യുവതികളെ മലകയറ്റാന്‍ തീവ്ര ഇടതു ഗ്രൂപ്പുകള്‍... പ്രതിഷേധം പ്രതിരോധിക്കാന്‍ കുട്ടികളെ മുന്നില്‍ നിർത്തി പുരുഷന്മാരും സ്ത്രീകളും അടങ്ങിയ സംഘം മലകയറാൻ എത്തുമെന്ന് സൂചന

യുവതികള്‍ എപ്പോഴൊക്കെ മലകയറാന്‍ എത്തിയിട്ടുണ്ടോ അപ്പോഴൊക്കെ വിവരം എല്ലായിടത്തും എത്തിയിരുന്നു. അതിനാല്‍ അതീവ രഹസ്യമായിട്ടാകും മകരവിളക്ക് സമയത്ത് ചില തീവ്ര ഇടതുഗ്രൂപ്പുകള്‍ യുവതികളുമായി മലചവിട്ടാന്‍ എത്തുന്നത്. എന്ത് വിലകൊടുത്തും 27ന് മുമ്ബ് ശബരിമല ദര്‍ശനം നടത്താന്‍ മുന്നൂറോളം യുവതികള്‍ തയ്യാറായി നില്ക്കുന്നതായി കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടെന്ന വിവരവും അതിനിടെ പുറത്തായിരുന്നു. അതേസമയം മകരവിളക്ക് സമയത്ത് എങ്ങനെയും യുവതികളെ മലകയറ്റാന്‍ തീവ്ര ഇടതു ഗ്രൂപ്പുകള്‍ ശ്രമിക്കുന്നതായി സൂചന. ദളിത് ആദിവാസി ഗ്രൂപ്പെന്ന് സ്വയം അവകാശപ്പെടുന്ന ചിലരാണ് ജനുവരിയില്‍ മലകയറാന്‍ നീക്കം നടത്തുന്നത്.
കുട്ടികളെയും കൂട്ടിയായിരിക്കും ഇവരുടെ വരവ്. പുരുഷന്മാരും സ്ത്രീകളുടെ കൂടെയുണ്ടാകും. പ്രതിഷേധം പ്രതിരോധിക്കാന്‍ കുട്ടികളെ മുന്നില്‍ നിറുത്തിയാകും മലകയറുക എന്നാണ് വിവരം. ഇതുവരെ മലകയറാന്‍ വന്ന് പരാജയപ്പെട്ട യുവതികളെല്ലാം തങ്ങളുടെ അറിവോടെയാണ് വന്നതെന്ന് ഈ ഗ്രൂപ്പൂകള്‍ അവകാശപ്പെടുന്നുണ്ട്. പൊലീസില്‍ തന്നെ ഒരു വിഭാഗം സംഘപരിവാറിന് വേണ്ടി ചാരപ്പണി നടത്തുകയാണെന്നാണ് ഇവരുടെ ആരോപണം.
അതിനാലാണ് യുവതികളുടെ മലകയറ്റം പ്രതിരോധിക്കാന്‍ ആയിരങ്ങള്‍ അണി നിരക്കുന്നത്. കഴിഞ്ഞ ദിവസം മലകയറാന്‍ വന്ന ബിന്ദുവിനെയും കനകദുര്‍ഗയെയും തിരിച്ചയച്ചത് സംഘപരിവാറും പൊലീസും ചേര്‍ന്ന് നടത്തിയ നാടകമാണെന്നാണ് ഇവരുടെ ആക്ഷേപം. കഴിഞ്ഞ ദിവസമാണ് മനിതി സംഘങ്ങൾ ഉൾപ്പെട്ട യുവതി സംഘം മല കയറാനായി എത്തിയത്. വളരെയധികം സംഘർഷങ്ങൾക്കൊടുവിൽ വിശ്വാസികളുടെ മുന്നിൽ അടിപതറിയാണ് യുവതീ സംഘം മല കയറാതെ മടങ്ങിയത്. ഇങ്ങനെയുള്ള പ്രതിഷേധങ്ങളെ പ്രതിരോധിക്കാനാണ് കുട്ടികളെയും കൂടെക്കൂട്ടി അയ്യപ്പസന്നിധിയിലേക്ക് സ്ത്രീകൾ എത്തുന്നത്.
https://www.facebook.com/Malayalivartha
























