Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വനിതാ മതിൽ കെട്ടിപ്പടുക്കാൻ പെടാപാടുപെട്ട് ഇടതു സർക്കാർ; സമൂഹ മാധ്യങ്ങളിൽ പ്രചരിക്കുന്ന ഔദ്യോഗിക വാർത്താക്കുറിപ്പും വ്യാജം; പ്രമുഖരുടെ ലിസ്റ്റിലുള്ള രമ്യാ നമ്പീശൻ മലയാളിവാർത്തയോട് പ്രതികരിയ്ക്കുന്നു

30 DECEMBER 2018 08:09 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

പുതുവത്സരദിനത്തിൽ സംഘടിപ്പിക്കപ്പെടുന്ന വനിതാ മതിൽ കൂട്ടായ്മയിൽ ജാതി, മത,- വർഗ, വർണ പ്രായഭേദമെന്യേ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പു വരുത്തുമെന്നായിരുന്നു ഇടതു സർക്കാരിന്റെ വാഗ്ദാനം. എന്നാൽ സിപിഎം, എസ്എൻഡിപി, കെപിഎംഎസ് അടക്കമുള്ള സാമുദായിക സംഘടനകളുടെ പിന്തുണയോടെ ഒരു വശത്ത് വനിതകളുടെ പ്രതിരോധ മതിൽ തീർക്കുമ്പോൾ മറുവശത്ത് പരിപാടിയുടെ ലക്ഷ്യം ചോദ്യം ചെയ്ത് പ്രതിപക്ഷവും എൻഎസ്എസ്സും വിമർശന മതിൽ ഉയർത്തി മുന്നിട്ടിറങ്ങുകയായിരുന്നു.

എന്നാൽ വനിതാ മതിൽ വിവദങ്ങളിലായതോടെ സാഹിത്യകാരികൾ, കലാകാരികൾ, കായികപ്രതിഭകൾ, പ്രൊഫഷണലുകൾ, വിവിധ മേഖലയിലെ തൊഴിലാളികൾ, വിവിധ മഹിളാ സംഘടനകളുടെ ദേശീയനേതാക്കൾ തുടങ്ങിയവരടക്കം ജീവിതത്തിന്റെ നാനാ ഭാഗത്തുള്ള സ‌്ത്രീലക്ഷങ്ങൾ അണിനിരക്കുമെന്ന ഇടതു സർക്കാരിന്റെ മോഹങ്ങൾ ഒന്നന്നായി തകരാൻ തുടങ്ങി.

ഇതിനു പിന്നാലെയാണ് വനിതാ മതിലിൽ പങ്കെടുക്കുന്ന പ്രമുഖർ എന്ന തലക്കെട്ടോടെയുള്ള ഇടതു പക്ഷ അനുകൂലികളുടെ ഔദ്യോഗിക വാർത്താക്കുറിപ്പ്. പ്രമുഖ നടിമാരും, സാമൂഹിക പ്രവർത്തകരും, എഴുത്തുകാരികളും, നിരൂപകരുമുൾപ്പടെയുള്ള 220 പേരുടെ പേരടങ്ങുന്ന ലിസ്റ്റ് സമൂഹ മാധ്യമങ്ങളിൽ ഏറെ കോളിളക്കം സൃഷ്ടിച്ചു. എന്നാൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഔദ്യോഗിക വാർത്താക്കുറിപ്പിലെ ലിസ്റ്റ് കണ്ട് മറ്റു പാർട്ടി പ്രവർത്തകർ ഞെട്ടിയപ്പോൾ മലയാളിവർത്ത ലിസ്റ്റിലുള്ള ചിലരുമായി ബന്ധപ്പെടാൻ ശ്രമിക്കുകയിരുന്നു. ഇതിൽ 11-മത്തെ യാളായ രമ്യാ നമ്പീശനുമായി മലയാളിവർത്ത ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ വനിതാ മതിലിൽ പങ്കെടുക്കുന്നില്ലെന്നും ഒരു തരത്തിലും അതിനെക്കുറിച്ചു പ്രതികരിക്കുവാൻ താല്പര്യമില്ലെന്നുമായിരുന്നു നടി പ്രതികരിച്ചത്.

അതേസമയം രമ്യാ നമ്പീശന്റെ പ്രതികരണത്തിൽ നിന്ന് വ്യകതമായ ഒന്നാണ് വനിതാ മതിലിൽ പങ്കെടുക്കുന്ന പ്രമുഖർ എന്ന ലിസ്റ്റ് വിവാദങ്ങളിലേയ്ക്ക് എത്തിക്കുമെന്നത്. സ്ത്രീകളെ നിർബന്ധിച്ച് വനിതാ മതിലിനായി എത്തിക്കില്ലെന്നാണ് സർക്കാരിന്റെ ഭാഷ്യമാണെങ്കിലും ഏത് വിധേനയും വനിതാ മതിലിനെ വിജയിപ്പിക്കാനുള്ള തത്രപ്പാടിലാണ് ഇടതു സർക്കാരും അനുയായികളും.

ശബരിമലയിലേക്ക് എല്ലാ പ്രായക്കാരായ സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ കേരളത്തിലെ രാഷ്ട്രീയ - സാമൂഹ്യ മണ്ഡലങ്ങളിൽ അനുകൂലമായും പ്രതികൂലമായും അഭിപ്രായങ്ങളുയർന്നു. ഈ പശ്ചാത്തലത്തിലായിരുന്നു സാമുദായിക സംഘടനകളുടെ സഹകരണത്തോടെ സംസ്ഥാനത്ത് വനിതാ മതിൽ തീർക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ ഓരോരോ ആരോപണങ്ങൾ വനിതാ മതിലിനെ തകർത്തുകൊണ്ടിരിക്കുന്നത് സർക്കാരിന് തലവേദനയാകുന്നുണ്ട്.

സർക്കാർ സംവിധാനങ്ങൾ വനിതാ മതിലിനായി ഉപയോഗിക്കുന്നവെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കിടയിലായിരുന്നു സാങ്കേതിക സര്‍വകലാശാല ജനുവരി ഒന്നിന് നടത്താനിരുന്ന എട്ട് പരീക്ഷകള്‍ മാറ്റിവെച്ചെന്ന അടുത്ത ആരോപണം. ഇതിനു പിന്നാലെയായിരുന്നു വനിതാ മതിലില്‍ പങ്കെടുക്കുന്നവര്‍ക്ക് ആംബുലന്‍സ് സൗകര്യമൊരുക്കണമെന്ന കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫിസറുടെ ഉത്തരവ്. വിവാദങ്ങൾക്ക് പിന്നാലെ വിവാദങ്ങളുമായി തുടരുന്ന വനിതാ മതിൽ വിജയിക്കുമോ അതോ തകർന്നടിയുമോയെന്ന് നേരിട്ട് തന്നെ കാണേണ്ടിയിരിക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends