Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ പ്രതിപ്പട്ടികയിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ പിൻവലിച്ചു; അപ്രതീക്ഷിത നടപടിയ്‌ക്കെതിരെ സമൂഹത്തിൽ രൂക്ഷ വിമർശനം

26 DECEMBER 2018 06:01 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

പോലീസിന്റെ കെടുകാര്യസ്ഥതയും വൈരാഗ്യ ബുദ്ധിയും കാരണം കേരളത്തില്‍ ഏറ്റവും ഒടുവിലത്തെ ഇരയാണ് ശ്രീജിത്തെന്ന യുവാവ്. വാരാപ്പുഴ കസ്റ്റഡി മരണക്കേസ് കേരളം മുഴുവന്‍ ചര്‍ച്ച ചെയ്ത ഒന്നാണീ കേസ് പോലീസിന്റെ ആ ഹീനമായ പ്രവര്‍ത്തി ഏറെ വിമര്‍ശനങ്ങള്‍ക്കും കാരണമായിരുന്നു. അത് ആഭ്യന്തരം കൈകാര്യം ചെയ്യുന്ന കേരളത്തിലെ മുഖ്യ മന്ത്രിയുടെ പ്രതിശ്ചായക്കു മങ്ങലേറ്റ സംഭവം കൂടിയായി കണക്കാക്കപ്പെട്ടു. സംഭവത്തില്‍ ഉള്‍പ്പെട്ട പോലീസുകാരെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു. ഒടുവിലത് പിണറായി വിജയന്റെ മാതൃകാ പരമായ നടപടി എന്ന് കൊട്ടി ഘോഷിക്കപ്പെടുകയും ചെയ്തു. ഇപ്പോഴിതാ ആ പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസിലേക്ക് തിരിച്ചെടുത്തിരിക്കുകയാണ്. ഈ തീരുമാനം പിണറായി വിജയന്‍ കൂടി അറിഞ്ഞുകൊണ്ടുള്ളതാണോ എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം എന്തായാലും. എന്തായാലും കേസില്‍ ഉള്‍പ്പെട്ട പോലീസുകാരെ തിരിച്ചെടുത്തതോടുകൂടി സമൂഹത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

വരാപ്പുഴയില്‍ ശ്രീജിത്ത് എന്ന യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ പ്രതികളായ പൊലീസുകാരെയാണ് ഇപ്പോള്‍ സര്‍വീസില്‍ തിരിച്ചെടുത്തിരിക്കുന്നത്. സിഐ ക്രിസ്പിന്‍ സാം, എസ്‌ഐ ദീപക്, എഎസ്‌ഐ ജനാര്‍ദ്ദനന്‍, ഗ്രേഡ് എഎസ്‌ഐ സുധീര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സന്തോഷ് ബേബി, സിവില്‍ പൊലീസ് ഓഫിസര്‍ ശ്രീരാജ്, സുനില്‍കുമാര്‍ എന്നിവരെയാണ് തിരിച്ചെടുത്തത്. ക്രൈംബ്രാഞ്ചാണു പ്രതികളെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ നല്‍കിയത്.

ക്രിസ്പിന്‍ സാം ഒഴികെയുള്ള പൊലീസുകാര്‍ക്ക് എറണാകുളം റൂറലിലാണ് പോസ്റ്റിങ്. ഇവര്‍ ജില്ലാ പൊലീസ് മേധാവിക്ക് മുന്‍പാകെ റിപ്പോര്‍ട്ട് ചെയ്യണം. ക്രിസ്പിന്‍ സാമിനോട് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് അന്വേഷണം അവസാനിച്ചതിനാലാണ് ഇവരെ സര്‍വീസില്‍ തിരിച്ചെടുക്കുന്നതെന്ന് ഐജി വിജയ് സാക്കറെയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.

ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസില്‍ മുന്‍ റൂറല്‍ എസ്പി എ.വി. ജോര്‍ജ് ഉള്‍പ്പെടെ 11 പൊലീസ് ഉദ്യോഗസ്ഥരെ വകുപ്പുതല നടപടികളുടെ ഭാഗമായി സസ്പെന്‍ഡ് ചെയ്യുകയും ഒന്‍പതു പേരെ പ്രതി ചേര്‍ക്കുകയും ചെയ്തിരുന്നു. വരാപ്പുഴ സ്വദേശി വാസുദേവന്റെ വീടാക്രമിച്ച കേസില്‍ 2018 ഏപ്രില്‍ ആറിനു രാത്രി 10.30ന് പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് പൊലീസിന്റെ ക്രൂരമര്‍ദനത്തില്‍ മരിച്ചെന്നാണ് ആരോപണം. അറസ്റ്റ് രേഖപ്പെടുത്തിയതു പിറ്റേന്നു രാത്രി 9.15നാണ്. മജിസ്ട്രേട്ട് മുന്‍പാകെ ഹാജരാക്കാതെ ആശുപത്രിയിലാക്കി. ഏഴിനാണ് അറസ്റ്റ് എന്നു വരുത്തിത്തീര്‍ക്കാന്‍ ആറാംപ്രതിയായ ഇന്‍സ്പെക്ടര്‍ വ്യാജരേഖയുണ്ടാക്കിയെന്നും കേസുണ്ടായിരുന്നു. ലോക്കപ്പില്‍ ശ്രീജിത്തിനു മര്‍ദനമേറ്റെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

പ്രതികള്‍ക്കെതിരെ വകുപ്പ് തല അന്വേഷണം നടന്നിരുന്നു. അന്വേഷണം പൂര്‍ത്തിയായി. തുടര്‍ന്നാണ് സസ്പെന്‍ഷന്‍ പിന്‍വലിച്ചത്. ഒമ്പതുമാസത്തിന് ശേഷമാണ് സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നത്. സസ്പെന്‍ഷനിലായിരുന്ന എറണാകുളം മുന്‍ റൂറല്‍ എസ്പി എവി ജോര്‍ജിനെ നേരത്തെ തിരിച്ചെടുത്തിരുന്നു. പ്രതികള്‍ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം തയ്യാറാക്കിയിട്ടുണ്ട്. ക്രിസ്പിന്‍ സാമിനോട് പോലീസ് ആസ്ഥാനത്ത് ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ബാക്കിയുള്ളവര്‍ എറണാകുളം ജില്ലാ ആസ്ഥാനത്തും എത്തണമെന്ന് ഉത്തരവില്‍ പറയുന്നു.

അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പ് പ്രതികളെ സര്‍വീസില്‍ തിരിച്ചെടുത്തത് എന്തിനാണെന്ന് ശ്യാമള ചോദിച്ചു. കേരളാ പോലീസ് സംഭവം അന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ല. സിബിഐ അന്വേഷണമാണ് വേണ്ടത്. ഇക്കാര്യം നേരത്തെ ആവശ്യപ്പെട്ടതാണ്. അതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ശ്യാമള പറഞ്ഞു. വരാപ്പുഴ സ്വദേശി വാസുദേവന്റെ വീട് ആക്രമിച്ച കേസില്‍ കഴിഞ്ഞ ഏപ്രില്‍ ആറിന് രാത്രിയാണ് എവി ജോര്‍ജിന്റെ നിയന്ത്രണത്തിലുള്ള ടൈഗര്‍ ഫോഴ്സ് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത്. സ്റ്റേഷനിലെത്തിച്ച് ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയ ശ്രീജിത്ത് മരിച്ചുവെന്നാണ് കേസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends