Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ഓരോ ഫയലിലും ജീവിതം കുളമാകുന്നു... പുതുവത്സരദിനത്തില്‍ കേരളത്തിന്റെ സമസ്ത മേഖലകളും സ്തംഭിക്കും; വനിതാമതിലില്‍ സ്ത്രീകളെ കൊണ്ടെത്തിക്കാന്‍ പാര്‍ട്ടിക്കാരും ഉദ്യോഗസ്ഥരും കോപ്പുകൂട്ടുമ്പോള്‍ ഒരു കാര്യവും സര്‍ക്കാരോഫീസില്‍ നിന്നും പ്രതീക്ഷിക്കരുത്

30 DECEMBER 2018 10:44 AM IST
മലയാളി വാര്‍ത്ത

ഓണാഘോഷം എന്ന വികാരം സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും അടര്‍ത്തി മാറ്റിയപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞ ഒരു വാക്കുണ്ട്. ഓരോ ഫയലിലും ഓരോ ജീവനുണ്ട്. അതിനാല്‍ ഓണാഘോഷം ഉച്ചയ്ക്ക് മതിയെന്ന്. പൂക്കളമിട്ടതിന് ഉദ്യോഗസ്ഥരെ ശാസിച്ച പിണറായി ഒരു ദിവസത്തെ നഷ്ടപ്പെടുന്ന മനുഷ്യാധ്വാനത്തിനു നേരേ അറിഞ്ഞ് കൊണ്ട് കണ്ണടയ്ക്കുകയാണ്. വനിതാമതില്‍ ദിവസമായ ജനുവരി ഒന്നിന് രാവിലെ മുതല്‍ ഉദ്യോഗസ്ഥരുടെ ഒരുക്കമാണ്. ആളെക്കൂട്ടുക ഇന്ന സ്ഥലങ്ങളില്‍ വണ്ടി ശരിയാക്കുക തുടങ്ങിയവ. ഉച്ചയാകുന്നതോടെ ആഘോഷ മൂഡില്‍ എല്ലാവരും വനിതാമതിലിനായി കളം വിടും. പിന്നെയവര്‍ ഓഫീസിലേയ്ക്കില്ല. വലിയ ബ്ലോക്കും ക്ഷീണവും കാരണം നേരെ വീട്ടിലേക്ക്. അങ്ങനെ ഒരു ദിവസം മൊത്തത്തില്‍ കുളം. 

സര്‍ക്കാരും സര്‍ക്കാര്‍ സംവിധാനങ്ങളും വനിതാമതിലിനു നിര്‍മാണ സാമഗ്രികള്‍ സംഘടിപ്പിക്കുന്നതിന്റെ തിരക്കിലാണ്. പുതുവര്‍ഷദിനത്തില്‍ കേരളത്തെ കാത്തിരിക്കുന്നതു സര്‍ക്കാര്‍ സംവിധാനത്തിന്റെ പൂര്‍ണ സ്തംഭനം. ഖജനാവില്‍നിന്നു നയാപൈസ ചെലവിടില്ലെന്നു പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രിയടക്കമുള്ളവര്‍ വനിതാ മതിലിനു വേണ്ടി വിനിയോഗിക്കപ്പെടുന്ന മനുഷ്യാധ്വാനത്തിന്റെ മൂല്യത്തിനു നേരേ കണ്ണടയ്ക്കുന്നു.

കുടുംബശ്രീ അംഗങ്ങളെയും ആരോഗ്യ പ്രവര്‍ത്തകരെയും മതിലിന്റെ ഇഷ്ടികകളാകാന്‍ നിര്‍ബന്ധിക്കുന്നെന്ന ആക്ഷേപം മുമ്പേയുണ്ട്. തൊഴിലുറപ്പു ജോലികള്‍ മാറ്റിവച്ചിരിക്കുന്നു. ഹൈക്കോടതിയുടെ അഭിപ്രായം മറികടന്ന്, കുട്ടികളെ അണിനിരത്താന്‍ നീക്കം നടക്കുന്നു. മതിലിന്റെ ഭാഗമാകാന്‍ ടെക്‌നോപാര്‍ക്ക് ജീവനക്കാര്‍ക്കു തിരുവനന്തപുരം ജില്ലാ കലക്ടര്‍ കത്തുനല്‍കി. എം.ജി. സര്‍വകലാശാലയ്ക്കു പിന്നാലെ, സാങ്കേതിക സര്‍വകലാശാലയും ജനുവരി ഒന്നിലെ പരീക്ഷകള്‍ മാറ്റി. ആരോഗ്യവകുപ്പിന്റെ ആംബുലന്‍സുകളും മെഡിക്കല്‍ സംഘവും മതിലിന്റെ ആരോഗ്യം കാക്കാന്‍ രംഗത്തുണ്ടാകും. പങ്കെടുക്കണമെന്നു നിര്‍ദേശിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ സര്‍ക്കുലര്‍ ഇറക്കി. 

മതിലിന്റെ ഭാഗമാകുന്നവര്‍ അന്നു മൂന്നിന് പാതയോരത്തു ഹാജരാകണം. മൂന്നേമുക്കാലിനു ട്രയല്‍. നാലു മുതല്‍ നാലേകാല്‍ വരെയാണു വനിതാമതില്‍. ഏറ്റവും കുറഞ്ഞത് അര ദിവസത്തെ മനുഷ്യാധ്വാനമാകും അന്നുമാത്രം വേണ്ടിവരിക. ഓണാഘോഷത്തിന്റെ ഭാഗമായി ജോലിസമയത്തു പൂക്കളമിട്ടതിന് ഉദ്യോഗസ്ഥരെ ശാസിച്ച പിണറായി വിജയന്‍ തന്നെയാണു മുഖ്യമന്ത്രിക്കസേരയില്‍. പ്രവൃത്തിസമയം നഷ്ടമാകില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നു. 

ദേശീയ പണിമുടക്കായതിനാല്‍ ജനുവരി എട്ട്, ഒമ്പത് തീയതികളിലെ പരീക്ഷകള്‍ മാറ്റിയതിനൊപ്പമാണ് സാങ്കേതിക സര്‍വകലാശാല ഒന്നിനു നടത്താനിരുന്ന എട്ടു പരീക്ഷകള്‍ മാറ്റിവച്ചത്. നേരത്തേ വനിതാമതിലിനു തീയതി കുറിച്ചതിനു പിന്നാലെ, എം.ജി. സര്‍വകലാശാല അന്നത്തെ പരീക്ഷകള്‍ മാറ്റിവച്ചതു വിവാദമായിരുന്നു. സാങ്കേതിക സര്‍വകലാശാല ദേശീയ പണിമുടക്ക് കാരണമായി പറയുമ്പോള്‍ പ്രത്യേകിച്ച് കാരണം പറയാതെയായിരുന്നു എം.ജിയിലെ പരീക്ഷാമാറ്റം.

മന്ത്രിമാര്‍ തങ്ങള്‍ക്കു മതില്‍നിര്‍മാണച്ചുമതല നിശ്ചയിച്ചുകിട്ടിയ ജില്ലകളില്‍ ഏകോപനത്തിരക്കിലാണ്. ബുധനാഴ്ചകളില്‍ പതിവുള്ള മന്ത്രിസഭായോഗം കഴിഞ്ഞയാഴ്ച ചേര്‍ന്നില്ല. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥര്‍ കുറേ നാളുകളായി മതിലിനു പിന്നാലെയാണ്. പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കു മതില്‍ ചുമതല കിട്ടിയതോടെ പഞ്ചായത്തുകളുടെ പ്രവര്‍ത്തനം താളംതെറ്റി. സെക്രട്ടേറിയറ്റ് മുതല്‍ സേവനങ്ങള്‍ മുടങ്ങിയ അവസ്ഥയിലാണു ജനങ്ങള്‍. 

പ്രളയദുരിതബാധിതരും ഇക്കൂട്ടത്തിലുണ്ട്. മതില്‍നിര്‍മാണത്തിന്റെ അവലോകനയോഗങ്ങള്‍ വാര്‍ഡ് തലത്തില്‍ മുറയ്ക്കു നടക്കുന്നു. ഇന്‍ഫര്‍മേഷന്‍പബ്ലിക് റിലേഷന്‍സ് വകുപ്പ് ഉദ്യോഗസ്ഥര്‍ പൂര്‍ണസമയവും മതില്‍ പ്രചാരണത്തിലാണ്.

പരമാവധി അംഗങ്ങളെ എത്തിക്കണമെന്നു കുടുംബശ്രീ ഭാരവാഹികള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആനുകൂല്യങ്ങള്‍ തടഞ്ഞുവയ്ക്കുമെന്നു ഭീഷണിപ്പെടുത്തിയാണ് ആളെക്കൂട്ടുന്നതെന്ന പരാതി അടങ്ങിയിട്ടില്ല. ഇടയ്ക്കുവച്ചു നിര്‍ത്താന്‍ കഴിയാത്തതിനാല്‍ തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായുള്ള പണികള്‍ ഇനി മതിലുപണി കഴിഞ്ഞേ നല്‍കൂ.

വനിതാ മതിലില്‍ കുട്ടികള്‍ പങ്കെടുക്കരുതെന്ന ഹൈക്കോടതി ഉത്തരവിനെതിരേ രൂക്ഷ വിമര്‍ശനവുമായാണ് ബാലാവകാശ കമ്മീഷന്‍ രംഗത്തെത്തിയത്. ഹൈക്കോടതി ഉത്തരവ് കുട്ടികളുടെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നു കയറ്റമാണെന്ന് കമ്മീഷന്‍ വിമര്‍ശിച്ചു.

വനിതാ മതിലില്‍ ആരെയും നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തണമെന്നും കുട്ടികളെ വനിതാ മതിലില്‍ പങ്കെടുപ്പിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. സ്‌കൂളുകളില്‍ ഉള്‍പ്പെടെ ലിംഗ വിവേചനം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കുട്ടികളെ കൂടി പങ്കെടുപ്പിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചെങ്കിലും 18വയസ്സിനു താഴെയുള്ളവരെ വനിതാമതിലില്‍ പങ്കെടപ്പിക്കരുതെന്ന് കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇതിനെതിരെയാണ് ബാലാവകാശ കമ്മീഷന്റെ നീക്കം. ഇങ്ങനെ കുട്ടികളെക്കൂടി പങ്കെടുപ്പിച്ചാല്‍ അതിനും സര്‍ക്കാര്‍ ഉത്തരം പറയേണ്ടി വരും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (34 minutes ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (50 minutes ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (1 hour ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (1 hour ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (1 hour ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (1 hour ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (4 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (4 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (5 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (5 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (5 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (5 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (5 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

Malayali Vartha Recommends