Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിങ്ങളും ശ്വസിക്കുന്നത് മാരക വിഷവായു ; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായുമലിനീകരണമുള്ള പ്രദേശങ്ങളിലൊന്ന് തിരുവന്തപുരം; ശ്വാസവായുവില്‍ പോലും മരണം നിറഞ്ഞ ഭീതിദാവസ്ഥയിലേക്കു ലോകം നീങ്ങുന്നുവെന്ന് ശാസ്ത്രലോകം

26 DECEMBER 2018 02:28 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശ്വാസവായുവില്‍ പോലും മരണം നിറഞ്ഞ ഭീതിദാവസ്ഥയിലേക്കു ലോകം നീങ്ങുന്നുവെന്ന് ശാസ്ത്രലോകം പറയുമ്പോള്‍ അതു നമ്മളെ ബാധിക്കുന്ന കാര്യമായി മലയാളികള്‍ കരുതാറില്ല. പക്ഷേ, ഏറ്റവും ഒടുവിലത്തെ സ്ഥിതിവിവരക്കണക്കുകള്‍ പറയുന്നത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായുമലിനീകരണമുള്ള പ്രദേശങ്ങളിലൊന്ന് തിരുവന്തപുരമാണ് എന്നാണ്. അതു തിരുവനന്തപുരത്തല്ലേ എന്നു കരുതി സമാധാനം കൊള്ളുന്ന ബാക്കി മലയാളികളോട് ഒന്ന പറയാനുള്ളൂ. അതൊരു താമശയാണ്. എന്തെന്നാല്‍, നിലവില്‍ കേരളത്തില്‍ തിരുവനന്തപുരത്തു മാത്രമേ അതു പരിശോധിക്കാനുള്ള സംവിധാനം സ്ഥാപിച്ചിട്ടുള്ളൂ. അതായത് മാരകമായ വിഷം തന്നെയാണ് കേരളത്തിലെ ബാക്കി മിക്കവാറും പ്രദേശങ്ങളിലും ശ്വസിക്കുന്നത്. അതിതുവരെ പരിശോധിക്കാന്‍ ആയിട്ടില്ല എന്നു മാത്രം.

അന്തരീക്ഷവായു രാപകല്‍ നിരീക്ഷിച്ചാണ് മലിനവായു സൂചിക തയ്യാറാക്കുന്നത്. വായുവിലെ കണികകളും വിഷവാതകങ്ങളും എത്രയെന്ന് തിട്ടപ്പെടുത്തുവാന്‍ പ്രത്യേക ഉപകരണങ്ങള്‍ ആവശ്യമാണ്. ഒരുകോടിയിലേറെ രൂപ ചെലവുവരുന്ന ഈ സംവിധാനം ഇപ്പോള്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ തിരുവനന്തപുരത്തുള്ള പട്ടം ഓഫീസിനു മുകളില്‍ മാത്രമേ സ്ഥാപിച്ചിട്ടുള്ളൂ. ആ കണക്കനുസരിച്ചാണ് കഴിഞ്ഞ ആഴ്ച, അന്തരീക്ഷത്തില്‍ നിറയുന്ന കാര്‍ബണ്‍ മോണോക്സൈഡിന്റെ കാര്യത്തില്‍ തിരുവനന്തപുരം. രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാം സ്ഥാനം പൂനയ്ക്കാണ്.

മുംബയ് മൂന്നാം സ്ഥാനത്തെത്തിയപ്പോള്‍ നിരന്തരമായി വാര്‍ത്തകളില്‍ ഇടം പിടിക്കുന്ന ഡല്‍ഹി നാലാം സ്ഥാനത്താണ് എത്തിയത്. അതായത് ഇന്ത്യയിലെ വന്‍നഗരങ്ങളിലെ അന്തരീക്ഷത്തേക്കാള്‍ മലിനമായിരിക്കുകയാണ് കേരളത്തിന്റെയും തലസ്ഥാനനഗരത്തിന്റെയും അന്തരീക്ഷം. മാരകമായ ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകുന്ന പി. എം. 2.5 എന്ന വിഷധൂളിയുടെ കാര്യത്തില്‍ രാജ്യത്ത് ഏറ്റവും മലിനമായ ഡല്‍ഹിക്ക് തൊട്ടു പിന്നില്‍ തിരുവനന്തപുരം എത്തിയിരക്കുന്നു. ശ്വാസംമുട്ടിക്കുന്ന ഗ്യാസ് ചേംബറായി തിരുവനന്തപുരം മാറിയെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡ് മണിക്കൂറുകള്‍ തോറും പുറത്തിറക്കുന്ന അന്തരീക്ഷവായു മേന്മ സൂചികയിലാണുള്ളത്.

പി എം 2.5ന്റെയും കാര്‍ബ മോണോക്സൈഡിന്റെയും പ്രധാന സ്രോതസ് ഡീസല്‍ എന്‍ജിനില്‍ നിന്നുള്ള പുകയാണെന്നാണ് ദുരന്ത നിവാരണ വിദഗ്ദ്ധര്‍ പറയുന്നത്. ഈ അപകടാവസ്ഥയില്‍ നിന്ന് കേരളത്തിനു പുറത്തുകടക്കണമെങ്കില്‍ വളരെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങളുടെ പുനര്‍ രജിസ്ട്രേഷന്‍ നിരുത്സാഹപ്പെടുത്തണമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. വഴിയോരങ്ങളിലും പൊതുസ്ഥലത്തും വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ച് ഹരിത മതില്‍ നിര്‍മ്മിക്കണം. പുതിയ കെട്ടിട സമുച്ചയങ്ങള്‍ക്ക് പരിസ്ഥിതി അനുമതി നല്‍കുമ്പോള്‍ നിര്‍ബന്ധമായും ഇതു പാലിക്കുന്നുവെന്ന് പരിസ്ഥിതി അതോറിറ്റി ഉറപ്പാക്കണം. വ്യാപകമായ ബോധവത്കരണം നടത്തി ഇതും കുറച്ചുകൊണ്ടുവരണം.

അടുത്ത കുറേ ദിവസങ്ങളായി ഡല്‍ഹി നഗരം വായുമലിനീകരണത്തിന്റെ ഏറ്റവും ഉയര്‍ന്ന പരിധിയിലെത്തിയ അവസ്ഥ നാം ണരക്കരുത്. ദീപാവലി ആഘോഷങ്ങളാണ് അവടുത്തെ അന്തരീക്ഷത്തെ തകര്‍ത്തുകളഞ്ഞത്. ചന്ദനത്തിരി കത്തിക്കുന്നതുപോലും അവിടെ ഗുരുതരമായ പ്രശ്നത്തിലേക്കാണ് കൊണ്ടുപോകുന്നത്.

ഇതാണു സ്ഥിതിയെങ്കില്‍ ഭാവിയില്‍ നമുക്കും വിഷുവും ദീപാവലിയും തൃശൂര്‍ പൂരവും പള്ളിപ്പെരുന്നാളും പൊങ്കാലകളും വായുവിനെ വിഷലിപ്തമാക്കുന്ന പ്രകടനങ്ങള്‍ ഒഴിവാക്കി ആഘോഷിക്കേണ്ടി വരും. അപ്പോഴും വിശ്വാസവും ആചാരവും പറഞ്ഞ് അത്തരം ശ്രമങ്ങളെ തടയാന്‍ ശ്രമിച്ചാല്‍ നമുക്ക് കൂട്ടത്തോടെ മരിക്കാം. അതേയുള്ളൂ പ്രതിവിധി.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends