Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമല യുവതീപ്രവേശന നിലപാടില്‍ സി.പി.എമ്മിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും പരസ്യമായി തള്ളി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍, യുവതീപ്രവേശനത്തിന് അനുകൂലമല്ല, സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും നിലപാടിന് വഴങ്ങി പ്രവര്‍ത്തിക്കും 

26 DECEMBER 2018 02:30 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശബരിമല യുവതീപ്രവേശന നിലപാടില്‍ സി.പി.എമ്മിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും പരസ്യമായി തള്ളി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കരുതെന്ന നിലപാടില്‍ താന്‍ഉറച്ച് നില്‍ക്കുന്നെന്നും എന്നാല്‍ സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും നിലപാടിന് വഴങ്ങി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇതോടെ യുവതീപ്രവേശനത്തില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്ത് വന്നിരിക്കുകയാണ്. കോടതി വിധി വന്നപ്പോള്‍ മഹാത്തായ വിധിയെന്ന് വാര്‍ത്ത നല്‍കിയ ചില ചാനലുകളും പത്രങ്ങളും ഭക്തരുടെ എതിര്‍പ്പ് വന്നതോടെ അവര്‍ക്കൊപ്പം അണിനിരന്ന് പ്രതിഷേധത്തിന്റെ മുന്‍ നിരയിലെത്തിയെന്നും ജന്‍മഭൂമിയേയും ജനംടി.വിയേയും പരോക്ഷമായി വിമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.

സെപ്തംബര്ഡ 28ന് വിധി വന്ന ദിവസം തന്നെ യുവതീപ്രവേശനത്തിന് എതിരാണെന്ന് വ്യക്തമാക്കിയതാണെന്നും ആ നിലപാടില്‍ മാറ്റമില്ലെന്നും പത്മകുമാര്‍ ആവര്‍ത്തിച്ചു. ദേവസ്വം ബോര്‍ഡിനും അതേനിലപാടായിരുന്നു. മനുഅഭിഷേക് സിംഗ്‌വിയെ കൊണ്ട് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലം തന്നെ താന്‍ പ്രസിഡന്റായ ശേഷം സുപ്രീംകോടതിയില്‍ നല്‍കിയത് യുവതീപ്രവേശനത്തെ എതിര്‍ക്കുന്നത് കൊണ്ടാണെന്നും പത്മകുമാര്‍ വ്യക്തമാക്കി. ഇതോടെ യുവതീപ്രവേശനത്തില്‍ സര്‍ക്കാരും ബോര്‍ഡും തമ്മിലുള്ള തമ്മിലടിയും പാര്‍ട്ടിയിലെയും ബോര്‍ഡിലെയും സ്ഥാനങ്ങള്‍ തെറിക്കാതിരിക്കാന്‍ എ.പത്മകുമാര്‍ നടത്തുന്ന നീക്കങ്ങളും പുറത്തായിരിക്കുകയാണ്. 

സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂഹര്‍ജി നല്‍കുമെന്ന് കോടതി വിധി വന്ന ശേഷം പത്മകുമാര്‍ പറഞ്ഞെങ്കിലും മുഖ്യമന്ത്രി ഇടപെട്ട് അത് തിരുത്തി. പത്തനംതിട്ടയില്‍ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പത്മകുമാറിനെതിരെ മുഖ്യമന്ത്രി രൂക്ഷവിമര്‍ശനം നടത്തി. വല്ലവരുടെയും ചട്ടുകമായി ദേവസ്വം പ്രസിഡന്റ് പ്രവര്‍ത്തിക്കരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. അതോടെയാണ് നിലപാടില്‍ പ്രസിഡന്റ് അയവ് വരുത്തിയത്. കടുത്തനിലപാട് സ്വീകരിച്ചാല്‍ കസേര തെറിക്കുമെന്ന് പ്രസിഡന്റിന് മനസിലായി. പിന്നീട് പന്തളംകൊട്ടാരം നിര്‍വാഹക സമിതി അംഗങ്ങളും താഴമണ്‍കുടുംബാംഗങ്ങളും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ സാവകാശ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചത്. അത് മുഖ്യമന്ത്രിയുടെ സമ്മതത്തോടെയായിരുന്നു താനും.

പിണറായി പാര്‍ട്ടി സെക്രട്ടറിയായ കാലം മുതല്‍ അദ്ദേഹത്തിനൊപ്പം നിന്നയാളാണ് പത്മകുമാര്‍. പത്തനംതിട്ട ജില്ല അന്ന് വി.എസിന് ആധിപത്യമുള്ള ജില്ലയായിരുന്നു. അന്ന് പിണറായിക്കൊപ്പം അടിയുറച്ച് നിന്ന ചുരുക്കം ചില നേതാക്കളില്‍ ഒരാളായിരുന്നു പത്മകുമാര്‍. ഇപ്പോള്‍ കോടിയേരിയുടെ തണലിലാണ് പത്മകുമാര്‍. അതുകൊണ്ടാണ് പിണറായിയുടെ നിലപാടിനെതിരെ പരസ്യമായി പ്രസ്താവനകള്‍ നടത്താന്‍ ധൈര്യം കാണിക്കുന്നത്. എന്‍.എസ്.എസുമായി അടുത്തബന്ധം പുലര്‍ത്തുന്ന പത്മകുമാറിനെ പിണക്കാന്‍ സി.പി.എം തയ്യാറല്ല, പ്രത്യേകിച്ച് അടുത്ത മുഖ്യമന്ത്രിയാകാന്‍ കൊതിക്കുന്ന കോടിയേരിക്ക് പത്മകുമാറിനെ കൊണ്ട് പല കാര്യങ്ങളും സാധിക്കാനുണ്ട്. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends