Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിണറായിയുടെ കണ്ണിലെ കരടായ പിസി ജോർജിനും, ജനപക്ഷം പാർട്ടിയ്ക്കും പൂഞ്ഞാറിൽ പൊതു പരിപാടി പോലും സംഘടിപ്പിക്കാൻ കഴിയാത്ത തരത്തിൽ പ്രതിസന്ധി രൂക്ഷം

26 DECEMBER 2018 03:32 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

പി.സി. ജോർജ് എം എൽ എ അനുഭവിക്കുന്നത് ജീവിതത്തിൽ ഇന്നേവരെയുണ്ടാകാത്ത പ്രതിസന്ധി. പൂഞ്ഞാറിൽ ഒരു പൊതു പരിപാടി പോലും സംഘടിപ്പിക്കാൻ കഴിയാത്ത തരത്തിൽ ജോർജും അദ്ദേഹത്തിന്റെ ജനപക്ഷം പാർട്ടിയും വൻ പ്രതിസന്ധിയിലായിരിക്കുകയാണ്. സി പി എമ്മാണ് ജോർജിനെതിരായ നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

ജോർജിനെതിരെ നീക്കങ്ങൾ ശക്തിയാക്കാനും അദ്ദേഹത്തെ അടുത്ത തെരഞ്ഞടുപ്പിൽ പൂഞ്ഞാറിൽ തോൽപ്പിക്കാനുമാണ് സിപിഎം പദ്ധതിയിടുന്നത്. സി പി എമ്മിന്റെ കോട്ടയം ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കൾ പൂഞ്ഞാർ കേന്ദ്രീകരിച്ച് പ്രവർത്തനം ശക്തമാക്കി. കോടിയേരിയും പിണറായിയും ജോർജിനെ തകർക്കാൻ രംഗത്തുണ്ട്.

നേരത്തെ തന്നെ പിണറായിയുടെ കണ്ണിലെ കരടാണ് പി.സി. ജോർജ്. സിപി എമ്മിലായിരിക്കുമ്പോൾ ജോർജും പിണറായിയും വിരുദ്ധ ചേരിയിലായിരുന്നു. അച്യുതാനന്ദനമായി ഏറെ അടുപ്പം പുലർത്തിയ നേതാവാണ് ജോർജ്. ഇന്നും ഇതിൽ വ്യത്യാസമൊന്നും സംഭവിച്ചിട്ടില്ല. അച്ചുതാനന്ദൻ ജോർജിനെതിരെ ഒന്നും സംസാരിക്കാറില്ല. പിണറായിക്കെതിരെ അച്ചുതാനന്ദന് ജോർജ് ഇപ്പോഴും വിവരങ്ങൾ നൽകാറുണ്ട് എന്നാണ് വിവരം.

ബിജെപി മുന്നണിയിൽ ചേർന്ന പി.സി. ജോർജ് എം എൽ എ സോണിയാ ഗാന്ധിയെ കാണാൻ കഴിഞ്ഞയാഴ്ച ഡൽഹിയിലെത്തിയിരുന്നു . യു ഡി. എഫിൽ തനിക്ക് ഒരു അവസരവും കൂടി നൽകണമെന്നായിരുന്നു ജോർജിന്റെ ആവശ്യം.

നൂറ് കണക്കിന് കോൺഗ്രസ് പ്രവർത്തകർ ജോർജിനെ കാണരുതെന്ന് ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് മെയിലും കത്തും അയച്ചിട്ടുണ്ട്. പ്രവർത്തകരും നേതാക്കളും നൽകിയ സമ്മർദ്ദത്തെ തുടർന്ന് സോണിയാ ഗാന്ധി ജോർജിനെ കാണാൻ തയ്യാറായില്ല. സെക്രട്ടറിയെ കാണാനാണ് അവർ നിർദ്ദേശിച്ചത്. സെക്രട്ടറിയെ കണ്ടശേഷം ജോർജ് കേരളത്തിലേക്ക് മടങ്ങി. കോൺഗ്രസിൽ ജോർജിന് ഒരു സാധ്യതയുമില്ല.

ജോർജ് എൻ ഡി എ മുന്നണിയിൽ ചേർന്നിട്ട് ദിവസങ്ങൾ മാത്രമാണ് കഴിഞ്ഞത്. നിയമസഭയിൽ കറുത്ത വസ്ത്രം ധരിച്ചെത്തിയ ജോർജ് ഒ രാജഗോപാലിന് സമീപം ഇരുപ്പുറപ്പിച്ചു. ജോർജിനെയും രാജഗോപാലിനെയും ഒരു ബ്ലോക്കാമെന്ന് സ്വീക്കർ സമ്മിക്കുകയും ചെയ്തു. തനിക്ക് ബി ജെ പിയോട് ആകർഷണം തോന്നിയെന്നും ശബരി മല വിഷയമാണ് അതിന് പ്രേരിപ്പിച്ചതെന്നും ജോർജ് പറഞ്ഞു. ശബരിമലയുടെ പുണ്യഭൂമികളിലൊന്നായ ഏരു മേലി ഉൾപ്പെടുന്ന എം എൽ എ പി സി ജോർജ് ആയതിനാൽ തനിക്ക് അയ്യപ്പനോട് ഭക്തിയാണെന്ന് പറഞ്ഞപ്പോൾ ഭക്തർ അക്കാര്യം വിശ്വസിച്ചു. ചിത്തിര അട്ടവിശേഷത്തിനും ജോർജ് എത്തിയിരുന്നു.

എന്നാൽ അതോടെ എല്ലാം കുഴഞ്ഞു മറിഞ്ഞു. അതിന് രണ്ട് ദിവസം മുമ്പ് റബറിനെതിരെ നിയമസഭയിൽ നടത്തിയ പരസ്യ പ്രസ്താവന ഇളകിമറിഞ്ഞു . റബറുകൾ താൻ വെട്ടി മുറിച്ചതായി അദ്ദേഹം നിയമസഭയിൽ പറഞ്ഞു. കേരളത്തിലുള്ള റബർ മുഴുവൻ വെട്ടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതോടെ മധ്യ തിരുവിതാംകൂറിലെ കർഷകർ മുഴുവൻ എതിരായി . പൂഞ്ഞാറിലും ഈരാറ്റുപേട്ടയിലുമുള്ള കർഷകർ ജോർജിനെതിരെ തിരിഞ്ഞു. കേരള കോൺഗ്രസ് ജോർജിനെതിരെ പരസ്യ പ്രചരണം നടത്തി.

ഇതിനിടെ ശബരിമല വിഷയം കൂടി കത്തിയതോടെ ജോർജിന് വോട്ടു ചെയ്ത മുസ്ലീം സമുദായംഗങ്ങൾ രംഗത്തെത്തി. അവർ ബിജെപിയെ പോലെ ഭയപ്പെടുന്ന പാർട്ടി മറ്റൊന്നില്ല. ഉടനെ ജോർജ് കോൺഗ്രസിൽ നീക്കം തുടങ്ങി.

പൂഞ്ഞാർ, പെരിങ്ങുളം റോഡിന്റെ ആധുനികവത്കരണ പരിപാടിയുടെ ഉദ്ഘാടനചടങ്ങിനിടയിലാണ് സംഘർഷങ്ങൾ ഉണ്ടായത്. ഡിവൈഎഫ് ഐ പ്രവർത്തകരാണ് ജോർജിനെതിരെ രംഗത്തെത്തിയത്. സർക്കാരുമായി കൂടിയാലോചന നടത്താതെ ഉദ്ഘാടനം നടത്തിയെന്ന് ആരോപിച്ചാണ് തർക്കവും മുട്ടയേറും സംഘർഷവും ഉണ്ടായത്. പൂഞ്ഞാർ ബസ്സ്റ്റാന്റ് അങ്കണത്തിൽ നടന്ന ചടങ്ങിൽ നിന്നും എം എൽ എ ഒരു വിധമാണ് രക്ഷപ്പെട്ടത്. പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് വേദിയിൽ കയറാൻ പോലും കഴിഞ്ഞില്ല. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാനിടയുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends