Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോണ്‍ഗ്രസുകാരും ബിജെപിക്കാരും ഒന്നിച്ച് അണി നിരന്നിട്ടും വനിതാ മതില്‍ തോല്‍ക്കാതിരിക്കാന്‍ ജാഗ്രതയോടെ സമുദായ സംഘടനകളെ കൂട്ടി സര്‍ക്കാര്‍

30 DECEMBER 2018 11:48 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ഓര്‍ത്തഡോക്‌സ് വിഭാഗം സര്‍ക്കാരില്‍ നിന്നകന്നെങ്കിലും യാക്കോബായ വിഭാഗം കട്ട സപ്പോര്‍ട്ടുമായി സര്‍ക്കാരിന് പിന്നില്‍.
ജനുവരി ഒന്നിന് സംസ്ഥാനത്ത് നടക്കുന്ന വനിതാമതിലില്‍ യാക്കോബായ സുറിയാനി സഭയുടെ യുവജന ഭക്തസംഘടന പങ്കെടുക്കും. കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം അസോസിയേഷന്‍ പ്രസിഡന്റ് മോര്‍ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്തയാണ് ഇക്കാര്യം അറിയിച്ചത്.

ഈ വനിതാ ശാക്തീകരണ പരിപാടി മാതൃകാപരമാണ്. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ജനകീയ മുന്നേറ്റത്തിന്റെ ഭാഗമാണ് വനിതാ മതില്‍ എന്ന് ഞങ്ങള്‍ മനസിലാക്കുന്നു. കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ല എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പൂര്‍വ്വീക ചരിത്രത്തില്‍ നേടിയെടുത്ത സാംസ്‌കാരിക മൂല്യങ്ങളെ നിലനിര്‍ത്തുന്നതിനായി നടത്തപ്പെടുന്ന വനിതാ മതിലില്‍ പങ്കെടുക്കുക എന്നത് അഭിമാനകരമായ കാര്യമാണ്. യൂത്ത് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.

നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ജനുവരി ഒന്നിന് കേരളത്തിലെ സ്ത്രീകള്‍ സൃഷ്ടിക്കുന്ന വനിതാ മതിലിന് പിന്തുണയുമായി നടിയും സംവിധായികയുമായ സുഹാസിനി രംഗത്ത്. ജനുവരി ഒന്ന് പുതുവര്‍ഷം മാത്രമല്ല, വനിതാ മതിലെന്ന പുതിയ ആഘോഷം നടക്കുന്ന ദിനം കൂടിയാണെന്ന് സുഹാസിനി അഭിപ്രായപ്പെട്ടു.

ഇത്തരത്തില്‍ വനിതകള്‍ കൈകോര്‍ക്കുന്നതിനെ തടയാന്‍ ഒന്നിനുമാവില്ല. കേരളത്തെ ഭ്രാന്താലയം ആക്കരുതെന്ന ലക്ഷ്യത്തോടെയാണ് മതില്‍ തീര്‍ക്കുന്നത്. പുരുഷനും സ്ത്രീയും തമ്മില്‍ വ്യത്യാസമില്ലെന്നും എല്ലാവരും തുല്യരാണെന്നും മുഴുവന്‍ വനിതകളും ഇതില്‍ പങ്കെടുക്കണമെന്നും സുഹാസിനി പറഞ്ഞു.

വനിതാമതിലിന്റെ പ്രചാരണാര്‍ഥം ഗായകനും സംഗീതസംവിധായകനുമായ ജാസി ഗിഫ്റ്റും രംഗത്ത്. ശനിയാഴ്ച തിരുവനന്തപുരം കുന്നുകുഴി വാര്‍ഡിലാണ് ജാസിയും സംഘവും വീടുകള്‍തോറും കയറിയിറങ്ങി പ്രചാരണം നടത്തിയത്. ജാസിക്കൊപ്പം വന്‍ ജനാവലിയും കൂടി.

'എനിക്കിത് ചരിത്രനിയോഗമാണ്. നവോത്ഥാനസംരക്ഷണത്തിനായി നടക്കുന്ന വനിതാ മതില്‍ വന്‍മതിലായി മാറുമെന്നതില്‍ സംശയമില്ല. നാടിനെ പിന്നോട്ടടിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെയുള്ള കോട്ടയാകും വനിതാമതില്‍. ഇതില്‍നിന്ന് ആര്‍ക്കും മാറിനില്‍ക്കാനാകില്ല. മാനവികതയുടെയും സമത്വത്തിന്റെയും മഹാസന്ദേശമാണിത്. പുതുവത്സരദിനത്തിന്‍ പുതു പ്രതീക്ഷ നല്‍കുന്ന വനിതാമതിലിന് എല്ലാ പിന്തുണയും ഉണ്ടാകും ജാസി ഗിഫ്റ്റ് പറഞ്ഞു.

വനിതാമതില്‍ നവോത്ഥാന ചരിത്രത്തിലെ പ്രധാന ഏടായി മാറുമെന്ന് സ്വാമി അഗ്‌നിവേശ്. വനിതാമതിലിനെ പിന്തുണയ്ക്കാന്‍ ജനുവരി ഒന്നിന് താനും കേരളത്തില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കളമശേരി നവോത്ഥാന സംരക്ഷണസമിതിയും കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശായും സംയുക്തമായി സംഘടിപ്പിച്ച നവോത്ഥാന സംരക്ഷണസദസ്സ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ജീവിക്കുമ്പോഴും ചിലരുടെ മാനസികനില പതിനാലാം നൂറ്റാണ്ടിലാണ്. പൗരാണിക ഭാരതത്തിലെ പ്ലാസ്റ്റിക് സര്‍ജറിയെക്കുറിച്ചും ശാസ്ത്രത്തെ കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞ വിഡ്ഡിത്തങ്ങള്‍ സമൂഹത്തെ പിന്നോട്ട് നടത്തുന്നവയാണ്. മോഡിയേയും സംഘപരിവാറിനെയും വിമര്‍ശിക്കുന്നതിനാലാണ് താന്‍ ആക്രമിക്കപ്പെടുന്നതെന്ന് അടുത്തയിടെ രണ്ടുതവണ സംഘപരിവാറുകാരാല്‍ ആക്രമിക്കപ്പെട്ട അഗ്‌നിവേശ് പറഞ്ഞു. ദൈവത്തിലും വേദങ്ങളിലും വിശ്വസിക്കുന്ന തന്റെ വിമര്‍ശനങ്ങള്‍ അവര്‍ക്ക് സഹിക്കാനാവില്ല.

ഒന്നിനെയും കണ്ണടച്ച് പിന്തുടരുന്നതല്ല ബുദ്ധിയുള്ള മനുഷ്യരുടെ ലക്ഷണം. ആര് തെറ്റു പറഞ്ഞാലും അത് ചോദ്യം ചെയ്യപ്പെടണം. ദൈവത്തിന്റെ മുന്നില്‍ എല്ലാവരും തുല്യരാണ്. വായുവും സൂര്യനും വെള്ളവും എല്ലാം ലിംഗ, മത, വര്‍ഗ്ഗ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കുമായി സൃഷ്ടിക്കപ്പെട്ടതാണ്. ഇന്ത്യന്‍ ഭരണഘടനയും എല്ലാവര്‍ക്കും തുല്യത നല്‍കുന്നതാണ്. 'വസുധൈവ കുടുംബകം' എന്ന മഹത്തായ സങ്കല്‍പ്പം ഇന്ത്യന്‍ പാര്‍ലമെന്റിന് മുന്നില്‍ എഴുതി വെച്ചിട്ടുണ്ട്. അത് പാലിക്കാന്‍ ഭരണഘടന അനുസരിക്കുന്ന ഏതൊരാളും ബാധ്യസ്ഥനാണ്.

ലോകത്തെ പിന്നോട്ട് നയിക്കുന്ന ഇരുണ്ട ശക്തികള്‍ക്കെതിരെ പോരാടിയാല്‍ മാത്രമെ പുരോഗതിയുണ്ടാകുകയുള്ളു. മൂന്നു നാലു മാസങ്ങള്‍ക്കപ്പുറം നടക്കുന്ന ജനാധിപത്യ പ്രക്രീയയില്‍ ഇന്ത്യയില്‍ മാറ്റമുണ്ടാവുകതന്നെ ചെയ്യും. പുതിയ സമൂഹം സൃഷ്ടിക്കണമെങ്കില്‍ ഓരോ വ്യക്തികളും ചിന്തിച്ചു മുന്നോട്ട് പോകണം. മുതലാഖ് നിയമം ലോകസഭയില്‍ പാസാക്കിയതിനെക്കുറിച്ചു പ്രസംഗിക്കുന്നവര്‍ ശബരിമല വിധിയെ എന്തിനാണ് എതിര്‍ക്കുന്നതെന്ന് മനസിലാകുന്നില്ല.

യുവതികള്‍ വന്നാല്‍ അയ്യപ്പന്റെ ബ്രഹ്മചര്യം നഷ്ടപ്പെടുമെന്ന ചിലരുടെ വാദം വിഡ്ഢിത്തമാണ്. അയ്യപ്പനും ഒരമ്മയുടെ മകനായിരിക്കണം. ആ അമ്മയ്ക്ക് ആര്‍ത്തവം ഉണ്ടായിരുന്നതുകൊണ്ടു മാത്രമാണ് അയ്യപ്പന്‍ ജനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആര്‍ത്തവം സ്ത്രീ ശരീരത്തിന്റെ ജൈവപരമായ ഒരു പ്രത്യേകത മാത്രമാണ്. സതി നിര്‍ത്തലാക്കിയപ്പോള്‍ അതിനെതിരെ ചില സ്ത്രീകളും തെരുവിലിറങ്ങിയിരുന്നു. സമാനമായതാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്.

ശ്രീനാരായണഗുരു, അയ്യങ്കാളി, സഹോദരന്‍ അയ്യപ്പന്‍ തുടങ്ങിയ നവോത്ഥാന നായകര്‍ പിറന്ന മണ്ണാണ് കേരളം. സ്ത്രീകള്‍ക്ക് തുല്യത നല്‍കുന്ന ഒരു പുതിയ ലോകം സൃഷ്ടിക്കാന്‍ നമ്മള്‍ എല്ലാവരും മുന്നോട്ട് വരണം. കേരളം ലോകത്തിന് മാതൃക കാട്ടണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ഒരു ആശയം മുന്നോട്ട് വെച്ച സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും അദ്ദേഹം അഭിനന്ദിച്ചു. ലോക ചരിത്രത്തിന്റെ തന്നെ പുതിയ ഏടാകാന്‍ പോകുന്ന വനിതാമതിലിന് പിന്തുണ പ്രഖ്യാപിച്ച് താനും ഇവിടെ ഉണ്ടാകുമെന്നും സ്വാമി അഗ്‌നിവേശ് പ്രഖ്യാപിച്ചു. ശനിയാഴ്ച കേരളത്തില്‍നിന്ന് മടങ്ങാന്‍ ടിക്കറ്റെടുത്തിരുന്ന താന്‍ വനിതാമതിലിന്റെ ഭാഗമാവാന്‍ മടക്കയാത്ര മാറ്റിവച്ചതായും പുരുഷനായ സ്ത്രീപക്ഷവാദിയാണ് താനെന്നും അദ്ദേഹം പറഞ്ഞു. ഋഗ്വേദ മന്ത്രങ്ങള്‍ ചൊല്ലിയാണ് അഗ്‌നിവേശ് പ്രഭാഷണം ആരംഭിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends