് വരവിന് നേതൃത്വം നല്‍കുകയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് പേജ് വഴിയും വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴിയുമാണ് ഇവര്‍ പ്രചാരണം നടത്തുന്നതെന്നാണ് വിവരം. ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള സംഘടനകളും ശബരിമല വിഷയത്തില്‍ ഇടപെടാന്‍ ഒരുങ്ങുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ഈ സംഘടനകള്‍ക്ക് കേരളവുമായ ബന്ധമുണ്ടെന്ന സൂചനകളും രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ പേരില്‍ പുറത്ത് വരുന്നുണ്ട്. ഈ സന്ദര്‍ഭത്തിലാണ് പോലീസ് തടയുമെന്നുള്ള റിപ്പോര്‍ട്ട് ഭക്തര്‍ക്ക് ആശ്വാസം നല്‍കുന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends