Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കണ്ടംവഴി ഓടിയവര്‍ തലയില്‍ മുണ്ടിട്ട് വീണ്ടും... വിശ്വാസികളായ നാല് യുവതികളെ ഞങ്ങള്‍ കേരള സര്‍ക്കാരിനെ ഏല്‍പ്പിക്കാമെന്ന് മനിതി; അവരെ മല കയറ്റി ദര്‍ശനോം നല്‍കി പോറലേല്‍ക്കാതെ തിരിച്ചു കൊണ്ടു വരാനുള്ള ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കണം

26 DECEMBER 2018 11:46 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

മലയാളികള്‍ ഏറെ ടെന്‍ഷനടിച്ച ദിവസമായിരുന്നു ഞായറാഴ്ച. മനിതിയിലെ യുവതികള്‍ ഇപ്പോള്‍ തന്നെ മല കയറുമെന്ന് തോന്നിപ്പിച്ച അവസ്ഥ. എന്നാല്‍ ആ ടെന്‍ഷന്‍ യുവതികളുടെ ഓട്ടത്തോടെ പൊട്ടിച്ചിരിയായി മാറി. ആ ഓട്ടത്തില്‍ പാഠം പഠിക്കാതെ വീണ്ടും വരാന്‍ ഒരുങ്ങുകയാണ് മനിതി സംഘം. അതും സര്‍ക്കാരിന്റെ ചെലവില്‍. 

യുവതികള്‍ക്ക് ഭരണഘടനാപരമായി ലഭിച്ച അവകാശം സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നാണ് മനിതി കോര്‍ഡിനേറ്റര്‍ ശെല്‍വി പറയുന്നത്. അതുകൊണ്ട് വിശ്വാസികളായ നാല് യുവതികളേയും ഞങ്ങള്‍ കേരള സര്‍ക്കാരിനെ ഏല്‍പ്പിക്കാം. അവര്‍ക്ക് അയ്യപ്പ ദര്‍ശനം സാധ്യമാക്കി തിരിച്ചു കൊണ്ടു വരാനുള്ള ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കണം. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്നും ശെല്‍വി വ്യക്തമാക്കി.

ശബരിമലയില്‍ ദര്‍ശനത്തിന് വന്ന മനീതി സംഘടനയിലെ എല്ലാ സ്ത്രീകളും വിശ്വാസികളല്ലായിരുന്നുവെന്നും ഒപ്പമുണ്ടായിരുന്ന നാല് വിശ്വാസികളായ സ്ത്രീകള്‍ക്ക് സഹായം ചെയ്യാനാണ് മനിതി സംഘാംഗങ്ങള്‍ കൂടെപ്പോയതെന്നും ശെല്‍വി വ്യക്തമാക്കി. കേരളത്തിലെത്തി മുഖ്യമന്ത്രിയെ കണ്ട് സംസാരിക്കും. കൂടിക്കാഴ്ച വേഗം വേണമെന്നില്ലെന്നും കേരളത്തിലെ സ്ഥിതിഗതികള്‍ സമാധാനപരമായിട്ട് മതിയെന്നും സെല്‍വി പറഞ്ഞു.

മൂന്ന് കാര്യങ്ങളാണ് മുഖ്യമന്ത്രിയുമായി സംസാരിക്കാന്‍ ആഗ്രഹിക്കുന്നത്. സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നേരത്തെ മെയില്‍ അയച്ചിരുന്നു. ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വിവരം നല്‍കിയെന്ന മറുപടിയുടെ അടിസ്ഥാനത്തിലാണ് തങ്ങള്‍ വന്നത്. എന്നാല്‍ പോലീസ് വേണ്ട സുരക്ഷ നല്‍കിയില്ല.രണ്ട്, തങ്ങള്‍ മാവോയിസ്റ്റുകളാണ് എന്ന രീതിയില്‍ പ്രചാരണം കേരളത്തില്‍ നടക്കുന്നുണ്ട്. സ്ത്രീകളുടെ അവകാശത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് മനിതി. അത് കേരളീയര്‍ക്ക് മനസിലാക്കിക്കൊടുക്കേണ്ട ബാധ്യത മനിതിക്കുണ്ട്. അതിനായി വാര്‍ത്താ സമ്മേളനം വിളിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. മൂന്ന്, മനിതിയിലെ പ്രവര്‍ത്തകരായി മല കയറാനെത്തിയ മുഴുവന്‍ പേരും വിശ്വാസികളല്ല. എന്നാല്‍ അതില്‍ നാല് പേര്‍ അയ്യപ്പ വിശ്വാസികളാണ്. അവര്‍ക്ക് സഹായം ചെയ്യാനാണ് മനിതി കൂടെപ്പോയതെന്നും സെല്‍വി വ്യക്തമാക്കി.

മനിതി തന്നെ കൂടെപ്പോകണം എന്ന് ഞങ്ങള്‍ക്ക് വാശിയില്ല. പക്ഷേ യുവതികള്‍ക്ക് ശബരിമല ദര്‍ശിക്കാനുളള സുപ്രീം കോടതി വിധി നടപ്പിലാകണം. യുവതികള്‍ക്ക് ഭരണഘടനാപരമായി ലഭിച്ച അവകാശം സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. അതുകൊണ്ട് വിശ്വാസികളായ നാല് യുവതികളേയും ഞങ്ങള്‍ കേരള സര്‍ക്കാരിനെ ഏല്‍പ്പിക്കാം. അവര്‍ക്ക് അയ്യപ്പ ദര്‍ശനം സാധ്യമാക്കി തിരിച്ചു കൊണ്ടു വരാനുള്ള ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കണം. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്നും ശെല്‍വി വ്യക്തമാക്കി.

അതേസമയം ശബരിമലയിലേയ്ക്ക് എത്തുന്ന സ്ത്രീകളെ അവിടെ പ്രവേശിപ്പിക്കാതെ തടയുന്നതിനായി സര്‍ക്കാരും പോലീസും ഒത്തുകളിക്കുകയാണെന്ന് വിമര്‍ശനവും ഉയരുന്നുണ്ട്. സ്ത്രീകളെ പ്രവേശിപ്പിക്കുമെന്നും സുപ്രീം കോടതി വിധി നടപ്പിലാക്കുമെന്നും പ്രഖ്യാപിക്കുന്ന സര്‍ക്കാരിന് വിഷയത്തില്‍ ഡബിള്‍ റോളാണെന്നാണ് പ്രതിപക്ഷം വിമര്‍ശനം ഉയരുന്നത്.

സ്ത്രീകള്‍ പ്രവേശിക്കാന്‍ ശ്രമിച്ച ദിവസം മുതല്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറയുന്നത് ആക്ടിവസ്റ്റുകള്‍ക്ക് അവിടെ പ്രവേശിക്കുന്നതിന് സുരക്ഷനല്‍കാനാകില്ല എന്നാണ്. ശബരിമലയില്‍ വിശ്വാസികളായ യുവതികള്‍ എത്തില്ലെന്നും അവിടെ എത്തുന്നവരെല്ലാം ആക്ടിവസ്റ്റുകളാണെന്നുമാണ് സംഘപരിവാര്‍ ആളുകള്‍ പറയുന്നത്. ഇത് രണ്ടും ഒരേ അര്‍ത്ഥം നല്‍കുന്ന പ്രസ്താവനയാണ്. ഏത് സ്ത്രീ അവിടെ പ്രവേശിക്കാന്‍ ശ്രമിച്ചാലും അവര്‍ ആക്ടിവിസ്റ്റാകുകയും തെറ്റുകാരി എന്നപോലെ ചിത്രീകരിക്കപ്പെടുകയുമാണ്.

അതേസമയം ശബരിമലയിലേക്ക് എത്തുന്ന ആക്ടിവിസ്റ്റുകള്‍ക്കു സുരക്ഷ നല്‍കാനാകില്ലെന്ന് പൊലീസും പ്രഖ്യാപിച്ചു കഴിഞ്ഞു. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ മല കയറാന്‍ അനുവദിക്കില്ലെന്നും പോലീസ് പറയുന്നു. വരുംദിവസങ്ങളില്‍ യുവതികളെത്തിയാല്‍ സ്ഥിതി ഗുരുതരമാകും. യുവതികളില്‍ പലരുടെയും ലക്ഷ്യം പ്രശസ്തിയാണ്. ഇത്തരക്കാരെ തിരിച്ചയയ്ക്കാന്‍ അനുവദിക്കണം. ഇതിനുള്ള അനുമതിക്കായി സന്നിധാനത്തെ ഉദ്യോഗസ്ഥര്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് റിപ്പോര്‍ട്ട് നല്‍കി.

സന്നിധാനത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരാണ് ഡി.ജി.പിക്ക് റിപ്പാര്‍ട്ട് നല്‍കിയത്. ഇന്നലെയെത്തിയ ബിന്ദുവിന് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും ഒട്ടേറെ കേസുകളില്‍ പ്രതിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത്തരക്കാരെത്തിയാല്‍ തിരിച്ചയക്കാന്‍ അനുവദിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends