അയ്യപ്പജ്യോതിയിൽ പങ്കെടുക്കാനെത്തിയ പ്രവർത്തകർക്ക് നേരെ കല്ലേറ്; അപ്രതീക്ഷിത ആക്രമണത്തിൽ അമ്മാമാർക്കും കുട്ടികൾക്കുമുള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്കേറ്റു

ശബരിമലയിലെ അച്ഛനാനുഷ്ടാങ്ങൾ സംരക്ഷിക്കണമെന്ന ആവശ്യവുമായി ശബരിമല കർമ്മ സമിതിയും ബിജെപിയും ചേർന്ന് സംഘടിപ്പിച്ച അയ്യപ്പജ്യോതി പ്രതിഷേധത്തിന് പോയ സംഘത്തിന് നേരെ ആക്രമണം. കണ്ണൂര്‍ കാസര്‍ഗോഡ് അതിര്‍ത്തിയായ കരിവള്ളൂരിലാണ് ആക്രമണമുണ്ടായത്.
അപ്രതീക്ഷിതമായുണ്ടായ ആക്രമത്തില്‍ അമ്മാമാരും കുട്ടികളും ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്കേറ്റു. അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാനെത്തിയ ഭക്തര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ ആക്രമി സംഘം കല്ലെറിയുകയായിരുന്നുവെന്ന് ഇവർ ആരോപിച്ചു. അപകടത്തിൽ പരിക്കേറ്റവരെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.
അതേസമയം മുൻപ് ആചാര സംരക്ഷണത്തിനായി ബിജെപി അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയുടെ നേതൃത്വത്തില്‍ നടന്ന രഥയാത്രയ്ക്കു നേരെയും കരിവെള്ളൂരില്‍ ആക്രമണം ഉണ്ടായിരുന്നു. സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്നാണ് പ്രവർത്തകർ ഉന്നയിക്കുന്ന ആരോപണം.
https://www.facebook.com/Malayalivartha
























