ചാലക്കുടി ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ഇത്തവണ ഇന്നസെന്റ് എം.പി മത്സരിക്കില്ല, പ്രവര്‍ത്തനം മോശമായത് കൊണ്ടല്ല, നടിയെ ആക്രമിക്കപ്പെട്ട സംഭവത്തില്‍ അമ്മ പ്രസിഡന്റ് എന്ന് നിലയില്‍ ദിലീപിനെ സഹായിക്കാന്‍ സ്വീകരിച്ച നിലപാടുകള്‍ തിരിച്ചടിയായി

ചാലക്കുടി ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ഇത്തവണ ഇന്നസെന്റ് എം.പി മത്സരിക്കില്ല. പ്രായാധിക്യവും രോഗവുമാണ് പ്രശ്‌നമെന്ന് അമ്മ മുന്‍ പ്രസിഡന്റ് പറയുന്നുണ്ടെങ്കിലും കാര്യം അതല്ല. സീറ്റ് കൊടുത്താല്‍ നിലംതൊടാതെ ജനംവാരിയെറിയുമെന്ന് സി.പി.എമ്മിനറിയാം. കഴിഞ്ഞതവണ കോണ്‍ഗ്രസിലെ പി.സി ചാക്കോയെ തോല്‍പ്പിച്ച് പുലിയായെങ്കിലും ഇപ്പോള്‍ പുലി പൂച്ചയായിരിക്കുകയാണ്. എം.പി എന്ന നിലയില്‍ മോശമല്ലാത്ത പ്രവര്‍ത്തനമാണ് ഇന്നസെന്റ് കാഴ്ചവെച്ചത്. എന്നാല്‍ സീറ്റ് നിഷേധിക്കാന്‍ അതല്ല കാരണം. ഇന്നസെന്റിന് സീറ്റ് നല്‍കിയാല്‍ മറ്റ് പല മണ്ഡലങ്ങളെയും അത് ബാധിക്കുമെന്ന് സി.പി.എമ്മിനും ഇടത് മുന്നണിക്കും ഉത്തമബോധ്യമുണ്ട്.
ചാലക്കുടി സീറ്റ് തിരിച്ച് പിടിക്കാനാണ് 2014ല്‍ കോടിയേരി ബാലകൃഷ്ണന്‍ മമ്മൂട്ടി വഴി ഇന്നസെന്റിനെ കളത്തിലിറക്കിയത്. പലതവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് ഇന്നസെന്റ് അറിയിച്ചതാണെങ്കിലും സി.പി.എമ്മിന് അതിയായ താല്‍പര്യമുണ്ടെന്ന് മമ്മൂട്ടിയാണ് താരത്തെ അറിയിച്ചത്. ഇതോടെയാണ് മത്സരിക്കാന്‍ തീരുമാനിച്ചത്. മോശമല്ലാത്ത രീതിയില്‍ പ്രവര്‍ത്തനം നടത്തിവരുകയായിരുന്നു. അതിനിടെയാണ് 2017ല്‍ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. അന്ന് മുതല്‍ തുടങ്ങിയതാണ് ഇന്നസെന്റ് എം.പിയുടെ പതനം. ഒന്നിന് പുറകെ ഒന്നായി വിവാദങ്ങള്‍ ഇന്നസെന്റിനെ പിന്തുടര്‍ന്നു. സുഹൃത്തും ട്രെഷററുമായ ദിലീപിനെ രക്ഷിക്കാന്‍ നടത്തിയ തത്രപ്പാടിനൊടുവില്‍ അമ്മയുടെ പ്രസിഡന്റ് സ്ഥാനം വരെ ഇട്ടെറിഞ്ഞിട്ട് ഓടേണ്ടി വന്നു.
നടിക്കൊപ്പമാണെന്ന് പരസ്യമായി പറയുകയും അണിയറയിലിരുന്ന് ദിലീപിനെ സംരക്ഷിക്കുകയുമാണ് ഇന്നസെന്റും മുകേഷും ഗണേഷും അടക്കമുള്ള ഇടത് ജനപ്രതിനിധികള്‍ സ്വീകരിച്ചത്. ദിലീപ് തെറ്റുകാരനല്ലെന്ന് അന്വേഷണം പൂര്‍ത്തിയാകും മുമ്പ് ഇന്നസെന്റ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. എം.പി എന്ന നിലയിലുള്ള പദവിയിലിരുന്നാണ് ഇത്തരത്തില്‍ ഉത്തരവാദിത്തമില്ലാത്ത പ്രസ്താവന നടത്തിയത്. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നസെന്റിന്റെ ചാലക്കുടിയിലെ വസതിയിലേക്ക് മാര്‍ച്ചും നടത്തി. ഇന്നസെന്റ് അമ്മ പ്രസിഡന്റായിരിക്കെ ആക്രമണത്തിനിരായായ നടി ദിലീപിനെതിരെ നിരവധി പരാതികള്‍ നല്‍കിയെങ്കിലും അദ്ദേഹം അത് അവഗണിക്കുകയായിരുന്നു.
കേസിന്റെ വിചാരണ പ്രത്യേക കോടതിയില്‍ താമസിക്കാതെ തുടങ്ങും. അപ്പോഴേക്കും ലോക്‌സഭാ തെരഞ്ഞെടുപ്പിന് സമയമാകും. ഇന്നസെന്റിന് സീറ്റ് നല്‍കിയാല്‍ കോണ്‍ഗ്രസും ബി.ജെ.പിയും നടി ആക്രമിക്കപ്പെട്ട സംഭവവും അതിനെ തുടര്‍ന്നുണ്ടായ ഇടപെടലുകളും ഇന്നസെന്റും മുകേഷും ഗണേഷും മറ്റും നടത്തിയ അന്നത്തെ പ്രസ്താവനകളും മറ്റും പ്രചാരണ വിഷയമാക്കും. അത് തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടാക്കും. കാരണം നടി ആക്രമിക്കപ്പെട്ട സംഭവം കേരളത്തിന്റെ പൊതുമനസാക്ഷിയെ ഞെട്ടിച്ചതാണ്. ആ വിഷയം തെരഞ്ഞെടുപ്പില്‍ ആളിക്കത്തിച്ചാല്‍ പെട്ടിയില്‍ വോട്ട് വീഴുമെന്ന് സി.പി.എമ്മിനറിയാം. അത് ഒഴിവാക്കാനാണ് ഇന്നസെന്റിനെ നൈനായിട്ടങ്ങ് ഒഴിവാക്കിയത്.
"
https://www.facebook.com/Malayalivartha
























