Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മതേതര മുഖമില്ല; 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യത്തിനില്ലെന്ന് പി.സി.ജോര്‍ജ്ജ്

28 DECEMBER 2018 04:07 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യത്തിനില്ലെന്ന് ജനപക്ഷം നേതാവും എംഎല്‍എയുമായ പി.സി.ജോര്‍ജ്ജ്. ബിജെപിക്ക് മതേതര മുഖമില്ലെന്നും അത്തരത്തിലൊരു പാര്‍ട്ടിയുമായി ജനപക്ഷം സഹകരിക്കില്ലെന്നും ജോര്‍ജ്ജ് വ്യക്തമാക്കി.

നിയമസഭയിലെ തന്റെ ഇരിപ്പിടം ബിജെപി എംഎല്‍എ ഒ.രാജഗോപാലിന് സമീപത്ത് വേണമെന്ന ആവശ്യവുമായി പി.സി.ജോര്‍ജ്ജ് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് കത്ത് നല്‍കിയിരുന്നു. ബിജെപി പ്രതിനിധിക്കൊപ്പം ഒരു ബ്ലോക്കായി ഇരുത്തണമെന്നതായിരുന്നു കത്തിലെ പ്രധാന ആവശ്യം. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ബിജെപിയുടെ നിലപാടിനൊപ്പം നിലകൊള്ളുമെന്ന് പി.സി.ജോര്‍ജ്ജ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ സഹകരണം സഭയില്‍ മാത്രമായിരിക്കുമെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കിയിരുന്നു. സഭ സമ്മേളനത്തിന്റെ ആദ്യ ദിവസം ഇരു നേതാക്കളും കറുപ്പണിഞ്ഞാണ് സഭയിലെത്തിയത്.

ഭക്തർക്ക് പിന്തുണ നൽകുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഏത് മതത്തിന്റെ ആചാരങ്ങൾ തകർക്കാൻ ശ്രമിച്ചാലും ഒറ്റക്കെട്ടായി പോരാടും. ശബരിമല വിഷയത്തിൽ ബിജെപിയുടെ സമരത്തോടൊപ്പം യോജിച്ചു പ്രവർത്തിക്കും. യുഡിഎഫിന്റെ സമരം വോട്ട് ബാങ്ക് മാത്രം ലക്ഷ്യം വച്ചുള്ള ആത്മാർഥതയില്ലാത്ത സമരമാണ്. വർഗീയത പ്രചരിപ്പിക്കുന്ന എൽഡിഎഫും യുഡിഎഫും ഉള്ളപ്പോൾ‌ എന്തിനാണ് ബിജെപിയെ വർഗീയ ഫാഷിസ്റ്റുകളെന്നു വിളിക്കുന്നതെന്നുമായിരുന്നു പിസിയുടെ പ്രതികരണം.

ഒരു മുന്നണിയിലും അംഗമല്ലാതിരുന്ന പിസി ജോര്‍ജ്ജിന്റെ പാര്‍ട്ടിയായ കേരള ജനപക്ഷം ഏതാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇടതപക്ഷവുമായി ചേര്‍ന്നായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ശബരിമല വിഷയത്തെ തുടര്‍ന്ന് ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ഈ കൂട്ടുകെട്ട് അവസാനിപ്പിക്കാന്‍ പിസി ജോര്‍ജ്ജ് തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികള്‍ക്കൊപ്പവും ചേരാതെ പൂ‌ഞ്ഞാറില്‍നിന്ന് ഒറ്റയ്ക്ക് മത്സരിച്ചാണ് പി സി ജോര്‍ജ് നിയമസഭയിലെത്തിയത്. എന്നാല്‍ ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് പ്രഖ്യാപിച്ച ജോര്‍ജ് ബിജെപിയ്ക്ക് പിന്തുണ നല്‍കുന്ന നിലപാടുകളാണ് സ്വീകരിച്ചത്.

കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താന്‍ പി.സി.ജോര്‍ജ്ജ് ഡല്‍ഹിയില്‍ എത്തിയിരുന്നു. സോണിയാഗാന്ധിയുടെ വസതിയായ പത്ത് ജൻപഥ് വസതിയിലെത്തിയെങ്കിലും കൂടിക്കാഴ്ചയ്ക്ക് സാധിച്ചിട്ടില്ല. ഇതിനിടെ ഏത് മുന്നണിയിലേക്ക് പോകുമെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ജോർജ് വ്യക്തമാക്കിയിരുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിന് മുൻപ് സീറ്റ്‌ കാര്യം ചർച്ച ചെയ്ത് ആർക്കൊപ്പം പോകണമെന്ന് തീരുമാനിക്കുമെന്ന് ജോർജ് വ്യക്തമാക്കി. രാഹുലിന്റെ നേതൃത്വം ജനം അംഗീകരിച്ചു തുടങ്ങിയെന്നും പി.സി.ജോർജ് അന്ന് കൂട്ടിച്ചേർത്തു. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പോടെ ഏതെങ്കിലുമൊരു മുന്നണിയുടെ ഭാഗമാകുമെന്നും രാഷ്ട്രീയത്തിൽ എന്തും സംഭവിക്കാമെന്നും പി.സി.ജോർജ് വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends