കോഴിക്കോട് കണ്ടുമുട്ടിയ പെൺസുഹൃത്തുമായി വിട്ടുപിരിയാനാകാത്ത പ്രണയം, ഒടുവിൽ തന്നെ കെട്ടിയില്ലെങ്കിൽ മരിക്കുമെന്ന് ഭീഷണിപ്പെടുത്തി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി അർച്ചനയെ ദീപുവാക്കി: എല്ലാവരെയും ഉപേക്ഷിച്ച് പ്രിയതമയ്ക്ക് വേണ്ടി പുതിയൊരു മുഖവുമായെത്തിയപ്പോൾ പണിപാലും വെള്ളത്തിൽ കിട്ടി... കൊടുംചതിയുടെ ചുരുളുകൾ അഴിയുമ്പോൾ

പെണ്‍ശരീരത്തെ ഉപേക്ഷിച്ച് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി ആണ്‍ ശരീരത്തിലേക്ക് കൂടുമാറിയ ദീപുവിനെ കാത്തിരുന്നത് ചതിയുടെ ഒരുലോകം തന്നെയായിരുന്നു. പേരാമ്പ്ര പെരുവെണ്ണാമൂഴി സ്വദേശിനി അര്‍ച്ചനാരാജാണ് രണ്ടു ലക്ഷത്തോളം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയ നടത്തി ദീപു ആര്‍ ദര്‍ശനായത്.
സ്‌നേഹിച്ച പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ആണായി മാറിയതോടെയാണ് കാമുകി കാലുമാറിയതും,ദീപു വെട്ടിലായതും.എല്ലാ വഴികളും അടഞ്ഞതോടെയാണ് ദീപു പെൺസുഹൃത്തിനെതിരെ രംഗത്തെത്തിയത്. മാറാനും ശസ്ത്രക്രിയ നടത്താനും പ്രേരിപ്പിച്ച ശേഷം തന്നെ സുഹൃത്ത് വഞ്ചിച്ചുവെന്നാണ് ദീപു പറയുന്നത്.
ഹൈക്കോടതി വരെ നിയമയുദ്ധം നടത്തിയിട്ടും ഫലമില്ലാതെ ജീവിതം ദുരിതത്തിലായിരിക്കയാണ്. കമ്പനിയില്‍ ഒരുമിച്ച് ജോലിചെയ്തിരുന്ന ഇവര്‍ നേരത്തെ പ്രണയത്തിലായിരുന്നു. 2017 നവംബറില്‍ കോഴിക്കോട് നടന്ന കമ്പനി മീറ്റിംഗിലാണ് ഇവര്‍ ആദ്യമായി കണ്ടത്. ഇരുവരും കോഴിക്കോട്ടുള്ള ഒരു കമ്പനിയുടെ രണ്ടു ബ്രാഞ്ചുകളിലായിരുന്നു ജോലി ചെയ്തത്. പരസ്പരം പരിചയപ്പെട്ട ഇവര്‍ പിന്നീട് പ്രണയത്തിലായി. പിന്നീട് ഒരേ ബ്രാഞ്ചില്‍ ജോലിയായതോടെ ഇവരുടെ ബന്ധം കൂടുതല്‍ ദൃഢമായി. കൂട്ടുകാരിക്ക് വിവാഹാലോചനകള്‍ വന്നതോടെ താനില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്ന് അവര്‍ പറയുകയായിരുന്നെന്ന് ദീപു പറയുന്നു.
ദീപു എന്ന പേര് നിര്‍ദ്ദേശിച്ചതും കൂട്ടുകാരി തന്നെയായിരുന്നു. ഒരുമിച്ച് ജീവിക്കുന്നതിനായി അര്‍ച്ചന ശസ്ത്രക്രിയ നടത്താനും തീരുമാനിച്ചു. കൂട്ടുകാരിക്ക് മറ്റൊരു വിവാഹാലോചന നടക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവളുടെ താത്പര്യപ്രകാരം രണ്ട് ലക്ഷം രൂപ ചെലവഴിച്ച് അര്‍ച്ചന ശസ്ത്രക്രിയ നടത്തി ദീപുവായി മാറി. ശസ്ത്രക്രിയയുടെ കാര്യം വീട്ടില്‍ അച്ഛന്റെ സഹോദരന് മാത്രമെ അറിയുമായിരുന്നുള്ളൂ. തന്നെ കെട്ടിയില്ലെങ്കില്‍ മരിക്കുമെന്ന് കൂട്ടുകാരി പറഞ്ഞിട്ടാണ് ഇളയച്ചന്‍ ശസ്ത്രക്രിയയ്ക്ക് സമ്മതിച്ചതെന്ന് ദീപു പറഞ്ഞു. ചെന്നൈ വെങ്കിടേശ്വര ആശുപത്രിയില്‍ വെച്ചായിരുന്നു ശസ്ത്രക്രിയ. എന്നാല്‍ ഇതുകഴിഞ്ഞ് പുതിയൊരാളായി എത്തിയ ദീപുവിനെ കൂട്ടുകാരി അവഗണിക്കാന്‍ തുടങ്ങി. ദീപു സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും കൂട്ടുകാരി ബന്ധം നിരസിച്ചു.
കോടതിയിലും പൊലീസിലും പിന്നെയൊരു മധ്യസ്ഥ ചര്‍ച്ചയിലും കാമുകി നിലപാട് മാറ്റിപ്പറഞ്ഞു. ദീപുവിനെതിരെയാണ് സുഹൃത്ത് മൊഴി നല്‍കിയത്. വാട്സാപ്പ് ചാറ്റും കോള്‍റെക്കോര്‍ഡും ഉള്‍പ്പെടെയുള്ള തെളിവുകള്‍ ദീപുവിന്റെ കൈവശമുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ സാഹചര്യത്തില്‍ ഇനി അര്‍ച്ചനയിലേക്കൊരു മടക്കമില്ല, ദീപുവായി ജീവിക്കും. പക്ഷെ തനിക്ക് പറ്റിയ ചതിയുടെ കഥ ലോകമറിയണമെന്നും ദീപു പറയുന്നു.
കാമുകി പ്രണയം നിരസിച്ചതോടെ ആളുകളെല്ലാം തനിക്കെതിരായെന്നും, ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്‌തെങ്കിലും കൂട്ടുകാരി കോടതിയിലും തന്നെ നിഷേധിക്കുകയായിരുന്നുവെന്നും ദീപു പറയുന്നു. സാധാരണ പെണ്‍കുട്ടിയായി ജീവിച്ച തന്നെ എല്ലാവരുമിപ്പോള്‍ ട്രാന്‍സ്‌ജെന്ററായി വിശേഷിപ്പിക്കുന്നു. പരിഹാസങ്ങള്‍ സഹിക്കാന്‍ പറ്റുന്നില്ലെന്നും ഇത്തരമൊരു അനുഭവം മറ്റാര്‍ക്കും ഉണ്ടാവരുതെന്നും ദീപു ആര്‍ ദര്‍ശന്‍ കണ്ണീരോടെ പറയുന്നു.
ഒക്ടോബര്‍ 24ന് ചൈന്നെയിൽ വച്ചാണ് ദീപുവിന്റെ ലിംഗമാറ്റശസ്ത്രക്രിയ നടന്നത്. കൗണ്‍സിലിങ്ങും ഹോര്‍മോണ്‍ ടെസ്റ്റും നടത്തി വളരെ പെട്ടെന്ന് ശസ്ത്രക്രിയ പൂര്‍ത്തിയാക്കുകയായിരുന്നു. സുഹൃത്ത് നല്‍കിയ പേരും സുഹൃത്തിനായി മാറിയ ശരീരവും ഉപേക്ഷിക്കാന്‍ ദീപു തയ്യാറല്ല. മനസ്സുമാറി അവള്‍ തിരിച്ചുവരുമെന്നാണ് ദീപുവിന്റെ പ്രതീക്ഷ. തന്‍റെ ഇഷ്ടവും പ്രണയവും സൗഹൃദവും ജയിക്കുമെന്ന് തന്നെ ദീപു ഇപ്പോഴും വിശ്വസിക്കുന്നു.
https://www.facebook.com/Malayalivartha
























