വരാപ്പുഴ കസ്റ്റഡി മരണം; ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയില്‍ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ പൊലീസുകാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു

വരാപ്പുഴയില്‍ ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയില്‍ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ പൊലീസുകാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ നടപടി നേരിട്ട ഏഴ് ഉദ്യോഗസ്ഥരെയാണ് സര്‍വ്വീസിലേക്ക് തിരിച്ചെടുത്തത്. സസ്‌പെന്‍ഷനും അറസ്റ്റും നേരിട്ട ഉദ്യോഗസ്ഥരാണ് സര്‍വീസിലേക്ക് എത്തുന്നത്. ക്രൈം ബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സിഐ ക്രിസ്പിന്‍ സാം, എസ്‌ഐ ദീപക് എന്നിവരുള്‍പ്പടെ പ്രതിസ്ഥാനത്ത് നിന്നവരെയാണ് തിരിച്ചെടുത്തത്.
അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഇവരെ തിരിച്ചെടുക്കുന്നത്. ഐജി വിജയ് സാക്കറെയാണ് ഇതു സംബന്ധിച്ച് ഉത്തരവ് ഇറക്കിയിരിക്കുന്നത്. നേരത്തേ ജിത്തിന്‍റെ കസ്റ്റഡിമരണക്കേസില്‍ സസ്പെന്‍ഷനിലായിരുന്ന മുന്‍എറണാകുളം റൂറല്‍ എസ്.പി എ.വി.ജോര്‍ജിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തിരുന്നു.
അതേസമയം വരാപ്പുഴ കസ്റ്റഡി മരണത്തില്‍ പ്രതികളായ പൊലീസുകാരെ തിരിച്ചെടുത്ത നടപടി ആരെയൊക്കെയോ സംരക്ഷിക്കാനെന്ന് ശ്രീജിത്തിന്റെ അമ്മ ശ്യാമള ആരോപിച്ചു. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്‍പ് ഇത്തരമൊരു നടപടി എന്തുകൊണ്ടാണെന്നും ശ്യാമള ചോദിച്ചു. സി ബി ഐ അന്വേഷണമാണ് വേണ്ടതെന്ന മുന്‍നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























