Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അപ്പോഴും പണി പോലീസിന് തന്നെ... അയ്യപ്പ ജ്യോതിയ്‌ക്കെതിരെ കണ്ണൂര്‍, കാസര്‍ഗോഡ് അതിര്‍ത്തിയില്‍ നടന്ന ആക്രമണത്തില്‍ തിരിച്ചടിയുണ്ടാകുമെന്ന് ഇന്റലിജെന്‍സ്; മൂന്ന് ജില്ലകളില്‍ ആക്രമണത്തിന് സാധ്യതയെന്നും മുന്‍ കരുതലെടുക്കണമെന്നും റിപ്പോര്‍ട്ട്

30 DECEMBER 2018 01:59 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ഓണം വന്നാലും സംക്രാന്തി വന്നാലും കോഴിക്ക് കിടക്കപ്പൊറുതിയില്ലെന്ന അവസ്ഥയിലാണ് പോലീസും. ശബരിമല യുവതീ പ്രവേശനത്തില്‍ പോലീസ് അനുഭവിച്ച ടെന്‍ഷന്‍ വേറെയില്ല. യുവതികളെ ഉരുട്ടി കയറ്റിയതിന്റേയും ഇറക്കിയതിന്റേയും പേരുദോഷം വേറെ. ഇതിനിടയ്ക്കാണ് പിറം പള്ളിയുടെ പേരില്‍ അച്ചായന്‍മാരും ഇറങ്ങിത്തിരിച്ചത്. പോലീസിന് ഇത്രയും ക്ഷമയുണ്ടോയെന്നും പേരുദോഷം കേട്ടു. എല്ലാം കഴിഞ്ഞ് അയ്യപ്പജ്യോതിയായി. മര്യാദയ്ക്ക് ശരണം വിളിച്ച് വിളക്ക് കത്തിച്ച് പോയ ആള്‍ക്കാരെ ഒരു സംഘം വളഞ്ഞിട്ട് ആക്രമിച്ചു. അതും പോലീസിന് ടെന്‍ഷനായി. അതിന് പിന്നാലെയാണ് വന്‍ പൊതുജന ശ്രദ്ധ നേടി വനിതാ മതില്‍ വരുന്നത്. പഴയ ആക്രമണത്തിന് പ്രതികാരം ചെയ്യുമോയെന്നാണ് പോലീസിന് ആശങ്ക. അത്തരത്തിലുള്ള റിപ്പോര്‍ട്ടാണ് രഹസ്യാന്വേഷണ വിഭാഗം നല്‍കിയിരിക്കുന്നത്. 

ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലിന് നേരെ മൂന്ന് ജില്ലകളില്‍ ആക്രമണത്തിന് സാധ്യതയെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് റൂറല്‍ എന്നിവിടങ്ങളിലാണ് ഭീഷണിയുള്ളതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭീഷണിയുടെ സാഹചര്യത്തില്‍ മൂന്ന് ജില്ലകളിലും പ്രത്യേക നിരീക്ഷണമേര്‍പ്പെടുത്താന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്ക് ഡി.ജി.പി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മൂന്ന് ജില്ലകളിലും ബി.ജെ.പി., സംഘപരിവാര്‍ നേതാക്കളുടെയും സജീവ പ്രവര്‍ത്തകരുടെയും നീക്കങ്ങള്‍ നിരീക്ഷിക്കാനും നിര്‍ദേശമുണ്ട്. മതിലില്‍ പങ്കെടുക്കാന്‍ വയനാട്ടില്‍നിന്നെത്തുന്നവരേയും നിരീക്ഷിക്കുമെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

കാസര്‍കോട് മഞ്ചേശ്വരം, ആദൂര്‍, ബേക്കല്‍, അമ്പലത്തറ, വെള്ളരിക്കുണ്ട് സ്‌റ്റേഷന്‍ പരിധികളിലെ 74 ഇടങ്ങളിലാണ് അതിശ്രദ്ധ വേണ്ടത്. കണ്ണൂര്‍ ജില്ലയില്‍ കരിവെള്ളൂര്‍, കോത്തായിമുക്ക്, അന്നൂര്‍, കണ്ടോത്ത്പറമ്പ്, തലായി, സെയ്താര്‍പള്ളി എന്നിങ്ങനെ ആറിടത്താണ് നിരീക്ഷണം. കോഴിക്കോട് റൂറലില്‍ അഴിയൂര്‍,കുഞ്ഞിപ്പള്ളി, മുക്കാളി, പാലയാട്ടുനട, ബ്രദേഴ്‌സ് ബസ് സ്‌റ്റോപ്പ്, പയ്യോളിയും പരിസര പ്രദേശങ്ങളും എന്നിവയാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടയിടങ്ങള്‍. റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ജനുവരി ഒന്നിന് നവോത്ഥാന മൂല്യ സംരംക്ഷണ സമിതിയും എല്‍ഡിഎഫും സംയുക്തമായി സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതില്‍ ലോക റിക്കോര്‍ഡിനായി പരിഗണിക്കുകയാണ് . ഇതിന്റെ ഭാഗമായി യൂണിവേഴ്‌സല്‍ റിക്കോര്‍ഡ്‌സ് ഫോറം വനിതാമതില്‍ നിരീക്ഷിക്കും.

ലോക റിക്കോര്‍ഡിലേക്ക് പരിഗണിക്കുന്നതിലേക്ക് ആവശ്യമായ രേഖകള്‍, വീഡിയോകള്‍ എന്നിവ തത്സമയം പകര്‍ത്തുന്നതിലേക്ക് 10 ജില്ലകളിലായി ജൂറി അംഗങ്ങളെ നിയോഗിച്ചു. ഓരോ ജില്ലകളിലും ജൂറി അംഗങ്ങളെ സഹായിക്കുന്നതിന് 20 പേരടങ്ങുന്ന കോര്‍ഡിനേഷന്‍ കമ്മിറ്റി ഉണ്ടാകും. അന്താരാഷ്ട്രാ ജൂറി ചെയര്‍മാന്‍ ഗിന്നസ് ഡോ. സുനില്‍ ജോസഫാണ് ഇവരെ നിയമിച്ചിട്ടുള്ളത്. ഇതിന് പുറമെ കോര്‍ഡിനേറ്റിങ്ങ് റിപ്പോര്‍ട്ടര്‍മാരെ ചുമതലപെടുത്തിയതായി മോണിറ്ററിംഗ് കമ്മിറ്റി ചെയര്‍മാനും ഗിന്നസ് & യുആര്‍എഫ് റെക്കോര്‍ഡ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കൂടിയായ ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള അറിയിച്ചു. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വെള്ളയമ്പലം വരെ ദേശീയപാതയില്‍ 620 കിലോമീറ്റര്‍ ദൂരത്തിലാണ് വനിതാ മതില്‍ സൃഷ്ടിക്കുക. ജനുവരി 1ന് വൈകീട്ട് 3.45 ന് വനിതാ മതിലിന്റെ ട്രയല്‍ നടക്കും. 4 ന് വന്‍ വനിതാ മതില്‍ സ്യഷ്ടിക്കും.

നവോത്ഥാന സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഏകദേശം 176 സംഘടനകള്‍ക്ക് പുറമെ രാഷ്ട്രീയ സാമൂഹൃ സാംസ്‌കാരിക രംഗത്തെ നിരവധി സംഘടനകളും അണിചേരുമെന്നാണ് കരുതുന്നത്. കേരളത്തിന്റെ നവോഥാന മൂല്യങ്ങള്‍ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ, മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വനിതാ മതില്‍ സമാധാനപരമായി നടക്കേണ്ടത് എല്ലാവരുടേയും ആവശ്യമാണ്. അതിനുള്ള തീവ്ര പരിശ്രമത്തിലാണ് പോലീസ്... 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends