Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിദ്ധ മെഡിക്കല്‍ കോളേജ് സര്‍ക്കാരിന്റെ പരിഗണനയില്‍; സിദ്ധ ദിനാചരണം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു

26 DECEMBER 2018 07:28 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

തിരുവനന്തപുരം: സിദ്ധ മേഖലയുടെ പ്രാധാന്യം മനസിലാക്കി സിദ്ധ മെഡിക്കല്‍ കോളേജ് സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സിദ്ധ ഉള്‍പ്പെടെയുള്ള ആയുഷ് ചികിത്സാ രംഗത്ത് വലിയ മാറ്റങ്ങള്‍ക്കാണ് ഈ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിനാലാണ് 8 ആയുര്‍വേദ ആശുപത്രികളില്‍ സിദ്ധ യൂണിറ്റുകള്‍ തുടങ്ങിയത്. വള്ളക്കടവ് സിദ്ധ ആശുപത്രി പ്രവര്‍ത്തനസജ്ജമാക്കാനായി 1.44 കോടി രൂപ അനുവദിച്ചു. സിദ്ധ മേഖലയില്‍ കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുകയും ആശുപത്രികള്‍ തുടങ്ങുകയും ചെയ്യും. പുതിയ ആശുപത്രികള്‍ തുടങ്ങുന്ന മുറയ്ക്ക് പുതിയ കോഴ്‌സുകള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 'പൊതുജനാരോഗ്യത്തിന് സിദ്ധ ചികിത്സ' എന്ന വിഷയത്തെ ആസ്പദമാക്കി ഭാരതീയ ചികിത്സാ വകുപ്പിന്റെയും നാഷണല്‍ ആയുഷ് മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സിദ്ധ ദിനാചരണം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയം ഒളിമ്പ്യ ആഡിറ്റോറിയത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഭാരതീയ ചികിത്സാ സമ്പ്രദായങ്ങളില്‍ സുപ്രധാനമായ സ്ഥാനം വഹിക്കുന്ന ചികിത്സാ സമ്പ്രദായങ്ങളാണ് ആയുര്‍വേദവും സിദ്ധവൈദ്യവും. പാരമ്പര്യമായി കിട്ടിയ അറിവുകള്‍ ഗവേഷണ പരീക്ഷണങ്ങളിലൂടെയാണ് ഇന്നത്തെ നിലയില്‍ വികസിപ്പിച്ചെടുത്തത്. മോഡേണ്‍ മെഡിസിന് നല്‍കുന്ന പ്രാധാന്യം പലപ്പോഴും ആയുഷ് വിഭാഗങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല. പലപ്പോഴും പരിമിതമായ ബജറ്റായിരുന്നു ആയുഷ് വിഭാഗത്തിന് നീക്കി വച്ചിരുന്നത്. എന്നാല്‍ ഓരോ ആയുഷ് വിഭാഗത്തേയും തൊട്ടറിയേണ്ടതുണ്ട്. രോഗപ്രതിരോധം, മാനസികാരോഗ്യം തുടങ്ങിയ മേഖലകളില്‍ മികവ് തെളിയിക്കാന്‍ ആയുര്‍വേദത്തിനായിട്ടുണ്ട്. ഈയൊരു പ്രാധാന്യം മനസിലാക്കിയാണ് ആയുഷ് മേഖലയില്‍ വലിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സര്‍ക്കാര്‍ തുടക്കമിട്ടത്. ആയുഷ് മേഖലയുടെ ഗവേഷണത്തിനും പഠനത്തിനുമായി കണ്ണൂരില്‍ ഇന്റര്‍നാഷണല്‍ ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. ഇതോടൊപ്പം ആയുഷ് മേഖലയെ ലോകശ്രദ്ധയില്‍ കൊണ്ടുവരാനും അറിവുകള്‍ പങ്കുവയ്ക്കാനുമായി ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത് ഇന്റര്‍നാഷണല്‍ ആയുഷ് കോണ്‍ക്ലേവും സംഘടിപ്പിക്കുന്നതാണ്. ഇതിലൂടെ സിദ്ധ ഉള്‍പ്പെടെയുള്ള ആയുഷ് വിഭാഗങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് കൈവരുന്നതെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.

വൈദ്യശാസ്ത്രരംഗത്ത് ആധുനിക വൈദ്യശാസ്ത്രമാണ് മികച്ചതെന്നും അതല്ല പാരമ്പര്യമാണ് മികച്ചതെന്നും അഭിപ്രായമുള്ളതായി സൗജന്യ മെഡിക്കല്‍ ക്യാമ്പിന്റെയും പ്രദര്‍ശനത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. ഈ രണ്ട് ചികിത്സയുടേയും ഗുണമേന്മ അനുഭവിച്ചവരാണ് അതില്‍ ഏതാണ് മികച്ചതെന്ന് പറയേണ്ടത്. പാരമ്പര്യ ചികിത്സാ രംഗത്ത് കാലാനുസൃതമായ പരീഷണ ഗവേഷണങ്ങള്‍ നടത്തിയാല്‍ വലിയ മാറ്റം വരുത്താന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

സിദ്ധ മേഖലയില്‍ സമഗ്ര സംഭാവനകള്‍ നല്‍കിയ ഡോ. സി.പി. മാത്യു, ഡോ. വി. അരുണാചലം, ഡോ. സ്റ്റാന്‍ലി ജോണ്‍, ഡോ. കെ. ഗോപകുമാര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഔഷധിയുടെ പുതുതായി പുറത്തിറങ്ങുന്ന സിദ്ധ മരുന്നുകളുടെ വിതരണോദ്ഘാടനവും ഇതോടൊപ്പം നടന്നു.

വി.എസ് ശിവകുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ ഇന്‍ചാര്‍ജ് ഡോ. കെ.എസ്. പ്രിയ, ഔഷധി എം.ഡി. ഉത്തമന്‍ ഐ.എഫ്.എസ്., നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. എം. സുഭാഷ്, ഐ.എസ്.എം. സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. ആര്‍. ജയനാരായണന്‍, സിദ്ധ നോഡല്‍ ഓഫീസര്‍ ഡോ. വി.ബി. വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends