പെറ്റമ്മയെക്കാളും വലുത് ആറുമാസം മുൻപ് ഫേസ്ബുക്കില്‍ പരിചയപ്പെട്ടവൻ... കാമുകനോടൊപ്പം ഒളിച്ചോടാൻ തയ്യാറാകുന്നതിനിടെ 'അമ്മ കയ്യോടെ പൊക്കി; രക്ഷപ്പെടാനായി അമ്മയെ ക്രൂരമായി കുത്തികൊലപ്പെടുത്തി 19 കാരിയായ മകൾ; കാമുകന്റെ കൂട്ടുകാർക്കൊപ്പം മകളും അറസ്റ്റിൽ; സംഭവം തിരുവള്ളൂര്‍

ആറുമാസം മുൻപ് ഫേസ്ബുക്കില്‍ പരിചയപ്പെട്ട കാമുകനോടൊപ്പം ഒളിച്ചോടാൻ തയ്യാറാകുന്നതിനിടെ 'അമ്മ കയ്യോടെ പൊക്കി. മകളുടെ നീക്കം തടഞ്ഞതിന് മകൾ അമ്മയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി. ചൊവ്വാഴ്ച തിരുവള്ളൂര്‍ ആഞ്ജനേയയില്‍ നടന്ന സംഭവത്തില്‍ ദേവിപ്രിയ (19)രണ്ടാംവര്‍ഷ കോളേജ് വിദ്യാര്‍ത്ഥിനിയാണ് ദേവീപ്രിയ. വിദ്യാര്‍ത്ഥിനിയാണ് മാതാവ് ഭാനുമതിയെ (51) കത്തിക്കിരയാക്കിയത്. വിവേഷിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഫേസ്ബുക്ക് ഫ്രണ്ടായ കുംഭകോണംകാരന്‍ വിവേക് എന്ന യുവാവുമായി പ്രണയത്തിലായ യുവതി അയാള്‍ക്കൊപ്പം നാടുവിടാന്‍ തീരുമാനിച്ചുറച്ചിരുന്നു. ആറുമാസമായി ഇരുവരും പ്രണയത്തിലായിരുന്നു. ഒരു ഗാര്‍മെന്റ്‌ഷോപ്പിലെ ജീവനക്കാരനായ വിവേക് വീട്ടില്‍ നിന്നും ഇറക്കി കൊണ്ടുവരാന്‍ തനിക്ക് വരാന്‍ കഴിയില്ലെന്നും പകരം തന്റെ കൂട്ടുകാരായാ സതീഷിനേയും വിഘ്‌നേഷിനെയും അയയ്ക്കുകയാണെന്നും അവരുടെ കൂടെ വരണമെന്നുമാണ് ദേവീപ്രിയയെ അറിയിച്ചിരുന്നത്. പറഞ്ഞത് അനുസരിച്ച് വിഘ്‌നേഷും സതീഷും പ്രിയയുടെ വീടിനടുത്ത് എത്തുകയും ചെയ്തു.
ഇതിനിടയില്‍ പ്രിയ ബാഗുകള്‍ പായ്ക്ക് ചെയ്യുന്നത് മാതാവ് ഭാനുമതി കാണുകയും മകള്‍ ഒളിച്ചോടാനുള്ള നീക്കത്തിലാണെന്ന് തിരിച്ചറിയുകയും ചെയ്തു. മകളുടെ യാത്ര അമ്മ തടയുകയും ഇരുവരും പിടിവലിയാകുകയും ചെയ്തു. കടുത്ത ദേഷ്യം തോന്നിയ പ്രിയ അമ്മയുമായി വഴക്കിടുന്നതിനിടയില്‍ വിഘ്‌നേഷ് അടുക്കളയിലെ അലമാരയില്‍ ഇരുന്ന കത്തിയെടുത്തു കൊണ്ടുവരികയും പ്രിയ അതുവാങ്ങി അമ്മയെ കുത്തിക്കൊല്ലുകയായിരുന്നു.
സംഭവം നടക്കുമ്ബോള്‍ പ്രിയയുടെ മൂത്ത സഹോദരി വീട്ടിനുള്ളില്‍ ഉണ്ടായിരുന്നു. മാതാവിന്റെ അലര്‍ച്ച കേട്ട് അടുക്കളയിലേക്ക് ഓടിയെത്ത് അവര്‍ നാട്ടുകാരെ വിളിച്ചു കൂട്ടുകയും എല്ലാവരും ചേര്‍ന്ന് ഭാനുമതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവര്‍ മരണമടഞ്ഞു. ഇതിനിടയില്‍ സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ട വിഘ്‌നേഷും സതീഷും ഊടുവഴികളിലൂടെ ഒരു മൈതാനത്ത് എത്തിച്ചേരുകയും അവിടെ ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്ന കുട്ടികളോട് ബസ് സ്‌റ്റോപ്പ് എവിടെയാണെന്ന് ചോദിക്കുകയും ചെയ്തു. എന്നാല്‍ ഇവരുശട ഷര്‍ട്ടില്‍ ചോരപ്പാട് കണ്ടെത്തിയതിനെ തുടര്‍ന്ന് സംശയം തോന്നിയ നാട്ടുകാര്‍ ഇവരെ പിടിച്ചു വെയ്ക്കുകയും പോലീസിന് കൈമാറുകയും ചെയ്തു. മൂവരും ഇപ്പോള്‍ കസ്റ്റഡിയിലാണ്.
https://www.facebook.com/Malayalivartha
























