Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ടാര്‍ജറ്റ് ചെയ്ത് സിപിഎം... ശബരിമല കര്‍മ്മസമിതി ദേശീയ ഉപാധ്യക്ഷനായി മുന്‍ ഡിജിപി സെന്‍കുമാര്‍ എത്തിയതോടെ രംഗം കൊഴുക്കുന്നു; ശബരിമലയിലെ പോലീസിന്റെ പാളീച്ചകള്‍ മുന്‍ ഡിജിപി തന്നെ പൊളിക്കുമ്പോള്‍ ഭക്തരുടെ കൈയ്യടി നീളുന്നു

26 DECEMBER 2018 10:55 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കേരളം കണ്ടതില്‍ വച്ചേറ്റവും വലിയ കരുത്തനായ ഡിജിപിമാരില്‍ ഒരാളാണ് ടി.പി. സെന്‍കുമാര്‍.പിണറായി സര്‍ക്കാര്‍ മൂലയ്ക്കിരുത്തിയപ്പോള്‍ സുപ്രീം കോടതി വിധിയോടെ ഡിജിപിയായി വന്നയാള്‍ കൂടിയാണ് സെന്‍കുമാര്‍. വിരമിച്ചപ്പോള്‍ തന്നെ സെന്‍കുമാറിനെ നരേന്ദ്രമോഡി നോട്ടമിട്ടിരുന്നു. അടുത്തിടെ ഗവര്‍ണര്‍ ആകുമെന്നുള്ള ധ്വനി പോലും വന്നിരുന്നു. അതിനിടെ ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുമെന്ന വാര്‍ത്തയും വന്നിരുന്നു. ഇതിന് പിന്നാലെയാണ് ശബരിമല കര്‍മ്മ സമിതി ദേശീയ ഉപാധ്യക്ഷനായി സെന്‍കുമാറിനെ തെരഞ്ഞെടുത്തത്. 

അതോടെ പോലീസിനെതിരെ ആഞ്ഞടിക്കുകയാണ് സെന്‍കുമാര്‍. ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തില്‍ സംസ്ഥാന പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായതായി സെന്‍കുമാര്‍. സുപ്രീം കോടതി വിധി പ്രകാരം ഹിന്ദു യുവതികള്‍ക്ക് മാത്രമാണ് ശബരിമലയില്‍ പ്രവേശനം അത് നില നില്‍ക്കെ രഹന ഫാത്തിമ അടക്കമുള്ള ആളുകളെ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചത് മുതല്‍ പൊലീസിന് വീഴ്ച പറ്റിയെന്നും സെന്‍കുമാര്‍ അഭിപ്രായപ്പെട്ടു. ഒരു ചാനല്‍ ചര്‍ച്ചയിലാണ് ഈ കാര്യം പ്രതികരിച്ചത്.

'ശബരിമല യുവതീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയില്‍ ആറ് പ്രാവശ്യം ഹിന്ദു സ്ത്രീകള്‍ എന്ന് അടിവരയിട്ട് പറഞ്ഞിട്ടുണ്ട്. ഏതൊരു യുവതിക്കും അവിടെ കയറി ചെല്ലാമെന്നല്ല സുപ്രീം കോടതി പറഞ്ഞത്. പത്ത് വയസ്സിനും അന്‍പത് വയസ്സിനും ഇടയ്ക്കുള്ള സ്ത്രീകള്‍ക്കുണ്ടായിരുന്ന വിലക്ക് മാറ്റിക്കൊടുക്കുക മാത്രമാണ് കോടതി ചെയ്തിരിക്കുന്നത്', സെന്‍കുമാര്‍ പറഞ്ഞു.

പൊലീസ് പല പ്രാവശ്യം നിയമവിരുദ്ധമായ കാര്യം ചെയ്തുവെന്നും കോടതി ഉത്തരവിന് വിരുദ്ധമായി അഹിന്ദുക്കളായ സ്ത്രീകളെ ശബരിമലയില്‍ കയറ്റാന്‍ കൊണ്ടുപോയതു തന്നെ നിയമപരമായി തെറ്റാണെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.


ബി.ജെ.പി നേതാവ് കെ സുരന്ദ്രനെതിരായ പോലീസ് നടപടിക്കെതിരെയും സെന്‍കുമാര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. പോലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച സെന്‍കുമാര്‍ നടപടി നിയമത്തിന്റെ ദുരുപയോഗമാണെന്ന് ആരോപിച്ചു. സുരേന്ദ്രന്റെ കുടുംബാംഗങ്ങള്‍ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കണമെന്നും സെന്‍കുമാര്‍ അഭിപ്രായപ്പെട്ടിരുന്നു.

ഐ.പി.എസ്സുകാര്‍ നട്ടെല്ലില്ലാത്തവരും അടിമവേല ചെയ്യുന്നവരുമായി മാറി. കൂടുതല്‍ കേസുകള്‍ ഉണ്ടെങ്കില്‍ ഒരിമിച്ചാണ് ഹാജറാക്കേണ്ടത്. മന്ത്രിമാര്‍ ഉള്‍പ്പടെ വാറണ്ടുകള്‍ നിലവിലുള്ള പ്രമുഖര്‍ക്കെതിരെ ഒരു നടപടിയും പോലീസ് സ്വീകരിക്കുന്നില്ല. കോടതിയെ തെറ്റിദ്ധരിപ്പിച്ചാല്‍ ഉദ്യോഗസ്ഥന് ശിക്ഷ ലഭിക്കാവുന്നതാണ്.

ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള ബിജെപി തന്ത്രങ്ങളുടെ ഭാഗമായി ശബരിമല കര്‍മ്മ സമിതിയെ ദേശീയ സംഘടനയാക്കാനും ശ്രമിക്കുകയാണ്. സമരം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കാനാണ് സമിതി രൂപീകരിച്ചത്. ബംഗളൂരുവില്‍ നടന്ന ഹൈന്ദവ സംഘടനാ നേതാക്കളുടെ യോഗമാണ് ദേശീയസമിതിക്ക് രൂപം നല്‍കിയത്.

ദേശീയ തലത്തിലുള്ള അയ്യപ്പഭക്തരെ ഒരുമിപ്പിക്കുകയാണ് ശബരിമല ദേശീയ കര്‍മ സമിതിയുടെ ലക്ഷ്യം. ഇതുവഴി ദക്ഷിണേന്ത്യയില്‍ ശക്തമായ സ്വാധീനം ഉണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്. ശബരിമലയിലെക്കെത്തുന്ന അയ്യപ്പന്മാര്‍ ഭൂരിഭാഗവും ആന്ധ്ര, കര്‍ണ്ണാടക, തമിഴ്‌നാട് എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഇവരെ ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ് സംഘടനയുടെ ലക്ഷ്യം.

സമിതിയില്‍ മാതാ അമൃതാനന്ദമയിയാണ് രക്ഷാധികാരികളില്‍ ഒരാള്‍. കര്‍ണാടക ഹൈക്കോടതി റിട്ടയേഡ് ജസ്റ്റിസ് എന്‍. കുമാറാണ് സമിതിയുടെ ദേശീയ അദ്ധ്യക്ഷന്‍. ഉപാധ്യക്ഷന്‍മാരായി മുന്‍ ഡിജിപി ടി പി സെന്‍കുമാറും സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.എസ്. രാധാകൃഷ്ണനും. ചലച്ചിത്ര സംവിധായകന്‍ പ്രിയദര്‍ശന്‍ സമിതി അംഗമായി പ്രവര്‍ത്തിക്കും..

പന്തളം മുന്‍ രാജകുടുംബാംഗം പ്രതിനിധി പി. ശശികുമാര വര്‍മ്മ, കാഞ്ചി ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി, കൊളത്തൂര്‍ മഠാധിപതി ചിദാനന്ദപുരി തുടങ്ങിയവരാണ് മറ്റ് രക്ഷാധികാരികള്‍. കേരള വനിതാ കമ്മീഷന്‍ മുന്‍ അംഗം ജെ. പ്രമീളാദേവി, ന്യൂറോ സര്‍ജന്‍ ഡോ. മാര്‍ത്താണ്ഡന്‍പിള്ള എന്നിവരും സമിതിയിലുണ്ട്.



നേരത്തെ ശബരിമല യുവതിപ്രവേശനം തടയാന്‍ ശബരിമല കര്‍മ്മ സമിതി അടക്കമുള്ള അയ്യപ്പ ഭക്തരുടെ സംഘടനകള്‍ രംഗത്തു വന്നിരുന്നു . ഓരോ ജില്ലകളില്‍ നിന്നായി മുന്നൂറ് പ്രവര്‍ത്തകര്‍ മാത്രമായിരുന്നു ശബരിമലയില്‍ കേന്ദ്രീകരിച്ചിരുന്നത്. എന്നാല്‍ ആ നിലപാടുകള്‍ക്ക് അയ്യപ്പഭക്തരുടെ സംഘടനകള്‍ മാറ്റം വരുത്തി . രണ്ടായിരത്തിലധികം സംഘപരിവാര്‍, കര്‍മസമിതി പ്രവര്‍ത്തകര്‍ ആചാര ലംഘനം തടയാനായി സന്നിധാനത്തും പരിസരത്തും തമ്പടിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

അതിനിടെ സെന്‍കുമാറിനെതിരെ ശക്തമായ പ്രചരണവും നടക്കുന്നുണ്ട്. ടിപി സെന്‍കുമാര്‍ ആര്‍എസിഎസിന്റെ പ്രതിനിധിയായാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് എന്ന് സിപിഎം പ്രതിനിധി എഎ റഹിം കളിയാക്കിയത്. എന്നാല്‍ വിവരം വച്ച എല്ലാവരും ആര്‍എസ്എസും സേവാ ഭാരതിയുമൊക്കെയാകുമെന്ന് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ പറഞ്ഞത്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends